കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗ്നിവീറുകളെ സായുധ പോലീസ് സേനയിലെടുക്കാൻ വെല്ലുവിളികളേറെ; പ്രതികരണം അറിയിച്ച് ഉദ്യോഗസ്ഥർ

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി: കേന്ദ്ര സായുധ പോലീസ് സേനയിൽ (സിഎപിഎഫ്) 'അഗ്നിവീരൻമാർക്ക്' മുൻഗണന നൽകുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിൽ പ്രതികരണം അറിയിച്ച് അർദ്ധസൈനിക സേന ഉദ്യോ ഗസ്ഥർ. പദ്ധതി പ്രകാരം അ ഗ്നിവീറുകളെ സായുധ പോലീസ് സേനയിൽ ഉൾപ്പെടുത്തിയാലും ഇവർക്ക് പ്രത്യേകം പരിശീലനം നടത്തണം എന്നാണ് ഒരു മുതിർന്ന ഉദ്യോ ഗസ്ഥൻ അറിയിച്ചിരിക്കുന്നത്. സൈന്യത്തിന്റെയും സിഎപിഎഫുകളുടെയും ആവശ്യകതകൾ വ്യത്യസ്തമാണ് എന്നും ഇദ്ദേഹം പറഞ്ഞു.

ഐടിബിപി, ബിഎസ്ഫ്, എസ്എസ്ബി, സിഐഎസ്എഫ് എന്നിവയിലെ ജവാൻമാർക്ക് ബോർഡർ പട്രോളിംഗ്, മയക്കുമരുന്ന്, കന്നുകാലി, ആയുധങ്ങൾ എന്നിവയുടെ കള്ളക്കടത്ത് നിരീക്ഷിക്കൽ, തിരഞ്ഞെടുപ്പുകളിലും പ്രതിഷേധങ്ങളിലും ക്രമസമാധാനപാലനം, വിവിഐപി സുരക്ഷ, മെട്രോകളിലും വിമാനത്താവളങ്ങളിലും യാത്രക്കാരെ പരിശോധിക്കൽ തുടങ്ങി വ്യത്യസ്ത ചുമതലകളുണ്ട്. ഈ ജോലിയിലേക്ക് തിരഞ്ഞെടുക്കുമ്പോൾ അ ഗ്നിപഥ് പദ്ധതിയിൽ ലഭിക്കുന്ന പരിശീലനത്തിന് പുറമെ ഇവർക്ക് വീണ്ടും പരിശീലനം നൽകേണ്ടി വരും. ഇത് ചിലവ് വർധിക്കാൻ കാരണമായേക്കും എന്നും ഇദ്ദേഹം പറയുന്നു.

 agnipathscheme

അഗ്നിവീരന്മാരെ മാനസീകമായി തയ്യാറാക്കുക എന്നത് ശ്രമകരമാണ് എന്ന് മറ്റൊരു ഉദ്യോ ഗസ്ഥൻ അഭിപ്രായപ്പെട്ടു. "അഗ്നിവീരന്മാരെ പ്രചോദിപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണ്, കാരണം സൈന്യത്തിൽ സേവനമനുഷ്ഠിച്ചതിന് ശേഷം ഒരു ജോലി എന്ന നിലയിൽ മാത്രമാണ് ഇവർ പാരാ മിലിട്ടറി സേനയിൽ ചേരാൻ തയ്യാറാകുന്നത്. ഇവരെ മാനസീകമായി തയ്യാറാക്കുക എന്നത് ശ്രമകരമാണ്." ഓഫീസർ പറഞ്ഞു. പദ്ധതി വേണ്ടത്ര വിജയിക്കുമോ ഇല്ലയോ ഇന്ന് കണ്ടറിയണമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം ഇവരുടെ നിയമനവുമായി ബന്ധപ്പെട്ട് നിർ ദേശങ്ങൾ ലഭിച്ചിട്ടില്ല എന്ന് മറ്റൊരു ഉദ്യോ ഗസ്ഥനും പറഞ്ഞു. "എക്‌സ്- സർവീസ്‌മെൻ കാറ്റഗറി റൂൾ അനുസരിച്ചാണോ അതോ മറ്റെന്തെങ്കിലും നിയമത്തിന് കീഴിലാണോ നിയമിക്കുന്നത് എന്ന് വ്യക്തമല്ല." എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാക്കുകൾ.

സിഎപിഎഫുകളിലും അസം റൈഫിൾസിലും 73,219 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിന് പുറമെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്), ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി), ശാസ്ത്ര സീമ ബൽ (എസ്എസ്ബി), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി എന്നീ അഞ്ച് വിഭാഗങ്ങളിലായി 73,000 തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. കൂടാതെ കേന്ദ്രഭരണ പ്രദേശങ്ങളിലെ പോലീസ് സേനയിലും 18,124 തസ്തികകൾ ഒഴിവുണ്ട്.

'യുവാക്കൾ അഗ്നിപഥിൽ ചേരണം,മോഹൻലാലിന്റെ അനുഭവം രോമാഞ്ചമുണ്ടാക്കി';തിരക്കഥാകൃത്തിന്റെ കുറിപ്പ്'യുവാക്കൾ അഗ്നിപഥിൽ ചേരണം,മോഹൻലാലിന്റെ അനുഭവം രോമാഞ്ചമുണ്ടാക്കി';തിരക്കഥാകൃത്തിന്റെ കുറിപ്പ്

നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്, സിഎപിഎഫുകളിൽ വിമുക്തഭടന്മാർക്ക് 10 ശതമാനം സംവരണം ഉണ്ട്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഏറ്റവും വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഏജൻസികളിലൊന്നാണ് 10 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സിഎപിഎഫ്. അതേസമയം, സിഎപിഎഫുകളിലെ റിക്രൂട്ട്‌മെന്റുകളുടെ ശരാശരി പ്രായം കുറയ്ക്കാൻ 'അഗ്നിപഥ്' പദ്ധതി സഹായിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ, ശരാശരി റിക്രൂട്ട്മെന്റ് പ്രായം ഏകദേശം 28-35 ആണ്.

സാരിയില്‍ മിന്നിത്തിളങ്ങി ഹന്‍സിക; വൈറല്‍ ചിത്രങ്ങളുമായി സൂപ്പര്‍ താരം

Recommended Video

cmsvideo
Narendra Modi | നൂറാം പിറന്നാളിൽ അമ്മയുടെ കാല് കഴുകുന്ന മോദിയെ കണ്ടോ | *India

English summary
There are many challenges in recruiting agniveers into the armed police force; Officials informed the response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X