മതവികാരം വൃണപ്പെടുത്തി; സാക്ഷി മഹാരാജിനെതിരെ എഫ്‌ഐആര്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മതവികാരം വൃണപ്പെടുത്തിയ വിവാദ പ്രസംഗം നടത്തിയ സാക്ഷി മഹാജനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംപിയാണ് സാക്ഷി മഹാരാജ്. മീററ്റ് പോലീസ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 298ാം വകുപ്പ് പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വിവാദ പരാമര്‍ശം

ജനസംഖ്യാ വര്‍ധനവിന് കാരം ഹിന്ദുക്കളല്ല. നാല് ഭാര്യമാരും 40 കുട്ടികളും വേണമെന്ന ആശയത്തെ പിന്തുണക്കുന്നവരാണ് അതിനു കാരണക്കാരെന്നായിരുന്നു സാക്ഷി മഹാരാജിന്റെ പ്രസ്താവന. ഉത്തര്‍പ്രദേശത്തിലെ മീററ്റില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോടതി വിധിക്കു പിന്നാലെ

തെരഞ്ഞെടുപ്പില്‍ മതം വിഷയമാക്കാന്‍ പാടില്ലെന്നുള്ള സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയായിരുന്നു സാക്ഷി മഹാരാജിന്റെ വിവാദ പരാമര്‍ശം.

എതിര്‍പ്പുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

സാക്ഷി മഹാരാജിന്റെ വിവാദ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസും ബഹുജന്‍ സാമാജ് വാദി പാര്‍ട്ടിയും രംഗത്തെത്തി. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ജാതി രാഷ്ട്രീയം കളിക്കുകയാണെന്ന് ബിഎസ്പി ആരോപിച്ചു.

ഞാന്‍ പറഞ്ഞതിങ്ങനല്ല

എന്നാല്‍ തന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നെന്നാണ് സാക്ഷി മഹാരാജ് പ്രതികരിച്ചു. ഏകീകൃത സിവില്‍ കോഡ് വേണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്നാണ് സാക്ഷി മഹാരാജിന്റെ വിശദീകരണം.

English summary
The Meerut Police filed an FIR against BJP leader Sakshi Maharaj. The FIR was filed under section 298 of the IPC (hurting religious sentiments), among others.
Please Wait while comments are loading...