Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂരില്‍ വീണ്ടും ഞെട്ടല്‍; ഒരു സ്ത്രീയും കൂടി കൂട്ട ബലാത്സംഗത്തിനിരയായി, വെളിപ്പെടുത്തല്‍

ഇംഫാല്‍: രാജ്യത്തെ നടുക്കിയ വംശീയ കലാപം നടക്കുന്ന മണിപ്പൂരില്‍ വീണ്ടും കൂട്ട ബലാത്സംഗം നടന്നതായി റിപ്പോര്‍ട്ട്. ചുരാചന്ദപൂരില്‍ 37 വയസുള്ള സ്ത്രീയാണ് കൂട്ടബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ബലാത്സംഗത്തിന് ശേഷം ഇരയായ സ്ത്രീ ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞുവരികയാണ്. മണിപ്പൂരില്‍ കൂടുതല്‍ സ്ത്രീകള്‍ തങ്ങള്‍ അനുഭവിച്ച ഞെട്ടിക്കുന്ന ക്രൂരതകളെ കുറിച്ച് പറയാന്‍ പൊലീസിനെ സമീപിക്കുകയാണ്.

ഏറ്റവും പുതിയ കേസില്‍, മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ നിന്നുള്ള 37 കാരിയായ ഒരു സ്ത്രീയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. വീട് കത്തിച്ചതിനെ തുടര്‍ന്ന് തന്റെ രണ്ട് ആണ്‍മക്കള്‍ക്കും, മരുമകള്‍ക്കും, സഹോദരീ-ഭാര്യയ്ക്കും ഒപ്പം ഓടിപ്പോകുന്നതിനിടെ ഒരു സംഘം ആളുകള്‍ തന്നെ പിടികൂടി കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നാണ് യുവതി ആരോപിക്കുന്നത്. മേയ് മൂന്നിന് കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് സംഭവം.

manipur

സ്ത്രീകള്‍ അനുഭവിച്ച ദുരിതങ്ങളെ കുറിച്ച് പലരും വിവരിക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നതെന്ന് സ്ത്രീ പറയുന്നു. ' എന്റെയും എന്റെ കുടുംബത്തിന്റെയും ബഹുമാനവും അന്തസ്സും സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇത്രനാളും ഇക്കാര്യങ്ങള്‍ ഒന്നും തന്നെ പുറത്തുപറയാതിരുന്നത്. ആത്മഹത്യ ചെയ്യാന്‍ വരെ തോന്നിയിരുന്നു'- സ്ത്രീ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

വീട് കത്തിച്ചതിനെ തുടര്‍ന്ന് ഓടിരക്ഷപ്പെട്ട സ്ത്രീയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്ന് എഫ് ഐ ആറില്‍ പറയുന്നു. 'ആക്രമണത്തിന് ശേഷം ഞാന്‍ എന്റെ മരുമകളെ പുറകില്‍ കയറ്റി എന്റെ രണ്ട് ആണ്‍മക്കളെയും പിടിച്ച് എന്റെ അനിയത്തിയെയും കൂട്ടി അവിടെ നിന്ന് ഓടി രക്ഷപ്പെടാന്‍ തുടങ്ങി. അവളും ഒരു കുഞ്ഞിനെ മുതുകില്‍ കയറ്റി എനിക്ക് മുന്‍പേ ഓടുന്നുണ്ടായിരുന്നു'.

'ഓടുന്നതിനിടെ എഴുന്നേല്‍ക്കാനാവാതെ ഞാന്‍ വഴിയില്‍ വീണു... എന്റെ അനിയത്തി ഓടി വന്ന് എന്റെ പുറകില്‍ നിന്ന് എന്റെ മരുമകളെ എടുത്ത് ഞാന്‍ നിര്‍ബന്ധിച്ചതനുസരിച്ച് എന്റെ രണ്ട് മക്കളെയും കൂട്ടി ഓടി രക്ഷപ്പെടാന്‍ പറഞ്ഞു. ശേഷം ഞാന്‍ എഴുന്നേറ്റപ്പോള്‍ അഞ്ചാറ് അക്രമികള്‍ ചേര്‍ന്ന് എന്നെ പിടികൂടി. അവര്‍ എന്നെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. എന്റെ എതിര്‍പ്പ് വകവയ്ക്കാതെ, എന്നെ ബലമായി പിടിച്ചുവലിച്ചു. ഇതിന് ശേഷം അവര്‍ എന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ തുടങ്ങി'- യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+