Get Updates
Get notified of breaking news, exclusive insights, and must-see stories!

എഴുത്തുകാരനും സെലിബ്രിറ്റി കൺസൾട്ടന്റുമായ സുഹേൽ സേത്തിനെതിരെ ലൈംഗികാരോപണവുമായി സംവിധായിക!!

ദില്ലി: മീ ടു ക്യാംപെയിൻ വീണ്ടും പൊടി പൊടിക്കുകയാണ്. ഇന്ത്യൻ സിനിമ ലോകത്ത് മീ ടു ക്യാംപെയിന്റെ ഭാഗമായി അവസാനമായി വന്ന പേരാണ് സെലിബ്രിറ്റി കൺസൾട്ടന്റ് സുഹേൽ സേത്തിന്റേത്. പ്രായപൂർത്തിയാകുന്നതിന് മുന്നേ തന്നെ പീഡിപ്പിക്കാൻ അമ്പത്തഞ്ച് കാരനായ സേത്ത് ശ്രമിച്ചെന്ന പരാതിയുമായാണ് ഇപ്പോൾ യുവതി രംഗത്തെത്തിയിരിക്കുന്നത്. സംവിധായകയും എഴുത്തുകാരിയുമായ നടാഷ്ജ റാത്തോറാണ് കഴിഞ്ഞ ബുധനാഴ്ച നീളമുള്ള വാട്സ് ആപ്പ് മെസേജ് സ്ക്രീൻ ഷോട്ട് എടുത്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്.

അവിടെ നടന്ന കാര്യങ്ങളൊക്കെ യുവതി വിവരിക്കുന്നുണ്ട്. ആ രാത്രി തന്നെ ബലാത്സംഘം ചെയ്യാതിരുന്നതിനും വീട്ടിലേക്ക് എത്തിക്കാൻ ഡ്രൈവറെ ചുമതലപ്പെടുത്തിയതിനും അവർ നന്ദി പറഞ്ഞു. ഇപ്പോൾ ഇതൊന്നും പബ്ലിസിറ്റിക്ക് വേണ്ടിയല്ല ചെയ്യുന്നത്. പണത്തിനുവേണ്ടിയും അല്ല. മറ്റ് സ്ത്രീകൾക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായാൽ നേരിടാനുള്ള ധൈര്യം ലഭിക്കാനാണ് ഇത് ചെയ്യുന്നതെന്ന് സംവിധായിക ട്വിറ്ററിൽ കുറിക്കുന്നു.

Suhel Seth

മീ ടു ക്യാംപെയിന്റെ ഭാഗമായി ബോളിവുഡിൽ നിരവധി ലൈംഗീകാരോപണങ്ങലാണ് പുറത്ത് വരുന്നത്. ബോളിവുഡിലെ ഉന്നതർ, കൊമേഡിയൻ, എഴുത്തുകാർ, മാധ്യമപ്രവർത്തകൻ, കേന്ദ്രമന്ത്രി തുടങ്ങി നിരവധി പേർക്കെതിരെ ലൈംഗീകാരോപണം ഉയർന്നിട്ടുണ്ട്. സിനിമ - മാധ്യമ മേഖലകളില്‍ ലൈംഗികചൂഷണത്തിന്‍റെയും അതിക്രമങ്ങളുടെയും വിളിച്ചുപറയലുമായി സ്ത്രീകള്‍ രംഗത്തെത്തിയതോടെ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത് ബോളിവുഡാണ്. ക്വീനിന്‍റെ സംവിധായകൻ വികാസ് ബഹലിനെതിരെ കങ്കണയടക്കമുള്ള നിരവധി പേരാണ് രംഗത്തു വന്നിരിക്കുന്നത്. ബോളിവുഡ് താരം നാനാ പടേക്കറിനെതിരെ നടി തനുശ്രീ ദത്ത നടത്തിയ വെളിപ്പെടുത്തലിന് പിറകെ ബോളിവുഡില്‍ നിന്നും കൂടുതല്‍ മീ ടു തുറന്നുപറച്ചിലുകള്‍ പുറത്തുവരുന്നുണ്ട്.

അടുത്തിടെ പിരിച്ചുവിട്ട സിനിമാ നിര്‍മാണ കമ്പനി ഫാന്റം ഫിലിംസിലെ അംഗവും പ്രമുഖ സംവിധായകനുമായ വികാസ് ബെഹലിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് ഫാന്റം ഫിലിംസിലെ മുന്‍ തൊഴിലാളിയായ യുവതി രംഗത്തു വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+