ചൂരചന്ദ്രാപൂരിലെ ക്യാമ്പില്‍ ദയനീയ കാഴ്ച്ച; കുട്ടികള്‍ക്ക് പോഷകാഹാരകുറവ്, കാവലിന് സ്ത്രീകള്‍
ഇംഫാല്‍: മണിപ്പൂരില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷത്തെ തുടര്‍ന്ന് ഏറ്റവും ബാധിക്കപ്പെട്ടവര്‍ സ്ത്രീകള്‍. ദുരിതാശ്വാസ ക്യാമ്പുകളിലെ കാഴ്ച്ചകള്‍ ഞെട്ടിക്കുന്നതാണ്. ചൂരചന്ദ്രാപൂരിലെ ക്യാമ്പില്‍ മുപ്പതുകാരിയായ ഹിങ്ങ്‌ഹോള്‍ എന്ന യുവതിയുണ്ട്. കഴിഞ്ഞ മാസമാണ് ഇവര്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഇവര്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് വെളിപ്പെടുത്തിയതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
താന്‍ കാടുകളിലൂടെ പലയിടത്തേക്കുമായി ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമികളുടെ കൈയ്യില്‍ കിട്ടിയാല്‍ ബലാത്സംഗത്തിന് ഇരയാകും. ജീവന്‍ തന്നെ തിരിച്ച് കിട്ടില്ല. തന്റെ കുഞ്ഞിനെ രക്ഷിക്കുക എന്നുള്ളത് കൊണ്ടാണ് ഈ റിലീഫ് ക്യാമ്പിലെത്തിയത്. എന്റെ വീട് അവര്‍ കത്തിച്ച് കളഞ്ഞു. എനിക്ക് പോഷകാഹാരക്കുറവുള്ളത് കൊണ്ട്. കുഞ്ഞിന് കൊടുക്കാന്‍ പാല് പോലുമില്ല. ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യമെല്ലാം മോശമാണെന്നും യുവതി പറഞ്ഞു.

പലരും ജീവന്‍ രക്ഷിക്കാനായിട്ടാണ് ക്യാമ്പുകളില്‍ എത്തിയത്. ക്യാമ്പിലെ വളണ്ടിയറായ ക്രിസ്റ്റീന് പറയാനുള്ളതും ഇതുപോലുള്ള കാര്യങ്ങലാണ്. അവശ്യ സാധനങ്ങള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. ഇവിടെ യുദ്ധസമാനമാണ് കാര്യങ്ങളെന്ന് ക്രിസ്റ്റീവന്‍ പറയുന്നു. ചൂരചന്ദ്രാപൂരിലെ ക്യാമ്പില്‍ ഇരുന്നൂറില്‍ അധികം ആളുകള്‍ ഉണ്ട്. ചെറിയ കുട്ടികളില്‍ പലരും പോഷകാഹാര കുറവ് കൊണ്ട് മെലിഞ്ഞൊട്ടിയ നിലയിലാണ്.
ഈ കുട്ടികളില്‍ പലരും സ്‌കൂളിലോ, പഠിക്കാനോ പോകുന്നില്ല. ഇത്തരം ദുരിത സാഹചര്യത്തില്‍ ജീവിക്കുന്നത് കൊണ്ട് കുട്ടികള്‍ അക്രമത്തിന്റെ പാതയിലേക്ക് നീങ്ങുമോ എന്ന ഭയവും ക്യാമ്പിലുള്ളവര്‍ക്കുണ്ട്. അതേസമയം 35കാരിയായ ബോയ് സി എന്ന യുവതിക്ക് തന്റെ ഭര്‍ത്താവിനെ അക്രമികള്‍ തീവെച്ച് കൊന്ന കാര്യമാണ് പറയാനുള്ളത്.
അതേസമയം ഒരുവശത്ത് സ്വന്തം ഗ്രാമത്തിന് കാവലിരിക്കുന്ന സ്ത്രീകളും മണിപ്പൂരിലുണ്ട്. മീരാ പായേബി എന്ന കൂട്ടായ്മാണ് ഇവിടെ സുരക്ഷയൊരുക്കുന്നത്.
സംഘടനയിലെ അംഗമായ മിനു വിഷ്ണുപൂര്‍ നിവാസിയാണ്. വാഹനങ്ങള്‍ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. പലരും തോക്ക് വാഹനങ്ങളില്‍ കരുതാറുണ്ടെന്ന് മിനു പറയുന്നു. മലമേഖലയില്‍ കുക്കി സ്ത്രീകളുടെ ചെക്‌പോസ്റ്റ് തന്നെയുണ്ട്. ചൂരചന്ദ്രാപൂരിലേക്ക് കടക്കുമ്പോഴാണ് ഈ ചെക്‌പോസ്റ്റുള്ളത്. രാവിലെ അഞ്ച് മുതല്‍ വൈകീട്ട് വരെയാണ് വളണ്ടിയര്‍മാര്‍ ഇവിടെ കാവലിരിക്കുന്നത്. ആധാര്‍ കാര്‍ഡുകള്‍ പരിശോധിച്ചാണ് ഇവരെ ചൂരചന്ദ്രാപൂരിലേക്ക് കടത്തിവിടുന്നത്.
അതേസമയം കലാപകാരികള്‍ എന്തുകൊണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു എന്നതിന് കൃത്യമായ വിശദീകരണം പലര്‍ക്കുമില്ല. യുദ്ധത്തില്‍ വിജയം നേടി എന്നാണ് ഇതിലൂടെ അക്രമികള്‍ അവകാശപ്പെടുന്നതെന്ന് ഒരു വിഭാഗം സ്ത്രീകള്‍ പറയുന്നു. 27 സ്ത്രീകളാണ് ഇതുവരെ പരാതി നല്‍കിയിട്ടുള്ളത്. ബലാത്സംഗം, കൊലപാതകം, എന്നിവയെല്ലാം അതിലുണ്ട്. എന്നാല്‍ പോലീസ് കാര്യമായ നടപടിയെടുത്തിട്ടില്ലെന്നാണ് പരാതി. ബോയ് സിയുടെ പരാതിയില്‍ പോലീസ് കേസെടുത്തെങ്കിലും ഇതുവരെ എഫ്‌ഐആറിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ല. നാല് മക്കളുമായി താനിനി എവിടെ പോകുമെന്ന് ഇവര്‍ ചോദിക്കുന്നു.












Click it and Unblock the Notifications