കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൗഹാന് അടിമുടി പ്രശ്‌നങ്ങള്‍, എട്ടിന്റെ പണിയുമായി സിന്ധ്യ, കമല്‍നാഥിനെ പൂട്ടാന്‍ നീക്കം, ത്രില്ലര്‍!

Google Oneindia Malayalam News

ദില്ലി: മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് പോരാട്ടം ത്രില്ലറിലേക്ക്. ബിജെപിയില്‍ വിള്ളല്‍ പരസ്യമായതിന് പിന്നാലെ കമല്‍നാഥിനെ പൂട്ടാനുള്ള ഓട്ടത്തിലാണ് ശിവരാജ് സിംഗ് ചൗഹാന്‍. എന്നാല്‍ ഈ നീക്കം വലിയ റിസ്‌കാണെന്ന് പാര്‍ട്ടിയില്‍ നിന്ന് തന്നെ മുന്നറിയിപ്പ് വന്നിട്ടുണ്ട്. കമല്‍നാഥ് ബിജെപിയിലെ വിള്ളല്‍ ശക്തമായെന്നും, നിരവധി നേതാക്കള്‍ താനുമായി ബന്ധപ്പെട്ടെന്നും പറഞ്ഞതിന്് പിന്നാലെ അദ്ദേഹത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ചൗഹാന്‍. കോണ്‍ഗ്രസിന് പുതിയ വെല്ലുവിളികളുമായി ഒരുവശത്ത് ജ്യോതിരാദിത്യ സിന്ധ്യയുമുണ്ട്. എന്നാല്‍ ഡബിള്‍ ഗെയിമാണ് സിന്ധ്യ കളിക്കുന്നത്.

ചൗഹാന്‍ നിലയില്ലാ കയത്തില്‍

ചൗഹാന്‍ നിലയില്ലാ കയത്തില്‍

ചൗഹാന്‍ വന്‍ പ്രതിസന്ധിയിലാണ്. ഒരുവശത്ത് മന്ത്രിസ്ഥാനത്തിനായി സ്വന്തം വിശ്വസ്തര്‍ തന്നെ അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയാണ്. മറുവശത്ത് സിന്ധ്യയുടെ ക്യാമ്പും ഇതേ ഭീഷണിയാണ് മുന്നോട്ട് വെക്കുന്നത്. ഇതിനിടെ കമല്‍നാഥിനെ കൂടി കുരുക്കാനാണ് ശ്രമം. കമല്‍നാഥ് സര്‍ക്കാരിന്റെ തീരുമാനങ്ങളെ പുനപ്പരിശോധിക്കാന്‍ മന്ത്രിതല സംഘത്തെ അദ്ദേഹം നിയമിച്ചിരിക്കുകയാണ്. അഴിമതി കൊണ്ട് നിറഞ്ഞ സര്‍ക്കാരായിരുന്നു കമല്‍നാഥ് നയിച്ചിരുന്നതെന്നാണ് നരോത്തം മിശ്ര അടക്കമുള്ളവര്‍ വാദിക്കുന്നത്.

സിന്ധ്യയുടെ വലംകൈയ്യും

സിന്ധ്യയുടെ വലംകൈയ്യും

മന്ത്രിതല സംഘത്തിലും സിന്ധ്യയുടെ വലംകൈയ്യായ തുളസി സിലാവത്തുമുണ്ട്. ഒപ്പം ആരോഗ്യ മന്ത്രി നരോത്തം മിശ്രയും ഇടംപിടിച്ചിരിക്കുകയാണ്. സിന്ധ്യ ഗ്രൂപ്പിലെ മറ്റൊരു പ്രമുഖനായ കമല്‍ പട്ടേലും മന്ത്രിതല സംഘത്തിലുണ്ട്. മാര്‍ച്ച 20ന് മുമ്പ് കമല്‍നാഥ് സര്‍ക്കാര്‍ തീരുമാനമെടുത്ത ഓരോ പദ്ധതികളിലും പുനപ്പരിശോധിക്കാനാണ് തീരുമാനം. എന്നാല്‍ കൊറോണവൈറസിന്റെ സമയത്ത് രാഷ്ട്രീയം കളിക്കരുതെന്നാണ് കോണ്‍ഗ്രസ് ഇവരോട് നിര്‍ദേശിച്ചിരിക്കുന്നത്. രോഗപ്രതിരോധത്തിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടത്. അതിന് ശേഷം രാഷ്ട്രീയം കളിക്കാമെന്നും കോണ്‍ഗ്രസ് മീഡിയ കോര്‍ഡിനേറ്റര്‍ നരേന്ദ്ര സലൂജ പറഞ്ഞു.

