പ്രധാനമന്ത്രിയുടെ മന്‍കീ ബാത്ത് സൂപ്പര്‍ ഹിറ്റ്, 2014 മുതല്‍ നേടിയ വരുമാനം 30 കോടിക്ക് മുകളില്‍
ദില്ലി: പ്രധാനമന്ത്രിയുടെ റേഡിയോ പ്രോഗ്രാം മന്‍കീ ബാത്തിന് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഉയര്‍ന്ന വരുമാനം. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2014 മുതല്‍ നടക്കുന്ന ഈ പരിപാടിക്ക് 30.80 കോടി വരുമാനമാണ് ഇതുവരെ ലഭിച്ചത്. ഓരോ മാസവും വ്യത്യസ്ത വിഷയങ്ങളുമായി മോദി പ്രഭാഷണത്തിനെത്തുന്ന പരിപാടിയാണ്. പ്രധാനമന്ത്രിയെ ജനങ്ങളുമായി കൂടുതല്‍ അടുപ്പിക്കുക എന്ന തന്ത്രമാണ് ഇതിലൂടെയുള്ളത്. പല അറിയപ്പെടാത്ത ആളുകളെയും മോദി ഇതിലൂടെ പരിചയപ്പെടുത്തിയിരുന്നു. അവരൊക്കെ വലിയ പോപ്പുലറാവുകയും ചെയ്തിരുന്നു.
ബിഗ് ബോസ് ഫിനാലെ ഉടൻ, താരങ്ങൾ ചെന്നൈയിൽ എത്തി, ചിത്രങ്ങൾ പുറത്ത്

വരുമാനത്തിന്റെ കാര്യത്തില്‍ 2017-18 കാലയളവിലാണ് ഏറ്റവുമധികം നേട്ടം മന്‍ കീ ബാത്തിന് ഉണ്ടായത്. 10.64 കോടി രൂപയാണ് ഈ കാലയളവില്‍ മന്‍കീ ബാത്ത് നേടിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു. എല്ലാ മാസത്തിലെയും അവസാന ഞായറാഴ്ച്ച രാവിലെ പതിനൊന്ന് മണിക്കാണ് മോദിയുടെ മന്‍കീ ബാത്ത് പ്രക്ഷേപണം ചെയ്യാറുള്ളത്. ഓള്‍ ഇന്ത്യാ റേഡിയോയുടെയും ദൂരദര്‍ശന്റെയും വിവിധ ചാനലുകളിലൂടെയാണ് മന്‍കീ ബാത്ത് സംപ്രേഷണം ചെയ്യാറുള്ളത്. ഇത് ജനങ്ങള്‍ക്കിടയില്‍ വന്‍ ഹിറ്റായി മാറിയെന്നാണ് വ്യക്തമാകുന്നത്.
Recommended Video
ഇതുവരെ പ്രസാര്‍ ഭാരതി മന്‍ കീ ബാത്തിന്റെ 78 എപ്പിസോഡുകളാണ് സംപ്രേഷണം ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ അടക്കമുള്ള പ്ലാറ്റ്‌ഫോമുകളും ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. അതേസമയം ദൂരദര്‍ശനും റേഡിയോയും മാത്രമല്ല, മറ്റ് സ്വകാര്യ ചാനലുകളിലും ഇവ സംപ്രേഷണം ചെയ്തിട്ടുണ്ട്. ഏകദേസം 91ഓളം സ്വകാര്യ ടിവി ചാനലുകളില്‍ ഇവ രാജ്യത്താകെ സംപ്രേഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി രാജ്യസഭയില്‍ മറുപടി നല്‍കി. 2018-19ല്‍ 7.47 കോടിയും, 2019-20ല്‍ 2.56 കോടിയും 2020-21ല്‍ 10.2 കോടിയുമാണ് വരുമാനമായി മന്‍കീ ബാത്തിന് ലഭിച്ചത്.
അതേസമയം ഇന്ത്യയിലെ ഏറ്റവും ജനപ്രിയ റേഡിയോ-ടിവി പ്രോഗ്രാമാണ് ഇതെന്ന് മന്ത്രി പറയുന്നു. ഒരുപാട് പേര്‍ മന്‍കീ ബാത്തിനായി കാത്തിരിക്കുന്നുണ്ടെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. 2018 മുതല്‍ 2020 വരെയുള്ള ബാര്‍ക് റേറ്റിംഗില്‍ ആറ് കോടി മുതല്‍ 14.35 കോടി വരെ വ്യൂവര്‍ഷിപ്പ് മന്‍കീ ബാത്തിനുണ്ടെന്നാണ് വ്യക്തമാകുന്നത്. പ്രധാനമന്ത്രിയുമായി ഓരോ പൗരനും ബന്ധപ്പെടാനുള്ള അവസരം കൂടിയാണ് മന്‍കീ ബാത്ത്. അതിലൂടെ ജനങ്ങള്‍ക്കും ഭരണത്തിന്റെ ഭാഗമാവാന്‍ അവസരം ലഭിക്കുകയാണെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.












Click it and Unblock the Notifications