രഞ്ജന്‍ ഗൊഗോയി രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു; സഭയില്‍ പ്രതിപക്ഷ ബഹളവും ഇറങ്ങിപോക്കും
ദില്ലി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് 11 മണിക്കാണ് രഞ്ജന്‍ ഗൊഗോയി രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്തത്. മുതിര്‍ന്ന അഭിഭാഷകന് കെടിഎസ് തുള്‍സിയുടെ ഒഴിവിലാണ് രാഷ്ട്രപതി മുന്‍ ചീഫ് ജസ്റ്റിസിനെ നാമനിര്‍ദേശം ചെയ്തത്.
രഞ്ജന്‍ ഗൊഗോയിയുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങി പോയി. കോണ്‍ഗ്രസ്, ബിഎസ്പി, സിപി ഐഎം, ഡിഎംകെ അംഗങ്ങളാണ് ഗൊഗോയി സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്നും ഇറങ്ങിപോയത്.

പിന്നാലെ പ്രതിപക്ഷം ഇറങ്ങി പോയതില്‍ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ പോലെ വ്യത്യസ്ത മേഖലയില്‍ നിന്നും നിരവധി പേര് വന്നിട്ടുള്ള ഒരു പൈതൃകമുണ്ട് രാജ്യസഭയ്ക്ക് . ഇന്ന് സത്യപ്രതജ്ഞ ചെയ്ത രഞ്ജന്‍ ഗൊഗോയി അദ്ദേഹത്തിന് കഴിയുന്നതിന്റെ പരമാവധി മികച്ച രീതിയില്‍ ഇവിടെ പ്രവര്‍ത്തിക്കും, ഇത്തരം പ്രതിപക്ഷത്തിന്റെ ഇറങ്ങിപോക്ക് അസാധാരണമാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സത്യപ്രതിഞ്ജയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാമെന്നായിരുന്നു രജ്ഞന്‍ ഗൊഗോയി നേരത്തെ പറഞ്ഞത.
രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ സ്ഥാനം സ്വീകരിച്ചതിനെതിരെ മുന്‍ സുപ്രിംകോടതി ജഡ്ജിമാരും രാഷ്ട്രീയ നേതാക്കളും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിരുന്നു. മദന്‍ ലോകൂര്‍, എകെ പട്നായിക്, കുര്യന് ജോസഫ്, എന്നിവരാണ് രംഗത്തെത്തിയത്.
രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭ പ്രവേശനത്തിന് പിന്നാലെ ഇത് അത്യന്തം ഗൗരവമേറിയതും കീഴ്വഴക്കമില്ലാത്തതും മാപ്പ് നല്‍കാനാവാത്തതുമായ നീക്കമാണെന്ന് കോണ്ഗ്രല് വക്താവ് അഭിഷേക് സിംങ്വി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഗൊഗോയിയുടെ നാമനിര്‍ദ്ദേശം അത്ഭുതപ്പെടുത്തുന്നില്ലെന്നും അവസാനത്തെ പ്രതീക്ഷയും നഷ്ടമായോ എന്നായിരുന്നു മദന്‍ ബി ലോക്കൂര്‍ ചോദിച്ചത്.
'രജ്ഞന്‍ ഗൊഗായിക്ക് പദവികള്‍ ലഭിക്കും എന്നതിനെക്കുറിച്ച് ചില ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. അത്തരത്തില്‍ ഈ നാമനിര്‍ദേശം ഒരു ആശ്ചര്യമായി തോന്നുന്നില്ല. എന്നാല്‍ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം അത് ഇത്രപ്പെട്ടെന്ന് സംഭവിച്ചല്ലോയെന്നതാണ്. ഇത് നിതീ ന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യം, നിഷ്പക്ഷത, പരമാധികാരം, എന്നിവയെ പുനര്‍നിര്‍വചിക്കും വിധത്തിലുള്ളതാണ്. അവസാനത്തെ അഭയവും ഇല്ലാതാവുകയാണോ?' മദന്‍ ബി ലോക്കൂര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു.
ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടിയാണിതെന്നായിരുന്നു കുര്യന് ജോസഫ് പ്രതികരിച്ചത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications