മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: 2 വളണ്ടിയര്‍മാര്‍ കൊല്ലപ്പെട്ടു, പിന്നില്‍ ചൈനയെന്ന് റാവത്ത്
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ബിഷ്ണുപൂര്‍ ജില്ലയിലെ ഏറ്റുമുട്ടലില്‍ രണ്ട് വളണ്ടിയര്‍മാര്‍ കൊല്ലപ്പെട്ടു. കലാപകാരികള്‍ ഇവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. എന്നാല്‍ വെടിവെച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. വളണ്ടിയര്‍മാര്‍ ഈ മേഖലയിലുള്ള ബങ്കറിന് കാവലിരിക്കുകയായിരുന്നു. ആ സമയത്താണ് വെടിവെപ്പുണ്ടായത്. അതേസമയം മരണനിരക്ക് ഉയരുമെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇതിനിടെ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. സംസ്ഥാനത്തെ ക്രമസമാധാന നില സംഘര്‍ഷഭരിതമായി തുടരുന്നതിനിടെയാണ് ബിരേന്‍ സിംഗിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയത്.അമിത് ഷാ നേരത്തെ മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ യാതൊരു മാറ്റവും അത് കൊണ്ട് ഉണ്ടായിട്ടില്ല. ബിരേന്‍ സിംഗ് എത്രയും പെട്ടെന്ന് രാജിവെക്കുന്നതാണ് നല്ലതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

കഴിഞ്ഞ അറുപത് ദിവസങ്ങളായി മൗനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി മൗനം വെടിയണമെന്ന് ഞങ്ങള്‍ തുടര്‍ച്ചയായി ആവശ്യപ്പെടുന്നുണ്ടെന്നും ജയറാം രമേശ് പറഞ്ഞു. അതേസമയം മണിപ്പൂരിലെ സംഘര്‍ഷം വഷളാക്കാന്‍ ചൈന ഇടെപടുന്നുണ്ടെന്ന് ശിവസേന ഉദ്ധവ് വിഭാഗം എംപി സഞ്ജയ് റാവത്ത് പറഞ്ഞു. ചൈനയ്ക്കെതിരെ എന്ത് നടപടിയാണ് എടുത്തതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും റാവത്ത് ആവശ്യപ്പെട്ടു.
"ചൈനയാണ് മണിപ്പൂരിലെ സംഘര്‍ഷത്തിലെ കാരണക്കാര്‍. എന്നാല്‍ സംസ്ഥാനത്തും, കേന്ദ്രത്തിലും ബിജെപി ഭരിക്കുന്നുണ്ട്. എന്ത് നടപടിയാണ് അവര്‍ എടുത്തത്. നാല്‍പ്പത് ദിവസത്തോളമായി മണിപ്പൂര്‍ കലാപത്തിലാണ്. എല്ലായിടത്തും അക്രമം മാത്രമാണ്. പലരും വീടുകള്‍ തന്നെ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലാണ് ജീവിക്കുന്നത്. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് ' രാജിവെക്കണമെന്നും സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.
രാഷ്ട്രപതി ഭരണം മണിപ്പൂരില്‍ ഏര്‍പ്പെടുത്തണമെന്നും സഞജയ് റാവത്ത് പറഞ്ഞു. അതേസമയം മണിപ്പൂരിലെ കലാപത്തിന് പിന്നില്‍ വിദേശ ശക്തികളുടെ ഇടപെടലുണ്ടെന്ന് ബിരേന്‍ സിംഗ് ആരോപിച്ചു. "നേരത്തെ ആസൂത്രണം ചെയ്താണ് കലാപം ഉണ്ടാക്കിയിരിക്കുന്നത്. വിദേശ ശക്തികള്‍ ആ കലാപത്തെ ശക്തമാക്കുകയാണ്. മണിപ്പൂര്‍ മ്യാന്മറുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. ചൈനയും അടുത്ത് തന്നെയാണ്. 398 കിലോമീറ്ററോളം വരുന്ന അതിര്‍ത്തികള്‍ സുരക്ഷയില്ലാതെ ഇരിക്കുകയാണ്".
"ഇനി വലിയൊരു സുരക്ഷാ സംഘമുണ്ടെങ്കിലും, ഇത്ര വലിയൊരു മേഖലയ്ക്ക് സുരക്ഷയൊരുക്കാന്‍ പറ്റില്ല. എന്നാല്‍ വിദേശ ശക്തിയാണോ പിന്നിലെന്ന് പറയാനാവില്ല. പക്ഷേ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് പോലെയുണ്ട് ഈ അക്രമങ്ങള്‍. എന്നാല്‍ അതിന്റെ കാരണം വ്യക്തമല്ലെന്നും ബിരേന്‍ സിംഗ് പറഞ്ഞു. താന്‍ കുകി വിഭാഗവുമായി സംസാരിച്ചുവെന്നും, എല്ലാം മറന്ന് മുന്നോട്ട് പോകാന്‍' നിര്‍ദേശിച്ചിട്ടുണ്ടെന്നും ബിരേന്‍ സിംഗ് പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications