സമാജ് വാദി പാര്‍ട്ടിയുടെ കിരാത ദിനങ്ങളെ ഓര്‍മിപ്പിക്കുന്നു, മത്സരിക്കാതിരുന്നത് നന്നായെന്ന് മായാവതി
ലഖ്‌നൗ: ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ അക്രമത്തില്‍ സമാജ് വാദി പാര്‍ട്ടിയെയും ബിജെപിയെയും ഒരുപോലെ ആക്രമിച്ച് മായാവതി. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം കണ്ട അക്രമങ്ങള്‍ സമാജ് വാദി പാര്‍ട്ടിയുടെ ഭരണത്തിലെ കിരാത ദിനങ്ങളെയാണ് തിരിച്ചു കൊണ്ടുവന്നതെന്ന് മായാവതി തുറന്നടിച്ചു. ഇത് കൊണ്ടൊക്കെ തന്നെയാണ് ബിഎസ്പി ഇത്തരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നതെന്നും മായാവതി പറഞ്ഞു. അടിമുടി തട്ടിപ്പുകളാണ് തിരഞ്ഞെടുപ്പില്‍ നടന്നതെന്ന് മായാവതി ആരോപിച്ചു.

പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക് ചീഫ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍ അടിമുടി ക്രമക്കേടുകളാണ് നടന്നത്. ബിജെപി ഔദ്യോഗിക സംവിധാനങ്ങളെ ഉപയോഗിച്ചാണ് എല്ലാം അട്ടിമറിച്ചത്. അവരുടെ പണക്കൊഴുപ്പും ഇതില്‍ പ്രകടമായിരുന്നു. അക്രമം ബിജെപിയുടെ സംഭാവനയാണ്. എസ്പിയുടെ ഭരണത്തിന്റെ ഓര്‍മകളാണ് ഇത് തിരികെ കൊണ്ടുവരുന്നത്. ഈ രണ്ട് തിരഞ്ഞെടുപ്പിലും ഇങ്ങനൊക്കെ സംഭവിക്കുമെന്ന് കരുതിയത് കൊണ്ടാണ് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നതെന്നും മായാവതി പറഞ്ഞു.
യുപി തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സമാജ് വാദി പാര്‍ട്ടി ബിജെപി സര്‍ക്കാരിനെതിരെ നടത്തുന്ന വിമര്‍ശനവും എതിര്‍പ്പുമെല്ലാം വിശ്വസിക്കാനാവാത്തതാണ്. ജനങ്ങളെ കബളിപ്പിക്കാനാണ് ഇതെല്ലാം. എസ്പിയുടെ ഭരണത്തിന് കീഴില്‍ ഈ അക്രമം എല്ലാം നടന്നിട്ടുണ്ട്. ഭരണം ഉപയോഗിച്ച് അവര്‍ പല നെറികേടുകളും കാണിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ എന്ത് വില കൊടുത്തും വിജയിക്കുക എന്ന ലക്ഷ്യം മാത്രമാണ് അവര്‍ക്കുള്ളത്. ജനങ്ങള്‍ ഒന്നും മറന്ന് പോയിട്ടില്ലെന്നും മായാവതി തുറന്നടിച്ചു.
കര്‍ഷകരുടെയും ദരിദ്രരുടെയും കാര്യം വരുമ്പോള്‍ എസ്പി എപ്പോഴും നിശബ്ദരാണെന്നും മായാവതി പറഞ്ഞു. യുപിയില്‍ തൊഴിലില്ലായ്മ, ദളിതുകള്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ എന്നിവ വരുമ്പോഴൊന്നും എസ്പി ശബ്ദമുയര്‍ത്താറില്ലെന്നും മായാവതി വിമര്‍ശിച്ചു. അതേസമയം മായാവതിക്ക് ഈ തിരഞ്ഞെടുപ്പ് നിലനില്‍പ്പിന്റേത് കൂടിയാണ്.അതുകൊണ്ടാണ് അവര്‍ ബിജെപിയെയും എസ്പിയെയും ഒരുപോലെ വിമര്‍ശിക്കുന്നത്. നിരവധി പേര്‍ ബിഎസ്പിയില്‍ നിന്ന് കൊഴിഞ്ഞുപോയതോടെ മായാവതിയും പാര്‍ട്ടിയും ഒരുപോലെ ദുര്‍ബലയാണ്.
ഗ്ലാമറസ് ലുക്കിൽ കുടുംബവിളക്ക് താരം; ശരണ്യ ആനന്ദിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications