Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാറില്‍ മഹാസഖ്യം തകര്‍ന്നേക്കും; ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് മാഞ്ചി, കോണ്‍ഗ്രസില്‍ ആശങ്ക

പട്‌ന: ബിഹാറില്‍ മഹാസഖ്യം തകര്‍ന്നേക്കുമെന്ന് സൂചന. ഉപതിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിക്കുമെന്ന് ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി പ്രഖ്യാപിച്ചു. നത്ദ്വാര നിയമസഭാ മണ്ഡലത്തിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി. അഞ്ച് നിയമസഭാ സീറ്റിലും ഒരു ലോക്‌സഭാ മണ്ഡലത്തിലുമാണ് ബിഹാറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.

Jitan

അഞ്ച് പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മഹാസഖ്യത്തില്‍ നിന്ന് പിന്‍മാറിയേക്കുമെന്നും മാഞ്ചി ഭീഷണി മുഴക്കി. ജെഡിയു എംഎല്‍എ അജയ് മണ്ഡല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് നത്ദ്വാരയില്‍ ഒഴിവ് വന്നത്. കിഷന്‍ഗഞ്ച് മണ്ഡലത്തിലും മല്‍സരിക്കാന്‍ തങ്ങള്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ അത് കോണ്‍ഗ്രസിന്റെ മണ്ഡലമായത് കൊണ്ട് വിട്ടുകൊടുത്തതാണെന്നും മാഞ്ചി വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ പാര്‍ട്ടി സഖ്യംവിട്ടാല്‍ കിഷന്‍ഗഞ്ചില്‍ വിജയിക്കാന്‍ കോണ്‍ഗ്രസ് അല്‍പ്പം വിയര്‍ക്കേണ്ടിവരും.

2015ലാണ് ബിഹാറില്‍ മഹാസഖ്യം നിലവില്‍വന്നത്. അന്ന് ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവര്‍ ഉള്‍പ്പെടുന്നതായിരുന്നു സഖ്യം. പിന്നീട് ജെഡിയു ബിജെപിക്കൊപ്പം പോയി. ഇതോടെ കോണ്‍ഗ്രസും ആര്‍ജെഡിയും മാത്രമായി. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയും മുന്‍ കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പിയും മുകേഷ് സാഹ്നിസിന്റെ വിഐപിയും മഹാസഖ്യത്തില്‍ ചേര്‍ന്നത്.

നേരത്തെ ബിജെപിക്കൊപ്പം സഖ്യത്തിലായിരുന്നു മാഞ്ചിയും കുശ്വാഹയും. ഇരുവരും ഉടക്കി എന്‍ഡിഎ സഖ്യംവിട്ട ശേഷം മഹാസഖ്യത്തില്‍ ചേരുകയായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ആര് മല്‍സരിക്കണമെന്ന് തീരുമാനിക്കാന്‍ മഹാസഖ്യം നേതാക്കള്‍ അടുത്താഴ്ച യോഗം ചേരുന്നുണ്ട്. തങ്ങള്‍ മല്‍സരിക്കാന്‍ തീരുമാനിച്ച കാര്യം ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ അറിയിച്ചിട്ടുണ്ടെന്നാണ് മാഞ്ചി പറയുന്നത്. അടുത്താഴ്ചത്തെ യോഗത്തില്‍ സമവായമായിട്ടില്ലെങ്കില്‍ ബിഹാറിലെ മഹാസഖ്യം തകരും. അതാകട്ടെ, ബിജെപി-ജെഡിയു-എല്‍ജെപി സഖ്യത്തിന് വിജയിക്കാന്‍ എളുപ്പവഴി ഒരുക്കുകയും ചെയ്യും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+