പൗരത്വ നിയമ ഭേദഗതി: ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ കേന്ദ്രത്തിന് 6 മാസം കൂടി സാവകാശം
ദില്ലി: പൗരത്വ നിയമ ഭേദഗതിയില്‍ ചടങ്ങള്‍ ഉണ്ടാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വീണ്ടും സമയം നീട്ടി നല്കി. ആറുമാസത്തേക്കാണ് സമയം നീട്ടി നല്‍കിയത്. ഇത് ഏഴാം തവണയാണ് പൗരത്വ നിയമത്തില്‍ സമയം നീട്ടി നല്‍കുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ വിഷയത്തില്‍ പാര്‍ലമെന്ററി കമ്മിറ്റികളെ ആഭ്യന്തര മന്ത്രാലയം സമയം നീട്ടി ചോദിച്ച് സമീപിച്ചത്.

രാജ്യസഭയില്‍ നിന്ന് ഇക്കാര്യത്തില്‍ അനുമതി ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചതാണ്. അതേസമയം ലോക്സഭയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. ആറുമാസത്തേക്കാണ് നിലവില്‍ സമയം നീട്ടി നല്‍കിയിരിക്കുന്നത്.
ലോക്സഭയുടെ ആഭ്യന്തര കാര്യ പാര്‍ലമെന്ററി സമിതി, ആഭ്യന്തര മന്ത്രാലയത്തിന്റെ അപേക്ഷ അടുത്ത ദിവസം പരിഗണിക്കും. 2019 ഡിസംബര്‍ 11നാണ് പൗരത്വ ഭേഗദതി നിയമം പാസാക്കിയത്. അടുത്ത ദിവസം തന്നെ രാഷ്ട്രപതിയുടെ അനുമതിയും ലഭിച്ചിരുന്നു. എന്നാല്‍ നിയമം ഇതുവരെ നടപ്പിലാക്കി തുടങ്ങിയിട്ടില്ല.
കാരണം സിഎഎയുടെ കീഴിലുള്ള നിയമങ്ങള്‍ തയ്യാറാക്കിയിട്ടില്ലെന്നാണ് സൂചന. അതുകൊണ്ടാണ് പ്രസിദ്ധീകരിക്കല്‍ വൈകുന്നത്. രാഷ്ട്രപതിയുടെ അനുമതി ലഭിച്ച ഏത് ബില്ലും, അടുത്ത ആറുമാസത്തിനുള്ള നിയമമാവണമെന്നാണ് ചട്ടം.
ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍
അതല്ലെങ്കില്‍ രാജ്യസഭാ-ലോക്സഭാ കമ്മിറ്റികളില്‍ നിന്ന് കൂടുതല്‍ സമയം ചോദിച്ച് വാങ്ങണം. 2020 ജൂണിലാണ് ആദ്യത്തെ തവണ സമയം കൂടുതല്‍ ചോദിച്ച് വാങ്ങിയത്.
പാകിസ്താന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, എന്നീ രാജ്യങ്ങളില്‍ നിന്ന് യാതൊരു രേഖയുമില്ലാതെ 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറ്റിയ ഹിന്ദു, സിഖ്, പാര്‍സി, ക്രിസ്ത്യന്‍, ബുദ്ധിസ്റ്റ്, ജെയിന് വിഭാഗക്കാര്‍ക്ക് പൗരത്വം അനുവദിക്കുന്നതാണ് നിയമം.
കഴിഞ്ഞ വര്‍ഷം നവംബറില്‍ നിയമം തയ്യാറായി കൊണ്ടിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. കൊവിഡിനെ തുടര്‍ന്നാണ് നിയമം നടപ്പാക്കുന്നത് വൈകിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിഎഎ ഈ നാടിന്റെ നിയയമാണ്. അത് നടപ്പാക്കില്ലെന്ന് സ്വപ്നം കാണുന്നവര്‍ക്ക് തെറ്റും. അത് ഉറപ്പായും നടപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.
അതേസമയം വടക്കുകിഴക്കന്‍ മേഖലയിലെ നല്ലൊരു ഭാഗത്തെയും ഈ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ മേഖലയില്‍ പൗരത്വ നിയമം വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതുപോലെ പശ്ചിമ ബംഗാളിലും സിഎഎ വൈകാരിക പ്രശ്നമാണ്.
മാട്ടുവ വിഭാഗത്തിന് പൗരത്വം നല്‍കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇവരുടെ തായ് വേരുകളും ബംഗ്ലാദേശിലാണ്. അതേസമയം ഇത് ബംഗാളിനെ വിഭജിക്കാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ മാട്ടുവ വിഭാഗത്തിന്റെ വോട്ട് മുന്നില്‍ കണ്ടുള്ള നീക്കമാണിതെന്ന് മമത പറഞ്ഞിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications