നജീബിന്റെ തിരോധാനം; ജെഎന്‍യു വിദ്യാര്‍ഥിയുടെ അമ്മ ഹൈക്കോടതിയിലേക്ക്
ദില്ലി: ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി നജീബിന്റെ തിരോധാനത്തില്‍ മാതാവ് ഹൈക്കോടതിയെ സമീപിച്ചു. മകനെ കോടതിയില്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോടും പോലീസിനോടും ആവശ്യപ്പെടണമെന്നുകാട്ടിയാണ് നജീബിന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ചത്. ഉത്തര്‍ പ്രദേശ് സ്വദേശിയായ നജീബിനെ ഒക്ടോബര്‍ 15മുതല്‍ കാമ്പസില്‍ നിന്നും കാണാതായിരുന്നു.
കോളേജിലെ ഒരു സംഘര്‍ഷത്തിന് പിന്നാലെയായിരുന്നു തിരോധാനം. നജീബിന് എബിവിപി പ്രവര്‍ത്തകരുടെ ക്രൂരമായ മര്‍ദ്ദനമേറ്റതായി ആരോപണമുണ്ട് ഇതിന് പിന്നാലെയായിരുന്നു ബയോടെക്‌നോളജി വിദ്യാര്‍ഥിയെ കാണാതായത്. മാതാവ് ഫാത്തിമ നഫീസയുടെ ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിനും പോലീസിനും നോട്ടീസ് അയച്ചു.

മാതാവിനുവേണ്ടി സീനിയര്‍ അഭിഭാഷകനായ കോളിന്‍ ഗോണ്‍സാല്‍വസ്് കോടതിയില്‍ ഹാജരായി. സംഭവത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അതുകൊണ്ടുതന്നെ പോലീസ് കാര്യമായ അന്വേഷണം നടത്തുന്നില്ലെന്ന് നജീബിനിന്റെ കുടുംബത്തിനുവേണ്ടി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
കോടതിയുടെ നിരീക്ഷണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. യാതൊരുവിധ രാഷ്ട്രീയ സമ്മര്‍ദ്ദത്തിനും വഴങ്ങാത്ത ദില്ലിക്ക് പുറത്തുള്ള ഉദ്യോഗസ്ഥരെ ഇതിനായി നിയമിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. നിലവില്‍ ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.












Click it and Unblock the Notifications