ഓഹരി വിപണിയിലെ ഇടിവ്; മോദിയേയും അമിത് ഷായെയും ഉന്നംവച്ച് രാഹുൽ, അന്വേഷണം ആവശ്യപ്പെട്ടു
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ജൂൺ നാലിലെ ഓഹരി വിപണി ഇടിവിൽ ഗുരുതര ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ഇതുമായി ബന്ധപ്പെട്ട സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട രാഹുൽ ഗാന്ധി നരേന്ദ്ര മോദി, അമിത് ഷാ, നിർമ്മല സീതാരാമൻ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരുൾപ്പെടെയുള്ള ബിജെപി നേതാക്കൾ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് മുമ്പ് ഓഹരി വിപണിയെ സ്വാധീനിക്കുന്ന പ്രസ്‌താവന നടത്തിയെന്നും രാഹുൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പറഞ്ഞു.

ചരിത്രത്തില്‍ ആദ്യമായാണ് തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഓഹരി വിപണിയെക്കുറിച്ച് പ്രസ്‌താവന നടത്തിയത്. എന്തിനാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നിക്ഷേപകര്‍ക്ക് നിക്ഷേപ ഉപദേശം നല്‍കിയത്? എന്നായിരുന്നു അദ്ദേഹം ചോദിച്ചു. ഓഹരി കുംഭ കോണമാണ് നടന്നതെന്നായിരുന്നു രാഹുലിന്റെ പ്രധാന ആരോപണം.
'വ്യാജ' ഏക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് ശേഷം ഓഹരി വിപണി കുതിച്ചുയർന്നു. എന്നാൽ ജൂണ്‍ നാലിന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വിപണി ഇടിയുകയുണ്ടായി. ചെറുകിട നിക്ഷേപകര്‍ക്ക് 30 ലക്ഷം കോടി രൂപയുടെ നഷ്‌ടമുണ്ടായെന്നും രാഹുല്‍ ചൂണ്ടിക്കാണിച്ചു.
'ഓഹരി വിപണി വലിയ വേഗത്തിലാണ് ഉയരുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ജൂൺ 4ന് ഓഹരി വിപണി കുതിച്ചുയരുമെന്നും നിങ്ങൾ എല്ലാവരും നിക്ഷേപിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ധനമന്ത്രിയും പറഞ്ഞിരുന്നു.' രാഹുൽ പറയുന്നു.
എക്‌സിറ്റ് പോളുകള്‍ വ്യാജമാണെന്ന് ബിജെപി നേതാക്കള്‍ക്ക് വ്യക്തമായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഈ ഓഹരി കുംഭകോണത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണം നടത്തണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. പുതിയ സർക്കാർ അധികാരം ഏറ്റെടുക്കും മുൻപ് തന്നെ രാഹുൽ ശക്തമായ ആക്രമണമാണ് മോദിക്കും കൂട്ടർക്കും എതിരെ നടത്തുന്നത്.
അതേസമയം, ജൂൺ നാലിന് വോട്ടെണ്ണൽ ദിനത്തിൽ വൻ തകർച്ചയാണ് ഓഹരി വിപണി നേരിട്ടത്. ബിജെപി അനുകൂല ഫലങ്ങൾ പ്രവചിച്ച എക്‌സിറ്റ് പോളുകളുടെ ബലത്തിൽ കുതിച്ചുയർന്ന വിപണി വോട്ടെണ്ണിയതോടെ ഇന്ത്യ മുന്നണിയുടെ മുന്നേറ്റത്തിൽ വിറങ്ങലിച്ചുപോയി. ഒരു ഘട്ടത്തിൽ സെൻസെക്‌സ് 6000 പോയിന്റ് വരെ ഇടിഞ്ഞിരുന്നു. നിക്ഷേപകർക്ക് മുപ്പത് ലക്ഷത്തിൽ അധികം കോടി രൂപയുടെ നഷ്‌ടമാണ് ഇതുണ്ടാക്കിയത്.












Click it and Unblock the Notifications