Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂരിൽ കമാൻഡോ വെടിയേറ്റ് മരിച്ചു; സിആർപിഎഫ് ജവാൻമാർ കുടുംബത്തോടൊപ്പം അടുത്തുള്ള ക്യാമ്പിലെത്താൻ നിർദ്ദേശം

അക്രമാസക്തമായ മണിപ്പൂരിൽ കോബ്രാ കമാൻഡോയുടെ മരണത്തെത്തുടർന്ന്, സിആർപിഎഫ് തങ്ങളുടെ എല്ലാ ഉദ്യോഗസ്ഥരോടും സംസ്ഥാനത്തുനിന്നും അവധിയിൽ പ്രവേശിച്ചവരോടും അവരുടെ അടുത്തുള്ള സിആർപിഎഫ് അല്ലെങ്കിൽ ബിഎസ്എഫ് സുരക്ഷാ ക്യാമ്പിൽ കുടുംബാംഗങ്ങളോടൊപ്പം ഉടൻ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടു. മുൻഗണനാക്രമത്തിൽ അത്തരം ഉദ്യോഗസ്ഥർക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കാൻ സേനകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

മണിപ്പൂരിൽ നിന്ന് വന്ന ജവാന്മാർ സുരക്ഷിതരാണോ എന്ന് പരിശോധിക്കുന്നതിനും അടുത്തുള്ള സൈനിക സ്ഥലത്ത് എത്താൻ അവരെ നയിക്കുന്നതിനും സിആർപിഎഫ് എല്ലാ യൂണിറ്റുകളോടും വിങുകളോടു സെക്ടറുകളോടും ഒരു ഔദ്യോഗിക ആശയവിനിമയത്തിൽ ആവശ്യപ്പെട്ടു. അവധിയിലായിരുന്ന സിആർപിഎഫിന്റെ കോബ്രയിലെ ഒരു കമാൻഡോ വെള്ളിയാഴ്ച ഉച്ചക്ക് മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിലെ ഗ്രാമത്തിൽ ആയുധധാരികളായ അക്രമികളുടെ വെടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് നിർദ്ദേശം.

Manipur3112

ബിഷ്ണുപൂർ പോലീസ് ജില്ലയുടെ കീഴിലുള്ള സൈഡൻ ഗ്രാമത്തിൽ സംഘർഷത്തിനിടെ 27 കാരനായ ചോങ്ഖോലെൻ എന്ന കോൺസ്റ്റബിൾ വെടിയേറ്റ് മരിക്കുകയായിരുന്നുവെന്നാണ് ഒരു സിആർപിഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞത് . പ്രാദേശികമായി നിർമ്മിച്ച തോക്കുകൾ കൊണ്ടാണ് സിആർപിഎഫ് കമാൻഡോകൾക്ക് നേരെ ഉപയോ​ഗിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. കോൺസ്റ്റബിൾ ചോങ്‌ഖൊലെൻ അവധിയിലായിരുന്നു, മെയ് 7 ന് വീണ്ടും ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്നത്.

കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ (കോബ്രാ) സെൻട്രൽ റിസർവ് പോലീസ് സേനയുടെ ഒരു പ്രത്യേക ഗറില്ല വാർഫെയർ കമാൻഡോ യൂണിറ്റ ആണ് , ഏറ്റവും കഠിനവും ശാരീരികക്ഷമതയുള്ളതുമായ ഉദ്യോഗസ്ഥർക്ക് അതിന്റെ റാങ്കുകളിൽ ചേരാനാകും. രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ കലാപ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ചുമതലപ്പെടുത്തിയിട്ടുള്ള ചില യൂണിറ്റുകൾ കൂടാതെ ഛത്തീസ്ഗഡിലും ജാർഖണ്ഡിലും നക്‌സൽ വിരുദ്ധ പ്രവർത്തനങ്ങൾക്കായി അതിന്റെ 10 ബറ്റാലിയനുകളിൽ ഭൂരിഭാഗവും വിന്യസിക്കപ്പെട്ടിട്ടുണ്ട്.

എസ്ടി പദവി അനുവദിക്കണം എന്ന മെയ്‌തേയ് വിഭാഗത്തിന്റെ ആവശ്യം ആണ് മണിപ്പൂരിൽ സംഘർഷം ഉണ്ടാവാൻ കാരണമായത്. മെയ്‌തേയ് വിഭാഗത്തിന്റെ ഹർജിയിൽ കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിന് ശുപാർശ അയക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മണിപ്പൂരിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

Hair Care: മുടി കൊഴിച്ചിൽ ഇനിയൊരു പ്രശ്നമേയല്ല.... കാരണം കയ്യിലുണ്ടല്ലോ ഈ പരിഹാരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+