എല്ലാം അഴിമതിക്കാര്‍

എല്ലാം അഴിമതിക്കാര്‍

കോണ്‍ഗ്രസ് കാലത്തെ കാര്യങ്ങള്‍ അന്വേഷിക്കുന്നവരെല്ലാം അഴിമതിക്കാരാണ്. ഇവര്‍ വിവിധ അഴിമതികളില്‍ അന്വേഷണം നേരിടുന്നവരാണെന്നും നരേന്ദ്ര സലൂജ ആരോപിച്ചു. എന്നാല്‍ ഈ മന്ത്രിസംഘത്തിന്റെ ചുമതല കൊറോണ പ്രതിരോധം തന്നെയാണെന്നും ബിജെപി വിശദീകരണം നല്‍കിയിട്ടുണ്ട്. മുമ്പ് സര്‍ക്കാര്‍ എന്തൊക്കെ ചെയ്തിരുന്നു എന്ന് അറിയാനുള്ള ശ്രമമാണ് ഇത്. ഇതുകൊണ്ട് മാത്രമേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാകൂ. പുതിയ തീരുമാനങ്ങള്‍ എടുക്കാന്‍ ഇതില്‍ എന്തൊക്കെ പാളിച്ചകള്‍ വന്നെന്ന് കണ്ടെത്തണമെന്നും ബിജെപി വക്താവ് രജനീഷ് അഗര്‍വാള്‍ പറഞ്ഞു.

കമല്‍നാഥ് പറയുന്നത്

കമല്‍നാഥ് പറയുന്നത്

കമല്‍നാഥ് പറയുന്നത് ബിജെപിയില്‍ നിന്ന് ആറ് എംഎല്‍എമാര്‍ കോണ്‍ഗ്രസിലെത്തുമെന്നാണ്. താന്‍ അവരുമായി സംസാരിച്ചു. അതേസമയം 22 സീറ്റുകളും സിന്ധ്യ ഗ്രൂപ്പിന് നല്‍കുമെന്നാണ് ചൗഹാന്‍ സൂചിപ്പിക്കുന്നത്. ഇത് നിരവധി പേരെ ചൊടിപ്പിച്ചിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബിജെപിക്ക് എന്ത് സംഭവിക്കുമെന്ന് കാണാം. വിമതരുടെ മണ്ഡലത്തില്‍ മത്സരിക്കുന്ന ആറ് പേര്‍ ഉടന്‍ തന്നെ കോണ്‍ഗ്രസിലെത്തും. എന്നാല്‍ കോണ്‍ഗ്രസ് ആദ്യം സ്വന്തം വീട് സംരക്ഷിക്കട്ടെയെന്നായിരുന്നു ബിജെപിയുടെ മറുപടി.

സത്യാവസ്ഥ എന്ത്

സത്യാവസ്ഥ എന്ത്

കമല്‍നാഥ് പറഞ്ഞതില്‍ സത്യമുണ്ടെന്നാണ് വ്യക്തമാകുന്നത്. നിരവധി പേര്‍ സിന്ധ്യയുടെ വരവില്‍ കലിപ്പിലാണ്. പലരുടെയും കരിയര്‍ തന്നെ ഇല്ലാതാക്കാന്‍ നോക്കുന്നുവെന്നാണ് പരാതി. വിന്ധ്യ മേഖലയില്‍ നിന്നുള്ള നേതാവ് അടുത്തിടെ കമല്‍നാഥിനെ നേരിട്ട് കാണുകയും ചെയ്തു. ബിജെപിയിലെ മുതിര്‍ന്ന പല നേതാക്കളും കോണ്‍ഗ്രസുമായി ബന്ധപ്പെടുന്നുണ്ട്. ഇവരെ കോണ്‍ഗ്രസ് മത്സരിപ്പിച്ചേക്കും. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ ശക്തനായ ഒരു ബിജെപി നേതാവ് ഏത് നിമിഷവും കോണ്‍ഗ്രസിലെത്തും. മുഫിദ് മണ്ഡലത്തില്‍ നിന്ന് ഇയാള്‍ക്ക് മത്സരിക്കേണ്ടതുണ്ട്. കൊറോണ വൈറസ് വന്നില്ലായിരുന്നുവെങ്കില്‍ ഇവര്‍ കോണ്‍ഗ്രസില്‍ ഇപ്പോള്‍ ചേര്‍ന്ന് കഴിഞ്ഞേനെ.

