രണ്ടാം വിവാഹത്തിന് 17കാരിയെ വേണം, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തു, കുടുംബത്തെ കൊന്ന് തള്ളി!!
യുവാവ് കുടുംബത്തിലെ അഞ്ച് പേരെ കൊന്ന് തള്ളി
റാഞ്ചി: ജാര്‍ഖണ്ഡില്‍ ഞെട്ടിക്കുന്ന രീതിയിലുള്ള കൊലപാതകം. രണ്ടാം വിവാഹത്തിന് എതിര്‍ത്ത പെണ്‍കുട്ടിയുടെ വീട്ടുകാരെ ക്രൂരമായി കൊലപ്പെടുത്തിയിരിക്കുകയാണ് യുവാവ്. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ബുമ്മിലാണ് സംഭവം നടന്നത്. നാട്ടുകാരടക്കം യുവാവിനെ പ്രവൃത്തിയില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഭാര്യയായി വേണമെന്നാണ് ഇയാള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വീട്ടുകാര്‍ സമ്മതിക്കാത്തതിലുള്ള പകയാണ് വീട്ടുകാരെ മൃഗീയമായി കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന.
നേരത്തെ തന്നെ വിവാഹിതനായിരുന്നു. നാട്ടുകാര്‍ ഇയാള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തിയായിരുന്നില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു. തോപായ് ഭോയിപ്പായ് എന്നാണ് ഇയാളുടെ പേര്. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കൊപ്പം വേറെയും ആളുകള്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്.

അഞ്ച് പേരെ കൊന്ന് തള്ളി
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്ന് തോപായ് ദീര്‍ഘനാളായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇയാളെ വേണ്ട എന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. പലതവണ പറഞ്ഞിട്ടും ഇയാള്‍ ശല്യപ്പെടുത്തിയതായി പോലീസ് പറയുന്നു. പെണ്‍കുട്ടി വഴങ്ങാതായതോടെ ഇയാള്‍ക്ക് കുട്ടിയോടും വീട്ടുകാരോടും കടുത്ത പകയുണ്ടായിരുന്നു. ഇത് മനസില്‍ വെച്ച് ഇവരെ കൊല്ലാന്‍ അവസരം നോക്കിയിരിക്കുകയായിരുന്നു. ഗ്രാമവാസികളായ രാംസിംഗ് സിര്‍ക്ക, ഭാര്യ, രണ്ടു ആണ്‍കുട്ടികള്‍, മകള്‍ മുഗി സിര്‍ക്ക എന്നിവരെയാണ് ഇയാള്‍ കൊന്നുകളഞ്ഞത്. കൊലസായ് വനത്തില്‍ നിന്നാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇതിനായി പോലീസ് വമ്പന്‍ തിരിച്ചിലാണ് നടത്തിയത്. പോലീസ് നായയുടെ സഹായവും ഉണ്ടായിരുന്നു. ഇവരുടെ ഗ്രാമത്തില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് കൊലസായ് വനം. ഇവിടെ മൃതദേഹം എങ്ങനെയെത്തി എന്ന് പോലീസ് സംശയിക്കുന്നുണ്ട്.

നാട്ടുകാരുടെ സംശയം
തോപായ് അറസ്റ്റിലാവുന്ന നാടകീയതയ്‌ക്കൊടുവിലാണ്. ഗ്രാമത്തില്‍ നിന്ന് രാംസിംഗിനെയും കുടുംബത്തെയും പെട്ടെന്ന് ഒരു ദിവസം കാണാതായത് നാട്ടുകാരുടെ സംശയത്തിനിടയാക്കിയിരുന്നു. ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അത്രികൂരമായ രീതിയിലാണ് ഇവരെയെല്ലാം കൊലപ്പെടുത്തിയിരിക്കുന്നത്. രാംസിംഗിന്റെ മൃതദേഹം കണ്ടെടുക്കുമ്പോള്‍ ശരീരത്തില്‍ തലയില്ലായിരുന്നു. എട്ട് കൂട്ടാളികള്‍ ഇയാളെ കൊലപാതകം നടത്താന്‍ സഹായിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇവരുടെ വീട്ടില്‍ ്അതിക്രമിച്ച കയറിയ ബോയ്പായ് ആദ്യം രാംസിംഗിന്റെ ഭാര്യയെ കൊലപ്പെടുത്തി, പിന്നീട് ഇയാള്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ച പെണ്‍കുട്ടിയെയും കൊന്നു. ശേഷം രണ്ടു ആണ്‍കുട്ടികളെ ഇയാളെ കൊന്നുതള്ളി. തുടര്‍ന്് രാംസിംഗ് വരാനായി കാത്തിരുന്നു. വീട്ടിലെത്തിയ ഉടനെ ഇയാളുടെ തല വെട്ടിമാറ്റുകയും ചെയ്തു. സമീപപ്രദേശത്തുള്ളവര്‍ സംഭവം അറിയാതിരുന്നത് അദ്ഭുതപ്പെടുത്തുന്നതായി പോലീസ് പറഞ്ഞു.

ഗ്രാമീണര്‍ക്കിടയിലെ മതിപ്പ്
രാംസിംഗിന്റെ മകള്‍ക്ക് ഗ്രാമീണര്‍ക്കിടയില്‍ വലിയ മതിപ്പുണ്ടായിരുന്നു. ഇതുകൊണ്ടാണ് ഈ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ബോയ്പ്പായി ആഗ്രഹിച്ചിരുന്നത്. അങ്ങേയറ്റത്തെ പക ഇയാള്‍ക്കുണ്ടായിരുന്നതായി ചോദ്യം ചെയ്യലില്‍ പോലീസിന് മനസിലായിട്ടുണ്ട്. ജാര്‍ഖണ്ഡിലെ പരമ്പരാഗത ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. അതേസമയം യുവാക്കള്‍ക്കിടയില്‍ വളരെയധികം മതിപ്പുള്ള വ്യക്തിയായിരുന്നു ഭോയിപ്പായിയെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തരമൊരു സംഭവം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നില്‍ നില്‍ക്കുന്ന ഭോയിപ്പായ് എന്തുകൊണ്ട്് ഇത്തരം പ്രവൃത്തി ചെയ്തുവെന്നത് പോലീസിനെയും ഞെട്ടിക്കുന്നുണ്ട്. അതേസമയം കൂടെയുള്ളവര്‍ ഇയാളുടെ ഉള്ളിലെ പക വര്‍ധിപ്പിച്ചെന്നാണ് കരുതുന്നത്. പോലീസ് ഇയാളെ അടുത്ത ദിവസം തന്നെ കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications