സ്റ്റാലിന്‍ ദല്‍ഹിയില്‍... പ്രതിപക്ഷം വീണ്ടും ഒന്നിക്കുന്നു; തൃണമൂലും ആപ്പും ബിആര്‍എസും എത്തും
ന്യൂദല്‍ഹി: പ്രതിപക്ഷ ഐക്യ നീക്കത്തിന് വീണ്ടും ചുക്കാന്‍ പിടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഡി എം കെയും. തിങ്കളാഴ്ച നടക്കുന്ന സാമൂഹ്യനീതി രണ്ടാം ദേശീയ സമ്മേളനത്തില്‍ ബി ജെ പി ഇതര നേതാക്കള്‍ ജല്‍ഹിയില്‍ ഒത്തുചേരും. ദേശീയതലത്തില്‍ മൂന്നാം ബദല്‍ എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി, കെ ചന്ദ്രശേഖരറാവുവിന്റെ ബി ആര്‍ എസ് എന്നീ പ്രതിനിധികളും ഇതില്‍ ഭാഗമാകുന്നുണ്ട്.
അങ്ങനെ എങ്കില്‍ രാജ്യത്തെ എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിക്കുന്ന ആദ്യ പൊതുസമ്മേളനമായിരിക്കും ഇത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവര്‍ ദേശീയ സമ്മേളനത്തില്‍ നേരിട്ട് പങ്കെടുക്കുന്നുണ്ട്. എം കെ സ്റ്റാലിന്‍ ആയിരിക്കും പരിപാടിയുടെ അധ്യക്ഷത വഹിക്കുന്നത്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു എന്നിവര്‍ തങ്ങളുടെ പ്രതിനിധികളെ പരിപാടിയിലെ അയക്കുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് എം പി ഡെറക് ഒബ്രിയനെയും ആം ആദ്മി എം പി സഞ്ജയ് സിംഗിനെയും ബി ആര്‍ എസ് എം പി ഡോ കേശവ റാവുവിനെയും ആണ് ഈ പാര്‍ട്ടികള് അയയ്ക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യത്തിനുള്ള ഡി എം കെയുടെ രണ്ടാമത്തെ ശ്രമമാണിത്. നേരത്തെ എം കെ സ്റ്റാലിന്റെ 70-ാം ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, തേജസ്വി യാദവ്, ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഫാറൂഖ് അബ്ദുള്ള എന്നിവര്‍ ചെന്നൈയില്‍ എത്തി പൊതുസമ്മേളനത്തില്‍ സംസാരിച്ചിരുന്നു.
ബി ജെ പിക്ക് എതിരായ ശക്തമായ സഖ്യം കെട്ടിപ്പടുക്കുന്നതിനുള്ള സ്റ്റാലിന്റെ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ സോഷ്യല്‍ ജസ്റ്റിസ് ഫെഡറേഷന്റെ കണ്‍വീനറും ഡി എം കെ എം പിയുമായ പി വില്‍സണ്‍ ഇത്തരം നിരീക്ഷണങ്ങളെ തള്ളിയിട്ടുണ്ട്. ഇന്ത്യയില്‍ ഉടനീളം സാമൂഹ്യനീതി പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് ദല്‍ഹിയിലെ സമ്മേളനം ഉദ്ദേശിക്കുന്നത് എന്നും സാമൂഹ്യനീതിക്കെതിരായവര്‍ ആണ് ഇതിനെ രാഷ്ട്രീയ നീക്കമായി ചിത്രീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Vastu Tips: വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കേണ്ടത് ഇവിടെ.. ഇരട്ടിയാകും, വാസ്തു പറയുന്നത് കേള്‍ക്കാം
നേരത്തെ ചെന്നൈയില്‍ നടന്ന സമ്മേളനത്തിനിടെ ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള എം കെ സ്റ്റാലിനെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാലിനും ദേശീയ രാഷ്ട്രീയത്തിലേക്ക് എന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.












Click it and Unblock the Notifications