സിന്ധ്യയുടെ പണി

സിന്ധ്യയുടെ പണി

ചൗഹാന്‍ ശരിക്കും സമ്മര്‍ദത്തില്‍ മുങ്ങിയിരിക്കുകയാണ്. സിന്ധ്യ ഗ്രൂപ്പ് വഴിയുള്ള സമ്മര്‍ദമാണ് ഇപ്പോള്‍ നടക്കുന്നത്. കമല്‍നാഥ് സര്‍ക്കാരിന്റെ ഭാഗമായ എല്ലാ എംഎല്‍എമാരും മന്ത്രിയാവുമെന്നാണ് ഇമര്‍തി ദേവിയുടെ വെളിപ്പെടുത്തല്‍. ജ്യോതിരാദിത്യ സിന്ധ്യക്ക് കേന്ദ്ര മന്ത്രി സ്ഥാനവും ലഭിക്കുമെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ സിന്ധ്യയെ മന്ത്രിയാക്കുന്ന കാര്യം തന്നെ ബിജെപി പരിഗണിക്കുന്നില്ല. എല്ലാവര്‍ക്കും മന്ത്രിസ്ഥാനമെന്ന പ്രഖ്യാപനം ശരിക്കും ചൗഹാനെ ഞെട്ടിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി സിന്ധ്യ ഗ്രൂപ്പ് സമ്മര്‍ദം ചെലുത്തുന്നത് കാരണം മടുത്തിരിക്കുന്ന അവസ്ഥയിലാണ് ബിജെപിയിലെ നേതാക്കള്‍.

കമല്‍നാഥിന് ചിരി

കമല്‍നാഥിന് ചിരി

ബിജെപിക്ക് പരിഹരിക്കാനാവാത്ത വിധം പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുകയാണ്. മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ ദീപക് ജോഷി പാര്‍ട്ടിയുമായി ഇടഞ്ഞിരിക്കുകയാണ്. ഇയാള്‍ സിന്ധ്യ ഗ്രൂപ്പിനെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. സ്വന്തം മണ്ഡലമായ ഹത്പിപലയ മണ്ഡലത്തില്‍ സിന്ധ്യ ഗ്രൂപ്പിനാണ് ചൗഹാന്‍ ടിക്കറ്റ് നല്‍കുന്നത്. മനോജ് ചൗധരിയാണ് ഇവിടെ മത്സരിക്കാന്‍ ഒരുങ്ങുന്നത്. കമല്‍നാഥ് ഇവരെയെല്ലാം കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ്. വന്‍ പ്രശ്‌നങ്ങള്‍ ബിജെപിയെ കാത്തിരിക്കുന്നു എന്ന് വ്യക്തമാണ്.

കേരളത്തിന്റെ റോക്ക്‌സ്റ്റാര്‍, കെകെ ശൈലജയെ പുകഴ്ത്തി ഗാര്‍ഡിയന്‍, ആരോഗ്യമന്ത്രിയെ കുറിച്ച് പറയുന്നത്കേരളത്തിന്റെ റോക്ക്‌സ്റ്റാര്‍, കെകെ ശൈലജയെ പുകഴ്ത്തി ഗാര്‍ഡിയന്‍, ആരോഗ്യമന്ത്രിയെ കുറിച്ച് പറയുന്നത്

രാഹുലിന്റെ കൗണ്ടര്‍ അറ്റാക്ക്....ഒരൊറ്റ ലക്ഷ്യം, തുടക്കമിട്ടു, അവരെ എന്ത് വന്നാലും കൈവിടില്ല!!രാഹുലിന്റെ കൗണ്ടര്‍ അറ്റാക്ക്....ഒരൊറ്റ ലക്ഷ്യം, തുടക്കമിട്ടു, അവരെ എന്ത് വന്നാലും കൈവിടില്ല!!

English summary
ministerial group to review kamal nath government's decisions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X