Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുൽ ​ഗാന്ധി നുണ പറയുന്നു, രാജ്യത്തിന്റെ പ്രതിച്ഛായ വ്രണപ്പെടുത്തുകയാണ്; മറുപടിയുമായി എസ് ജയശങ്കർ

ഡൽഹി: അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിന് പ്രധാനമന്ത്രി മോദിക്ക് ക്ഷണം ലഭിക്കാൻ മൂന്ന് നാല് തവണ തന്നെ അയച്ചുവെന്ന രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. 2024 ഡിസംബറിലെ തന്റെ യു എസ് സന്ദർശനത്തെക്കുറിച്ച്

രാഹുൽ ​ഗാന്ധി ബോധപൂർവം തെറ്റായി സംസാരിച്ചുവെന്നും ബൈഡൻ അഡ്മിനിസ്ട്രേഷൻഖെ സ്റ്റേറ്റ് സെക്രട്ടറിയേയും എൻ എസ് എയെയും കാണാനാണ് താൻ പോയതെന്നും മന്ത്രി പറഞ്ഞു. തങ്ങളുടെ കോൺസുലർ ജനറലിന്റെ ഒരു സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഇത്തരം പരിപാടികളിൽ പങ്കെടുക്കാറില്ല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും ഇന്ത്യയെ പൊതുവെ പ്രതിനിധീകരിക്കുന്നത് പ്രത്യേക ദൂതന്മാരാണെന്നും അദ്ദേഹം പറഞ്ഞു.

rahul

ഇത്തരം പരാമർശങ്ങളിലൂടെ വിദേശത്ത് രാജ്യത്തിന്റെ പ്രതിച്ഛായ വ്രണപ്പെടുത്തുകയാണ് രാഹുലെന്നും രാഹുൽ ​ഗാന്ധിയുടെ നുണകൾ രാഷ്ട്രീയമായി ഉദ്ദേശിച്ചുള്ളതായിരിക്കാമെന്നും എന്നാൽ വിദേശത്ത് രാജ്യത്തിന്റെ സൽപ്പേര് കളയുകയാണെന്നും ജയശങ്കർ ആരോപിച്ചു.
" നമ്മൾ അമേരിക്കയുമായി സംസാരിക്കുമ്പോൾ നമ്മുടെ പ്രധാനമന്ത്രിക്ക് ക്ഷണം ലഭിക്കാൻ നമ്മൾ വിദേശകാര്യ മന്ത്രിയെ മൂന്ന് - നാല് തവണ അയക്കില്ല. കാരണം നമുക്ക് ഒരു ഉൽപാദന സംവിദാനം ഉണ്ടെങ്കിൽ നമ്മൾ ഈ സാങ്കേതിക വിദ്യകളിൽ പ്രവർത്തിക്കുകയാണെങ്കിൽ യു എസ് പ്രസിഡന്റ് ഇവിടെയെത്തും. പ്രധാനമന്ത്രിയെ ക്ഷണിക്കൂം, " എന്നാണ് രാഹുൽ ​ഗാന്ധി പറഞ്ഞത്.

പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജവിന്റെ നേത‍ൃത്വത്തിലുള്ള ബി ജെ പി എംപിമാർ ഈ പരാമർശത്തെ ശക്തമായി എതിർത്തിരുന്നു. രാജ്യത്തിന്റെ വിദേശനയവുമായി ബന്ധപ്പെട്ട അത്തരം അടിസ്ഥാനരഹിതമായ പ്രസ്താവനകൾ പ്രതിപക്ഷ നേതാവിന് നടത്താൻ കഴിയില്ലെന്നും പറഞ്ഞു.

" പ്രതിപക്ഷ നേതാവിന് ഇത്രയും ​ഗൗരവമേറിയതും അടിസ്ഥാനരഹിതവുമായ പ്രസ്താവനകൾ നടത്താൻ കഴിയില്ല. ഇത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. നമ്മുടെ പ്രധാനമന്ത്രിയുടെ ക്ഷണത്തെക്കുറിച്ച് സ്ഥിരീകരിക്കാത്ത പ്രസ്താവനകളാണ് അദ്ദേ​ഹം നടത്തുന്നത്, " റിജിജു പറഞ്ഞു. അദ്ദേഹത്തിന് ഉത്തരവാദിത്തം വേണം. പ്രതിപക്ഷ നേതാവിന് വിവരം ഉണ്ടെങ്കിൽ, വിദേശകാര്യ മന്ത്രി ഈ ആവശ്യത്തിനാണ് സന്ദർശിച്ചതെന്ന് അദ്ദേഹത്തോട് ആരാണ് പറഞ്ഞതെന്ന് അദ്ദേഹം സഭയോട് പറയണം, റിജിജു പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച പ്രധാനമന്ത്രി മോദി ട്രംപുമായി ഫോണിൽ സംസാരിക്കുകയും ചരിത്രപരമായ രണ്ടാം വട്ടത്തിൽ തൻ്റെ പ്രിയ സുഹൃത്തിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+