ദുർമന്ത്രവാദത്തിനായി ആർത്തവ രക്തം ശേഖരിച്ചു; യുവതിയുടെ പരാതിയിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ്
അഘോരി പൂജയ്ക്ക് വേണ്ടിയാണ് 28 കാരിയുടെ കുടുംബം അവരെ നിർബന്ധിച്ച് ആർത്തവ രക്തം ശേഖരിച്ചതെന്ന് പോലീസ്

ദുർമന്ത്രവാദത്തിനായി തന്റെ ആർത്തവ രക്തം നിർബന്ധിച്ച് ശേരിച്ചുവെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്തു. ഭർതൃ മാതാപിതാക്കൾ അടക്കമുള്ള 7 പേർക്കെതിരെയാണ് പൂനെ പോലീസ് കേസെടുത്തിരിക്കുന്നത്.
അഘോരി പൂജയ്ക്ക് വേണ്ടിയാണ് 28 കാരിയുടെ കുടുംബം അവരെ നിർബന്ധിച്ച് ആർത്തവ രക്തം ശേഖരിച്ചതെന്ന് വിശാരന്ത് വാഡി പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്പെക്ടർ ദത്താത്രയ ഭപ്ക പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണഅ സംഭവം. യുവതിയെ നിർബന്ധിച്ച് ആർത്തവ രക്തം ശേഖരിക്കുകയായിരുന്നത്രേ.മന്ത്രവാദത്തിന് വേണ്ടിയാണ് രക്തം ബോട്ടിലിൽ ശേഖരിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇതിന് പ്രതിഫലമായി 50,000 രൂപ ഉറപ്പിച്ചിരുന്നതായും യുവതി പറയുന്നു. ബീഡ് ജില്ലയിലെ യുവതിയുടെ അമ്മായിഅമ്മയുടെ വീട്ടില്‍ വച്ചാണ് സംഭവം നടന്നത്.
തുടർന്ന് പൂനെയിലെ തന്റെ വീട്ടിലെത്തിയ ശേഷമാണ് യുവതി പോലീസിൽ പരാതി നൽകി. യുവതിയുടെ പരാതിയിൽ ഭർത്താവ്, ഭർതൃമാതാവ്, പിതാവ് , ഭർതൃ സഹോദരൻ, മരുമകൻ തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തത്. പ്രതികൾക്കെതിരെ 377 (പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങൾ), 354 (എ) (ലൈംഗിക പീഡനം), 498 (എ) (സ്ത്രീകളോടുള്ള ക്രൂരത), 504 (സമാധാന ലംഘനത്തിന് പ്രകോപനം സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവമായ അപമാനം), 323 (സ്വമേധയാ) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
വിവാഹം കഴിച്ചതു മുതൽ കടുത്ത മാനസിക ശാരീരിക പീഡനമാണ് താൻ നേരിട്ടതെന്ന് യുവതി പരാതിയിൽ പറയുന്നു. പൂനെ പോലീസ് വിശ്രാന്ത്വാഡി പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും കൂടുതൽ അന്വേഷണത്തിനായി കേസ് ബീഡ് പോലീസിന് കൈമാറുകയും ചെയ്തു












Click it and Unblock the Notifications