Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി അന്വേഷണം വേണ്ടെന്ന് കോടതി; സിദ്ദിഖ് കാപ്പന്‍ കേസില്‍ യുപി പോലീസിന് തിരിച്ചടി

ലഖ്‌നൗ: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെ വീണ്ടും അന്വേഷണം വേണമെന്ന ഉത്തര്‍ പ്രദേശ് പോലീസിന്റെ ആവശ്യം മഥുര കോടതി തള്ളി. ഇനിയും അന്വേഷണം നടത്തണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് അഡീഷണല്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് അനില്‍കുമാര്‍ വ്യക്തമാക്കി. കുറ്റപത്രം നല്‍കിയ കേസാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി. ശബ്ദവും കൈയ്യെഴുത്തും പരിശോധിച്ച് വീണ്ടും അന്വേഷിക്കണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കരുതെന്ന് സിദ്ദീഖ് കാപ്പന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.\

കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വീണ്ടും അന്വേഷണം നടത്തണമെന്ന ആവശ്യത്തില്‍ ദുരുദ്ദേശമുണ്ടെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. നുണ പരിശോധനയ്ക്ക് തയ്യാറാണ് എന്ന് നേരത്തെ സിദ്ദിഖ് കാപ്പന്‍ കോടതിയെ അറിയിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. 10 മാസത്തോളമായി ജയിലില്‍ കഴിയുകയാണ് സിദ്ദീഖ് കാപ്പന്‍. അദ്ദേഹത്തിന് ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കോടതി പോലീസിന്റെ അഭിപ്രായം തേടി. കേസ് ഈ മാസം 23ലേക്ക് മാറ്റിവച്ചു. അന്ന് പോലീസ് പ്രതികരണം അറിയിക്കും.

s

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 5നാണ് സിദ്ദിഖ് കാപ്പനെ ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. കോളിളക്കം സൃഷ്ടിച്ച ഹത്രാസ് ദളിത് പീഡന കൊലപാതക വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതായിരുന്നു കാപ്പന്‍. വഴിമധ്യേ പോലീസ് തടയുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. യുപിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ എത്തി എന്നാരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് യുഎപിഎ, രാജ്യദ്രോഹ വകുപ്പുകളും ചുമത്തി. ഇതോടെ കാപ്പന് ജാമ്യം ലഭിക്കാതായി. അതിനിടെ അദ്ദേഹത്തിന് കൊവിഡ് ബാധിച്ചിരുന്നു. മതിയായ ചികില്‍സ ലഭിക്കാത്ത വിഷയം ഭാര്യ റൈഹാനത്താണ് മാധ്യമങ്ങളെ അറിയിച്ചത്.

മഥുര ജയിലില്‍ വീണ് സിദ്ദിഖ് കാപ്പന് പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികില്‍സയ്ക്ക് വേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാപ്പനെ കട്ടിലില്‍ കെട്ടിയിട്ടുവെന്ന വിവരം ഭാര്യയാണ് പുറംലോകത്തെ അറിയിച്ചത്. വിദഗ്ധ ചികില്‍സയ്ക്ക് വേണ്ടി ദില്ലി എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഏതാനും ദിവസം മാത്രം ചികില്‍സയ്ക്ക് അനുമതി നല്‍കി യുപി പോലീസ് പൊടുന്നനെ ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് കൊണ്ടുപോയതും വിവാദമായി. താന്‍ നിരപരാധിയാണെന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന വേളയില്‍ കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+