Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ് പുഴയിലേക്ക് മറിഞ്ഞ് 22 തിരുപ്പതി തീര്‍ഥാടകര്‍ കൊല്ലപ്പെട്ടു

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 22 പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കിഴക്കന്‍ ഗോദാവരി ജില്ലയിലെ രാജമുണ്ഡ്രി ദോവലേശ്വരത്തിന് സമീപത്താണ് അപകടമുണ്ടായത്. ബസ് ദോവലേശ്വരം പാലത്തില്‍ നിന്നും ഗോദാവരി നദിയിലേക്ക് മറിയുകയായിരുന്നു.

മരിച്ചവരില്‍ ഒന്‍പത് സ്ത്രീകളും ആര് കുട്ടികളും ഉള്‍പ്പെടുന്നു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 13 വയസ്സുള്ള ഒരു കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് വിവരം ലഭിക്കുന്നത്. വിശാഖപട്ടണം ജില്ലയിലെ അച്യുതപുരം ഗ്രാമവാസികളാണ് അപകടത്തില്‍ പെട്ടവര്‍. തിരുപ്പതി ക്ഷേത്രത്തില്‍ നിന്നും ദര്‍ശനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു ഇവര്‍.

accidentt

അമിതവേഗതയിലായിരുന്ന വാഹനത്തിന് മേല്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ മരിച്ചവരെല്ലാം ബന്ധുക്കളാണ്. 21 പേര്‍ പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരു പെണ്‍കുട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. ക്രെയിന്‍ ഉപയോഗിച്ചാണ് ഫയര്‍ ഫോഴ്‌സും പോലീസും ചേര്‍ന്ന് ബസിനെ ഉയര്‍ത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+