വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റം: ഹൈക്കോടതിയില്‍ സമവായമില്ല, കേസ് സുപ്രീം കോടതിയിലേക്ക്
ദില്ലി: വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്ന കാര്യത്തില്‍ വ്യത്യസ്ത വിധികള്‍ പറഞ്ഞ് ഹൈക്കോടതി. സമാവായത്തിലെത്താത്ത സാഹചര്യത്തില്‍ കേസ് സുപ്രീം കോടതിയിലേക്ക് പോവുകയാണ്. ദില്ലി ഹൈക്കോടതിയിലെ അഭിഭാഷകര്‍ ഇതിനെ എതിര്‍ത്തും അനുകൂലിച്ചുമാണ് വിധി പറഞ്ഞത്. വൈവാഹിക ബലാത്സംഗം കുറ്റമായി കാണണമെന്ന ഹര്‍ജികള്‍ പരിഗണിച്ച ജസ്റ്റിസ് രാജീവ് ഷാക്തറും ജസ്റ്റിസ് ഹരിശങ്കറും പരസ്പരമുള്ള വിധികള്‍ അംഗീകരിച്ചില്ല. 2015ലാണ് ഹര്‍ജികള്‍ ഫയല്‍ ചെയ്തിരിക്കുന്നത്. വിവാഹത്തിന് ശേഷം ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന നിയമത്തിനെതിരെയാണ് ഹര്‍ജി നല്‍കിയിരുന്നത്.

പതിനെട്ടിന് വയസ്സിന് മുകളിലാണ് പ്രായമെങ്കില്‍ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുത്തണമെങ്കില്‍ സമ്മതം വേണ്ടെന്നായിരുന്നു നിയമം. ഇതിലൂടെ ക്രിമിനല്‍ നടപടിയില്‍ നിന്ന് പുരുഷന്മാര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കുമായിരുന്നു. ആര്‍ട്ടിക്കിള്‍ 14, 19, 21 എന്നിവയുടെ ലംഘനമാണ് ഈ ഭേദഗതിയെന്നും, തുല്യതാവകാശം, അഭിപ്രായ സ്വാതന്ത്ര്യം, ജീവനും, വ്യക്തിപരമായ സ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണം എന്നിവ ഇതിലൂടെ ലംഘിക്കപ്പെട്ടതായി ജസ്റ്റിസ് ഷാക്കതര്‍ പറഞ്ഞു. ഇത്രയും അറിവുള്ള എന്റെ സഹോദരനോട് യോജിക്കാന്‍ കഴിയുന്നില്ലെന്ന് ജസ്റ്റിസ് ശങ്കര്‍ പറഞ്ഞു.
വിവാഹത്തെ പവിത്രമായ കാര്യമായിട്ടാണ് നിയമം വിശേഷിപ്പിച്ചത്. ജനാധിപത്യപരമായി കൊണ്ടുവന്ന നിയമത്തെ ഇത്തരത്തില്‍ ഒരു വിധി കൊണ്ട് മറികടക്കാനില്ലെന്നും ജസ്റ്റിസ് ശങ്കര്‍ വ്യക്തമാക്കി. അതേസമയം ഇവര്‍ വിധി പറയുന്നത് ഫെബ്രുവരി 21ലേക്ക് മാറ്റി. കേസില്‍ മാരത്തോണ്‍ വാദങ്ങളാണ് കോടതി കേട്ടത്. ഈ നിയമത്തെ ചൊല്ലി ഇപ്പോഴും ആശയക്കുഴപ്പമുണ്ടെന്നാണ് കോടതി വ്യക്തമാക്കുന്നത്. ഫെബ്രുവരി ഏഴിന് ദില്ലി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് ഈ വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ രണ്ടാഴ്ച്ചത്തെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ കേന്ദ്രം കൂടുതല്‍ സമയം ചോദിക്കുകയാണ് ചെയ്തത്.
വിവാഹ ശേഷം അനുമതിയില്ലാതെയുള്ള സെക്‌സ് സ്ത്രീകളില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് ഹര്‍ജികള്‍ തുടര്‍ച്ചയായി കോടതിയിലെത്താന്‍ കാരണം. ഈ വിഷയത്തില്‍ കൃത്യമായ നിലപാട് കേന്ദ്രം അറിയിക്കണം. കോടതിക്ക് എല്ലാ കാലവും ഹര്‍ജി നീട്ടിവെക്കാനാവില്ലെന്നും ദില്ലി ഹൈക്കോടതി പറഞ്ഞിരുന്നു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും അഭിപ്രായം തേടിയിട്ടുണ്ടെന്നും, ഈ കേസിന് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നതിന് കൊണ്ട്, പല വിധത്തിലുള്ള ചര്‍ച്ചകളിലൂടെ മാത്രമേ നിലപാടെടുക്കാനാവൂ എന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
2017ലെ സത്യവാങ്മൂലത്തില്‍ വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കാന്‍ പറ്റില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. വിവാഹമെന്ന സങ്കല്‍പ്പത്തെ തന്നെ ഇത് ദുര്‍ബലമാക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. ഭര്‍ത്താവിനെതിരെ കള്ളക്കേസ് നല്‍കി അവരെ പീഡിപ്പിക്കാന്‍ ഈ നിയമം കാരണമാകുമെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍ നിയമത്തിലെ ഭേദഗതിയെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്ന് കേന്ദ്രം പിന്നീട് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കര്‍ണാടക ഹൈക്കോടതി നേരത്തെ ഇത്തരമൊരു കേസില്‍ ഭര്‍ത്താവിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഭാര്യയെ ലൈംഗിക അടിമയാക്കിയ സംഭവമായിരുന്നു ഇത്. ഉള്ളിലെ സത്വത്തെ തുടര്‍ന്ന് വിടാനുള്ള ലൈസന്‍സ് അല്ല വിവാഹമെന്ന് കോടതി തുറന്നടിച്ചിരുന്നു.












Click it and Unblock the Notifications