Get Updates
Get notified of breaking news, exclusive insights, and must-see stories!

വീഡിയോ കാട്ടി ബ്ലാക്ക്‌മെയില്‍; അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു

ഷില്ലോങ്: വീഡിയോകാട്ടി ഭീഷണിപ്പെടുത്തി സ്‌കൂള്‍ അധ്യാപകന്‍ വിദ്യാരഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയതായി പരാതി. മേഘാലയയിലെ ഒരു സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ ഷില്ലോങ്ങിനടുത്തുള്ള സോഹിയോങിലെ ത്‌ലോങ് ഉമിയാം സെക്കന്ററി സ്‌കൂളിലെ അധ്യാപനായ കൊനീഷൊന്‍ റോദ്‌ബോമിനെതിരെ പോലീസ് കേസെടുത്തു.

സ്‌കൂളിലെ പതിനെട്ടുകാരിയായിരുന്ന വിദ്യാര്‍ഥിനിയെ ഒരു വര്‍ഷം മുന്‍പ് അധ്യാപകന്‍ ബലമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ പകര്‍ത്തിയശേഷമായിരുന്നു പിന്നീട് ഭീഷണിപ്പെടുത്തിയതെന്ന് പെണ്‍കുട്ടി പറഞ്ഞു. വീഡിയോ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

rape-uttar-pradesh

ജനുവരി 20നായിരുന്നു ബലാത്സംഗത്തിനിരയാക്കിയത്. അന്നേദിവസം സ്‌കൂളില്‍ പരീക്ഷയ്ക്കായി പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തിയശേഷം ലൈംഗിക ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ ഇത് സ്‌കൂളില്‍ പരസ്യമാക്കുമെന്ന് പറഞ്ഞു. ഭയന്നുപോയ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ സ്‌കൂളിനടുത്തുള്ള ഒരു മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്തു.

പിന്നീട് മൊബൈല്‍ഫോണ്‍ പെണ്‍കുട്ടിക്ക് നല്‍കിയശേഷം വീഡിയോ ഡിലീറ്റ് ചെയ്യാനും നിര്‍ദ്ദേശിച്ചു. അധ്യാപകന്‍ സമാന രീതിയില്‍ പല പെണ്‍കുട്ടികളെയും ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. പെണ്‍കുട്ടികളെ പിന്തുടരുകയും അവരുടെ വീഡിയോ പകര്‍ത്തുകയും ഇയാളുടെ സ്വാഭാവമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് ഉറപ്പുനല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+