പിതാവിന്‍റെ ജോലി, വിവാഹിതയ്ക്കും അര്‍ഹത
മുംബൈ: സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിയ്‌ക്കെ പിതാവ് മരണപ്പെട്ടാല്‍ ആ ജോലിയ്ക്ക് വിവാഹിതയായ മകള്‍ക്കും അര്‍ഹതയുണ്ടെന്ന് ബോംബെ ഹൈക്കോടതി. കഴിഞ്ഞ ദിവസമാണ് പ്രാധാന്യമര്‍ഹിയ്ക്കുന്ന ഈ ഉത്തരവ് ബോംബെ ഹൈക്കോടി പുറപ്പെടുവിച്ചത്.
പിതാവിന്റെ മരണ ശേഷം ജോലി അവിവാഹിതയായ മകള്‍ക്ക് നല്‍കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി. അച്ഛന്റെ ജോലിയ്ക്ക് അവിവാഹിതയായ മകളെപ്പോലെ തുല്യ അവകാശം വിവാഹിതയായ മകള്‍ക്കും ഉണ്ട്. വിവാഹിതയ്ക്ക് ജോലി നിഷേധിയ്ക്കുന്നതിലൂടെ സമത്വാവകാശ ലംഘനമാണ് നടക്കുന്നതെന്നും കോടതി പറഞ്ഞു.
മഹാരാഷ്ട്ര ജലസേചന വകുപ്പിനെതിരെ സ്വാതി കുല്‍ക്കര്‍ണി (29) എന്ന യുവതി നല്‍കിയ പാരാതി പരാശേധിയ്ക്കുകയായിരുന്നു കോടി. അച്ഛന്റെ മരണത്തെത്തുടര്‍ന്ന് സ്വാതിയ്ക്ക് ലഭിയ്‌ക്കേണ്ട ജോലി വിവാഹിതാണെന്നതിന്റെ പേരില്‍ നിഷേധിയ്ക്കുകയായിരുന്നു.
സ്വാതിയുടെ അച്ഛന്റെ മരണത്തിന് ശേഷം അമ്മയ്ക്കും അനിയത്തിയ്ക്കും ആ ജോലി ഏറെറടുക്കാന്‍ താത്പര്യമുണ്ടായില്ല. തുടര്‍ന്നാണ് സ്വാതി ജോലിയ്ക്ക് അപേക്ഷിച്ചത്. അന്ന് വെയിറ്റിംഗ് ലിസ്റ്റില്‍ സ്വതിയുടെ പേരുണ്ടായിരുന്നു. എന്നാല്‍ ഇവരുടെ വിവാഹം കഴിഞ്ഞതോടെ ലിസ്റ്റില്‍ നിന്ന് പേര് മാറ്റി.
1194 ല്‍ പാസ്‌ക്കിയ സര്‍ക്കാര്‍ പ്രമേയം അനുസരിച്ച ഇത്തരം കേസുകളില്‍ ജോലിയ്ക്കുള്ള അവകാശ അവിവാഹിതയായ മകള്‍ക്കാണെന്നാണ് അധികൃതര്‍ പറഞ്ഞത്. 2008 ലാണ് സര്‍വ്വീസിലിരിയ്‌ക്കെ പരാതിക്കാരിയുടെ അച്ഛന്‍ മരിയ്ക്കുന്നത്. സ്വാതിയ്ക്ക് ജോലിയ്ക്കുള്ള അര്‍ഹതയുണ്ടെന്നും വെയിറ്റിംഗ് ലിസ്റ്റില്‍ അവരുടെ പേര് ഉള്‍പ്പെടുത്തണമെന്നും ജലസേചന വകുപ്പിനോട് കോടി ആവശ്യപ്പെട്ടു. എസ് സി ധര്‍മ്മാധികാരി, രേവതി ദേരെ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.












Click it and Unblock the Notifications