Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഫ് കഴിച്ചെന്ന് ആരോപിച്ച് ഹരിയാനയില്‍ അന്യസംസ്ഥാന തൊഴിലാളിയെ ഗോസംരക്ഷകര്‍ തല്ലിക്കൊന്നു

ന്യൂഡല്‍ഹി: ഹരിയാനയില്‍ അന്യസംസ്ഥാന തൊഴിലാളിയെ ബീഫ് കഴിച്ചെന്ന് ആരോപിച്ച് ഗോസംരക്ഷകര്‍ മര്‍ദിച്ച് കൊന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളിയാണിത്. രണ്ട് പ്രായപൂര്‍ത്തിയാവാത്തവര്‍ അടക്കം ഏഴ് പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹരിയാനയിലെ ചാര്‍ക്കി ദാദ്രി ജില്ലയില്‍ ഓഗസ്റ്റ് 27നാണ് കൊടും ക്രൂരത നടന്നതെന്ന് പോലീസ് പറഞ്ഞു.

സാബിര്‍ മാലിക് എന്നയാളാണ് കൊല്ലപ്പെട്ടത്. പ്ലാസ്റ്റിക് കുപ്പികള്‍ വില്‍ക്കാനെന്ന വ്യാജേന മാലിക്കിനെ കടയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു പ്രതികള്‍. ആളുകള്‍ ഇടപെട്ടതോടെ ഇവര്‍ മാലിക്കിനെ മറ്റൊരിടത്തേക്ക് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ കൊല്ലപ്പെട്ടത്.ബാന്ദ്ര ഗ്രാമത്തിന് സമീപം ഒരു ചെറിയ കൂടാരത്തിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.

haryana-murder-case

പാഴ് വസ്തുക്കളും, കാലിക്കുപ്പികളും ശേഖരിച്ച് വിറ്റാണ് ഇയാള്‍ ജീവിച്ചിരുന്നത്. അതേസമയം മാലിക് ബീഫ് കഴിച്ചതായി പ്രതികള്‍ സംശയിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നത്. ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള വകുപ്പുകളെല്ലാം പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലാണ് പ്രതികളുള്ളത്.

ഇവരെ ചോദ്യം ചെയ്യുമെന്നും ഡിസിപി ധീരജ് കുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് പശുക്കളെ വളരെയധികം ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. അത് ശരിയായ കാര്യമല്ല. ഗ്രാമങ്ങളിലുള്ളവര്‍ ഇത്തരം കാര്യങ്ങള്‍ വരുമ്പോള്‍ പ്രതികരിക്കാറുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നും ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സെയ്‌നി പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഹരിയാനയില്‍ ഗോസംരക്ഷകരുടെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ച് വരികയാണ്. നേരത്തെ രാജസ്ഥാനിലെ ഭരത്പൂരില്‍ നിന്നുള്ള രണ്ട് മുസ്ലീം യുവാക്കളെ തട്ടിക്കൊണ്ടുപോവുകയും, കാറില്‍ വെച്ച് തീകൊളുത്തി കൊല്ലുകയും ചെയ്തിരുന്നു. ഇവരുടെ കത്തിക്കരിഞ്ഞ മൃതദേഹം ഭീവണി ജില്ലയിലെ ലൊഹാരു ടൗണില്‍ നിന്നാണ് ലഭിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+