കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈ തീരത്ത് എണ്ണ പരന്നൊഴുകുന്നു; കടല്‍ ജീവികള്‍ ചത്ത് പൊങ്ങി!! മനുഷ്യ ജീവനും ഭീഷണി?!!!

  • By Deepa
Google Oneindia Malayalam News

ചെന്നൈ: എണ്ണക്കപ്പലുകല്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് എണ്ണ പരന്നൊഴുകുന്ന ചെന്നൈ കടപ്പുറത്ത് മാലിന്യ നീക്കം ഊര്‍ജ്ജിതം. ചെന്നൈയിലെ കോളേജ് വിദ്യാര്‍ത്ഥികളും മത്സ്യ തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡിന് ഒപ്പം മാലിന്യ നീക്കത്തില്‍ പങ്കാളികളാണ്. എണ്ണ പരന്നൊഴുകുന്നത് പ്രദേശത്തെ ആവാസ വ്യവസ്ഥയ്ക്ക് വലിയ ആഘാതം സൃഷ്ടിക്കുമെന്ന് സമുദ്ര ശാസ്തരഞ്ജര്‍ വ്യക്തമാക്കി കഴിഞ്ഞു.

ടണ്‍ കണക്കിന് മാലിന്യം

ടണ്‍ കണക്കിന് മാലിന്യം

രണ്ട് കപ്പലുകളില്‍ നിന്നും ചോര്‍ന്ന 50 ടണ്‍ എണ്ണയാണ് കടലില്‍ പരന്നൊഴുകുന്നത്. 20 ടണ്ണോളം എണ്ണ ഇനിയും നീക്കം ചെയ്യേണ്ടതായി ഉണ്ട്.

കോസ്റ്റ് ഗാര്‍ഡ് സജീവം

കോസ്റ്റ് ഗാര്‍ഡ് സജീവം

500ഓളം കോസ്റ്റ് ഗാര്‍ഡ് ജീവനക്കാരാണ് എണ്ണ നീക്കം ചെയ്യല്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. യന്ത്ര സംവിധാനത്തോടെയും എണ്ണ ബക്കറ്റില്‍ കോരി എടുത്തുമാണ് നീക്കം ചെയ്യുന്നത്.

മാലിന്യ നീക്കത്തിന് വിദ്യാര്‍ത്ഥികളും

മാലിന്യ നീക്കത്തിന് വിദ്യാര്‍ത്ഥികളും

മറൈന്‍ ഇന്‍സിറ്റിറ്റിയൂട്ട്, മത്സ്യതൊഴിലാളികള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം മാലിന്യ നീക്കത്തില്‍ പങ്കാളികളാണ്.

ജീവികള്‍ ചത്ത് പോകുന്നു

ജീവികള്‍ ചത്ത് പോകുന്നു

കടലിലെ ലക്ഷക്കണക്കിന് ജീവജാലങ്ങള്‍ക്കാണ് എണ്ണ ചോര്‍ച്ചെയ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. യന്ത്രസാമഗ്രികളുടെ സഹായത്തോടെ എണ്ണ നീക്കം ചെയ്യുന്നത് പ്രായോഗികമാകുന്നില്ല, അതിനാല്‍ കയ്യില്‍ കോരി എടുത്ത് കളയേണ്ട അവസ്ഥ ഉണ്ടെന്നും കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നു.

 പരിസ്ഥിതിക്ക് ദോഷം

പരിസ്ഥിതിക്ക് ദോഷം

എണ്ണ ചോര്‍ച്ച പ്രദേശത്തെ പാരിസ്ഥിതിക സന്തുലാവസ്ഥയെ ദോഷകരമായി ബാധിച്ചു. എണ്ണപ്പാട കാരണം ജീവികള്‍ക്ക് ശ്വാസം എടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

കപ്പലുകല്‍ കൂട്ടിയിടിച്ചു

കപ്പലുകല്‍ കൂട്ടിയിടിച്ചു

അഞ്ച് ദിവസം മുമ്പാണ് കാമരാജ തുറമുഖത്ത് എണ്ണകപ്പലുകല്‍ കൂട്ടി ഇടിച്ചത്. എന്നൂരിനിം തിരുവാന്നൂരിനും ഇടയില്‍ 30 കിലോമീറ്റര്‍ പ്രദേശത്താണ് എണ്ണ പടര്‍ന്നിരിക്കുന്നത്. കാറ്റിന് ശക്തി കൂടിയത് എണ്ണ കൂടുതല്‍ പ്രദേശത്തേക്ക് പടരാന്‍ കാരണമായി .

English summary
Hundreds of students and fishermen were working on Friday to clean up an oil spill on India’s southern coast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X