കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഥുര സംഘര്‍ഷത്തില്‍ സിബി ഐ അന്വേഷണം വേണമെന്ന് ഹേമമാലിനി

  • By Pratheeksha
Google Oneindia Malayalam News

മഥുര:ഉത്തര്‍ പ്രദേശിലെ മഥുരയില്‍ ഭൂമികൈയേറ്റ ഒഴിപ്പിക്കലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് നടിയും എംപിയുമായ ഹേമമാലിനി. സ്വന്തം പാര്‍ലമെന്റ് മണ്ഡലമായ മഥുരയില്‍ സംഘര്‍ഷം നടക്കുമ്പോള്‍ പുതിയ സിനിമയുടെ ചിത്രീകരണ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയതതിന് വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടയിലാണ് എംപിയുടെ പുതിയ പ്രസ്താവന.

ഏകദേശം 3000 ത്തോളം ആയുധാരികളാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത്. സര്‍ക്കാരിന് ഇതേ കുറിച്ച് അറിവുണ്ടായിരുന്നെങ്കിലും ശരിയായ രീതിയില്‍ കൈാര്യം ചെയ്യാന്‍ കഴിയാത്ത സാഹചര്യമായിരുന്നെന്ന് അവര്‍ പറഞ്ഞു. ഭൂമികൈയേറ്റം തടയാനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം .ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നുമാത്രമാണ് അവര്‍ പ്രതിഷേധക്കാരെ നീക്കാന്‍ ശ്രമിച്ചതെന്നും സംഭവത്തില്‍ സിബി ഐ അന്വേഷണം വേണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നതെന്നും ഹേമമാലിനി പറഞ്ഞു.

hemamalini-03-

ഹേമമാലിനിയുടെ ട്വിറ്റര്‍ പോസ്റ്റിനെതിരെ കഴിഞ്ഞ ദിവസം ശക്തമായ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. പുതിയ ചിത്രം നേരത്തെ തിയ്യറ്ററുകളിലെത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നത്. സംഭവം ചര്‍ച്ചയായതോടെ ചിത്രങ്ങള്‍ പിന്‍ലവിച്ച എംപി പിന്നീട് മഥുരയിലെ സംഘര്‍ഷത്തെക്കുറിച്ച് ട്വീറ്റ് ചെയ്തു.

അക്രമം നടന്നതില്‍ ദുഖം രേഖപ്പെടുത്തിക്കൊണ്ടുള്ള ട്വീറ്റുകളാണ് ഹേമ മാലിനിയുടേതായി പിന്നീട് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. മഥുരയില്‍ ഭൂമികൈയേറ്റ ഒഴിപ്പിക്കലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പോലീസുകാരടക്കം 21 പേരാണ് മരിച്ചത്.

English summary
MP Hema Malini, who has been drawing flak over posting pictures of her movie shoot at a time when her Parliamentary constituency Mathura was hit by violence, has demanded for a CBI probe into the whole incident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X