സര്‍ജിക്കല്‍ സ്ട്രൈക്ക് 100% കൃത്യം; തെളിവിന്റെ ആവശ്യമില്ലെന്ന് പ്രതിരോധമന്ത്രി
ദില്ലി: ഇന്ത്യന്‍ സൈന്യം പാക് അധീന കാശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് 100 ശതമാനം കൃത്യതയുള്ളതായിരുന്നെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഇതുസംബന്ധിച്ച് ചിലര്‍ സംശയം ഉന്നയിച്ചതിനെ തുടര്‍ന്നാണ് മന്ത്രിയുടെ വിശദീകരണം. അതുകൊണ്ടുതന്നെ ഇതിന് തെളിവു നല്‍കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറയുന്നു.
ഭീകരര്‍ക്കെതിരായ ഇത്തരമൊരു മിന്നലാക്രമണത്തെ രാജ്യം ഹൃദയത്തില്‍ സ്വീകരിക്കുമ്പോള്‍ ചിലര്‍ രാജ്യവിരുദ്ധമായാണ് ചിന്തിക്കുന്നത്. രാജ്യത്തോട് കൂറുപുലര്‍ത്താത്തവരാണ് സൈന്യത്തിന്റെ ആക്രമണത്തില്‍ സംശയം പ്രകടിപ്പിക്കുന്നത്. ഇവര്‍ക്ക് യാതൊരുവിധ തെളിവും കാണിച്ചുകൊടുക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ഇന്ത്യന്‍ സേനയുടെ വിശ്വസ്തമായ സേവനത്തെക്കുറിച്ച് ഒരിക്കലും സംശയിക്കേണ്ട ആവശ്യമില്ല. രാജ്യത്തിനുവേണ്ടി അതിര്‍ത്തിയില്‍ ഇനിയും പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നുകാട്ടി ചില വിമുക്ത ഭടന്മാര് തനിക്ക് കത്തെഴുതിയിരുന്നു. അവരെ താന്‍ സല്യൂട്ട് ചെയ്യുന്നു. ഇവര്‍ രാജ്യത്തിന്റെ അഭിമാനമുയര്ത്തുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.
ഉറി ആക്രമണത്തിന് തിരിച്ചടിയായി സപ്തംബര്‍ 28ന് രാത്രിയാണ് ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന് അതിര്‍ത്തിക്കുള്ളില്‍ ഇരച്ചുകയറി ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തത്. സംഭവത്തില്‍ ഇന്ത്യയിലെ ചില രാഷ്ട്രീയ നേതാക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ തെളിവുകള്‍ പുറത്തുവിടണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് സൈന്യം തെളിവുകള്‍ സര്‍ക്കാരിന് കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവ പുറത്തുവിടണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications