കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡല്‍ഹിയില്‍ പുതിയ വകഭേദം എന്ന് റിപ്പോര്‍ട്ട്; വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി സർക്കാർ

Google Oneindia Malayalam News

ന്യൂഡൽഹി∙ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് മാസ്ക് നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവരിൽനിന്നു 500 രൂപയാണ് പിഴ.സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരിൽനിന്നു പിഴ ഈടാക്കില്ലെന്നും അറിയിപ്പിൽ പറയുന്നു.കഴിഞ്ഞ ദിവസങ്ങളായി ഡൽഹിയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വിഭാഗത്തിന്റെ നിർദേശത്തോടെ സര്‍ക്കാര്‍ പുതിയ നിബന്ധനകൾ കൊണ്ടുവരുന്നത്.

അതേസമയം കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ പുതിയ ഉപ വകഭേദം ബിഎ 2.75 ഡൽഹിയിൽ കണ്ടെത്തിയെന്ന് റിപ്പോർട്ടുകള്‍ പുറത്ത് വന്നിരുന്നു. ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ നടന്ന പഠനത്തിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. അതിതീവ്ര വ്യാപനശേഷിയുള്ളതാണു പുതിയ വകഭേദമെന്നാണു വിവരം.

delhi

സംസ്ഥാനത്ത് കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നത് 64,006 പേര്‍; എറ്റവും കൂടുതല്‍ പേര്‍ മലപ്പുറത്ത്സംസ്ഥാനത്ത് കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നത് 64,006 പേര്‍; എറ്റവും കൂടുതല്‍ പേര്‍ മലപ്പുറത്ത്

ബുധനാഴ്ച 2,146 പുതിയ കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ടു ചെയ്തത്. പോസിറ്റിവിറ്റി നിരക്ക് 17.83 ശതമാനമായും ഉയർന്നു. എട്ടു കോവിഡ് മരണങ്ങളും റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ 180 ദിവസത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന മരണമാണിത്. ഈ മാസം ഇതുവരെ 32 കോവിഡ് മരണങ്ങൾ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലൈയിലെ അവസാന പത്തു ദിവസത്തേക്കാൾ രണ്ടു മടങ്ങാണ് ഈ മാസം ഇതുവരെ റിപ്പോർട്ടു ചെയ്തത്.

അതേസമയം 16299 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 53 മരണങ്ങളും പുതിയതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 44206996 ആയി. 526879 പേരാണ് രോഗം ബാധിച്ച് ഇതുവരെ മരിച്ചത്.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

സ്റ്റൈലിഷ് ലുക്കിൽ കല്യാണി...അടിപൊളിയെന്ന് ആരാധകര്‍ ...കാണാം ചിത്രങ്ങള്‍

English summary
Mask mandatory in Delhi again Amid rising Covid-19 cases five thousand fine for not wearing facemasks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X