• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചൈനയ്ക്കുള്ള സന്ദേശം; ടിബറ്റന്‍ സൈനികന്റെ ശവസംസ്‌കാര ചടങ്ങിനെത്തി ബിജെപി നേതാവ്

ദില്ലി; ലഡാക്കിലെ തെക്കൻ പാംഗോങ്ങിൽ ചൈനീസ് അധിനിവേശത്തിനെതിരെ പൊരുതുന്നതിനിടെ മൈൻ പൊട്ടി വീരമൃത്യു വരിച്ച ജവാന്റെ സംസ്കാരത്തിൽ പങ്കെടുത്ത് ബിജെപി ജനറൽ സെക്രട്ടറി രാം മാധവ്. ടിബറ്റൻ വംശജനായ നൈ ടെൻസിൻ (53) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങ്.

ഇന്ത്യന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ടിബറ്റന്‍ സൈനികരെ ഉള്‍ക്കൊള്ളുന്ന രഹസ്യ സേനയായ സ്പെഷ്യൽ ഫ്രെണ്ടിയർ ഫോഴിസിലെ അംഗമായിരുന്നു ടെൻസിൽ. ഓഗസ്റ്റ് 30 ന് പാംഗോങ്ങ് തെക്കേ തീരത്തിനടുത്ത് വെച്ച് കുഴിബോംബ് സ്ഫോടനത്തിലാണ് നൈമ തൻസിൽ കൊല്ലപ്പെട്ടത്. തൻസിലിന്റെ മകൻ ലോണ്ടൻ തൻസിലിനും സ്ഫോടനത്തിനിടെ ഗുരുതരമായി പരിക്കേറ്റിരുന്നു. ലോണ്ടനെ പ്രാഥമിക വൈദ്യസഹായം നൽകിയ ശേഷം പിന്നീട് ലേയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

നൈമയുടെ മരണത്തെക്കുറിച്ച് സർക്കാരോ സൈന്യമോ ഇതുവരെ പ്രതികരിച്ചിട്ടില്ലേങ്കിലും ലേയിലെ ശവസംസ്കാര ചടങ്ങിൽ ഭരണകക്ഷിയുടെ മുതിർന്ന അംഗമായ മാധവിന്റെ സാന്നിധ്യം ചൈനയ്ക്കുള്ള വ്യക്തമായ സന്ദേശമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. നൈമയുടെ ശവസംസ്കാര ചടങ്ങുകളുടെ ചിത്രങ്ങൾ രാം മാധവ് ട്വീറ്റ് ചെയ്തിരുന്നുവെങ്കിലും അദ്ദേഹം പിന്നീട് അത് ട്വിറ്ററിൽ നിന്ന് നീക്കം ചെയ്തു. അതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.

അതേസമയം ധീരരായ സൈനികരുടെ ത്യാഗങ്ങൾ ഇന്തോ-ടിബറ്റൻ അതിർത്തിയിൽ സമാധാനം കൈവരിക്കട്ടെയെന്ന് രാം മാധവ് ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു. ഈ രക്തസാക്ഷികൾക്കുള്ള യഥാർത്ഥ ആദരാജ്ഞലി അത് തന്നെയാണെന്നും രാംമാധവ് പറഞ്ഞു.എസ്‌എഫ്‌എഫിനെക്കുറിച്ചോ ചുഷുൽ മേഖലയിലെ ഇവരുടെ നടപടികളെ കുറിച്ചോ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.ഓഗസ്റ്റ് 30 ന് അതിർത്തിയിൽ ചൈനീസ് സൈന്യം നേരിട്ട് ഏറ്റുമുട്ടിയിട്ടില്ലെന്നാണ് സൈനിക വൃത്തങ്ങൾ അറിയിച്ചത്.

cmsvideo
  Mystery surrounds China’s launch of reusable experimental spacecraft | Oneindia Malayalam

  1962 ൽ ചൈനയുമായുള്ള യുദ്ധത്തിൽ ശേഷമാണ് എസ്‌എഫ്‌എഫ് രഹസ്യ വിഭാഗത്തെ രൂപീകരിച്ചത്. ചൈനയെ പേ‌ടിച്ച് 1959ൽ ഇന്ത്യയിൽ അഭയം തേടിയ ദലൈലാമയ്‌ക്കൊപ്പം വന്നതാണ് ടിബറ്റുകാർ.

  കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ കീഴിലാണെങ്കിലും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് സേന പ്രവർത്തിക്കുന്നത്. മറ്റ് സേനകളുമായി ഇവർക്ക് ബന്ധമില്ല.

  ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടികാഴ്ച്ച നടത്തുമെന്ന് എസ് ജയശങ്കര്‍; സ്ഥിതി ഗുരുതരം

  അതിര്‍ത്തി വെടിവെപ്പ് സ്ഥിരീകരിച്ച് ചൈന; കര്‍ശന മുന്നറിയിപ്പ്;'ഗുരുതരമായ സൈനിക പ്രകോപനം'

  കയറി ഇറങ്ങാത്ത ഓഫീസുകളില്ല, മുട്ടാത്ത വാതിലുകളും, ഒടുക്കം കുഞ്ഞന്‍ സത്യന്റെ സ്വപ്നം പൂവണിഞ്ഞു

  English summary
  Message to China; BJP leader attends Tibetan soldier's funeral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X