വിശ്വസുന്ദരി പട്ടത്തിനായി ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ദിവിത റായ് ആരാണ്? അറിയാം
71ാം മിസ് യൂണിവേഴ്‌സ് മത്സരം 20223 ജനുവരി 14 നാണ് നടക്കുന്നത്. എല്ലാ കണ്ണുകളും ആരാവും ആ വിശ്വസുന്ദരി എന്നറിയാനുള്ള കാത്തിരിപ്പാലാണ്..ലോകമെമ്പാടുമുള്ള 80ൽ അധികം ഉള്ള പ്രതിനിധികളാണ് മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കുന്നത്. കർണാടക സ്വദേശിനിയായ ദിവിത റായ് 2023ലെ മിസ് യൂണിവേഴ്സിൽ രാജ്യത്തിന്റെ പ്രതിനിധിയാണ്.
ലൂസിയാനയിലെ ന്യൂ ഓർലിയാൻസിലെ ഏണസ്റ്റ് എൻ. മോറിയൽ കൺവെൻഷൻ സെന്ററിലാണ് വാർഷിക മത്സരം നടക്കുന്നത്, അവിടെ 86-ലധികം വനിതകൾ മിസ് യൂണിവേഴ്സ് പട്ടത്തിനായി മത്സരിക്കും. മിസ് ദിവ യൂണിവേഴ്സ് ദിവിത റായി കിരീടം നേടുകയാണെങ്കിൽ, 2021 ഡിസംബറിൽ ഇന്ത്യക്കായി കിരീടം നേടിയ മിസ് യൂണിവേഴ്സ് ഹർനാസ് സന്ധുവായിരിക്കും ലോകസുന്ദരിയെ കിരീടമണിയിക്കുക.

ആദ്യമായി മുഴുവൻ സ്ത്രീ എക്സിക്യൂട്ടീവുകളുടെ ഒരു ടീമിനാൽ മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ നയിക്കപ്പെടുന്നു എന്നതാണ് 71-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിന്റെ മറ്റൊരു ആവേശകരമായ കാര്യം. ഇന്ത്യയുടെ പ്രതിനിധി ദിവിത റായിയെക്കുറിച്ച് കൂടുതലറിയാം..
"ജീവിതത്തെ സ്വീകരിക്കുക, മാറ്റത്തെ ഭയപ്പെടരുത്, ഓരോ നിമിഷവും പൂർണ്ണമായി ജീവിക്കുക" എന്നതാണ്. ദിവിതയുടെ ജീവിതത്തിന്റെ മുദ്രാവാക്യം. ചെറുപ്പത്തിൽ ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയും ജീവിക്കുകകയും ആറ് സ്കൂളുകൾ മാറുകയുമൊക്കെ ചെയ്തതുെകാണ്ട് മാറ്റങ്ങളുമായി ദിവിതയ്ക്ക് എളുപ്പത്തിൽ പൊരുത്തപ്പെടാൻ സാധിക്കുമെന്നാണ് അവർ തന്നെ പറഞ്ഞത്.
എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്നത് തന്റെ പിതാവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് അവർ പറയുന്നു. എന്റെ പിതാവ് തന്റെ വിദ്യാഭ്യാസത്തിന്റെ കഴിവ് തന്റെ സാമ്പത്തിക സ്ഥിതി തരണം ചെയ്യാനും ജോലി ചെയ്യാനും കുടുംബത്തെ പോറ്റാനും കഴിവുള്ളതാക്കി.
1994 ലെ മിസ് യൂണിവേഴ്സ് സുസ്മിത സെൻ ദിവിത റായിയെ ഏറെ സ്വാധിനിച്ചിട്ടുണ്ട്... സുസ്മിതയിൽ നിന്നും ദിവിത റായ് പ്രചോദനം കണ്ടെത്തുന്നു, "അവരുടെ ശക്തി, അവരുടെ കഴിവുകളിലുള്ള വിശ്വാസം, അവൾ പ്രസരിപ്പിക്കുന്ന ദയ എന്നിവ." ആണ് ദിവിതയെ സ്വാധീനിച്ചത്.
2023 ലെ മിസ്സ് യൂണിവേഴ്സ് മത്സരം ജനുവരി 15 ന് രാവിലെ 6:30 IST ന് അല്ലെങ്കിൽ ജനുവരി 14 ശനിയാഴ്ച രാത്രി 8 മണിക്ക് (ET) ആരംഭിക്കും. ഇന്ത്യയിലെ പ്രേക്ഷകർക്ക് VIACOM 18 ന്റെ ഉടമസ്ഥതയിലുള്ള Voot-ലോ JKN18 ചാനലിന്റെ ഔദ്യോഗിക Facebook, YouTube പേജുകളിലോ തത്സമയം സ്ട്രീം കാണാൻ കഴിയുന്നതാണു.












Click it and Unblock the Notifications