Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ മണിപ്പൂരില്‍; ചുരാചന്ദ്പൂരിലേക്കുള്ള യാത്രക്കിടെ വാഹനവ്യൂഹം തടഞ്ഞു

ഇംഫാല്‍: മാസങ്ങളായി കലാപമുഖരിതമായ മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സംസ്ഥാനത്തെത്തി. രണ്ട് ദിവസം രാഹുല്‍ ഗാന്ധി മണിപ്പൂരിലുണ്ടാകും. കലാപബാധിതരായ ജനങ്ങള്‍ക്ക് പിന്തുണ അറിയിക്കാനും സമാധാനത്തിന് ആഹ്വാനം ചെയ്യാനുമായാണ് രാഹുല്‍ ഗാന്ധി മണിപ്പൂരിലെത്തിയിരിക്കുന്നത്. അതിനിടെ ഇംഫാലിലേക്കുള്ള യാത്രക്കിടെ രാഹുലിന്റെ വാഹനവ്യൂഹം തടഞ്ഞു.

ഇംഫാലില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ബിഷ്ണുപൂരിലാണ് രാഹുലിന്റെ വാഹനവ്യൂഹം തടഞ്ഞത്. വംശീയ അക്രമം ഏറ്റവും മോശമായി ബാധിച്ച ചുരാചന്ദ്പൂരിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം. ഇംഫാലിലെയും ചുരാചന്ദ്പൂരിലെയും ദുരിതാശ്വാസ ക്യാമ്പുകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു.

rahul gandhi

മെയ് മൂന്നിന് അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസ് നേതാവ് മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്. മണിപ്പൂര്‍ രണ്ട് മാസമായി അക്ഷാരാര്‍ത്ഥത്തില്‍ കത്തിക്കൊണ്ടിരിക്കുകയാണ്. സമാധാനത്തിലേക്ക് നീങ്ങാന്‍ ഒരു രോഗശാന്തി സ്പര്‍ശം ആവശ്യമാണ് എന്നും ഇതൊരു മാനുഷിക ദുരന്തമാണ് എന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. സ്‌നേഹത്തിന്റെ ശക്തിയാകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രണ്ട് ദിവസത്തില്‍ സന്ദര്‍ശനത്തില്‍ ജനപ്രതിനിധികളുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും. കലാപത്തിന് ശേഷം 50000 ത്തോളം ആളുകള്‍ സംസ്ഥാനത്തുടനീളമുള്ള 300 ലധികം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ഇതുവരെ 100-ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

പട്ടികവര്‍ഗ പദവിക്കായുള്ള മെയ്‌തേയ് സമുദായത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ച് മലയോര ജില്ലകളില്‍ 'ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്' സംഘടിപ്പിച്ചതിന് ശേഷമാണ് സംഘര്‍ഷം രൂക്ഷമായത്.അതേസമയം രാഹുലിന്റെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ബി ജെ പി രംഗത്തെത്തി.

രാഹുല്‍ സമാധാനത്തിന്റെ മിശിഹയല്ലെന്നും രാഷ്ട്രീയ അവസരവാദിയാണ് എന്നും ബി ജെ പി ഐ ടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു. ജനങ്ങളെയോര്‍ത്തല്ല, സ്വാര്‍ത്ഥമായ രാഷ്ട്രീയ അജണ്ടയാണ് രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യം എന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ മണിപ്പൂര്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്തെത്തി. മണിപ്പൂര്‍ കത്തുമ്പോഴും പ്രധാനമന്ത്രി അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കിയില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+