രാജീവ് ഗാന്ധി വധം: പ്രതികള്‍ക്ക് ദീര്‍ഘകാല പരോള്‍ നല്കാന് തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ മൂന്ന് പതിറ്റാണ്ടിലധികമായി തടവില്‍ കഴിയുന്ന പ്രതികള്‍ക്ക് ദീര്‍ഘകാല പരോള്‍ അനുവദിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ആലോചന തുടങ്ങി. ഇത് സംബന്ധിച്ച് നിയമോപദേശം തേടിയെന്ന് റിപ്പോര്‍ട്ട്. പ്രതികളെ വിട്ടയക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം ഗവര്‍ണറോ രാഷ്ട്രപതിയോ അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് എംകെ സ്റ്റാലിന്റെ സര്‍ക്കാര്‍ ദീര്‍ഘകാല പരോള്‍ ആലോചിക്കുന്നതത്രെ. അതേസമയം, നളിനിക്കും മുരുകുനും വിദേശത്തുള്ള ബന്ധുക്കളുമായി വാട്സ്ആപ്പ് വീഡിയോ കോള്‍ ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്കി. ബ്രിട്ടനിലെയും ശ്രീലങ്കയിലെയും ബന്ധുക്കളുമായി ഇവര്‍ സംസാരിക്കും.

ഏഴ് പ്രതികളാണ് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നത്. ഇതില്‍ നാല് പേര് ശ്രീലങ്കന്‍ പൗരന്മാരാണ്. മുരുകന്, സന്താന്, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരാണ് ശ്രീലങ്കന്‍ പൗരന്മാര്. വെല്ലൂര്‍ സ്വദേശി പേരറിവാളന്, ചെന്നൈ സ്വദേശി നളിനി, മധുരൈ സ്വദേശി രവിചന്ദ്രന്‍ എന്നിവരും 30 വര്‍ഷത്തിലധികമായി ജയിലിലാണ്. നളിനിയുടെ ഭര്‍ത്താവാണ് മുരുകന്. ജയകുമാറിന്റെ ഭാര്യ ഇന്ത്യക്കാരിയാണ്. ഇവരെ കേസില്‍ 1999ല്‍ കോടതി വെറുതെ വിടുകയായിരുന്നു.
പ്രതികളെ വിട്ടയക്കണമെന്ന ആവശ്യപ്പെട്ട് സ്റ്റാലിന് കഴിഞ്ഞമാസം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചിരുന്നു. 2018ല്‍ തമിഴ്നാട് സര്‍ക്കാര്‍ തടവുകാരെ മോചിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ രാഷ്ട്രപതിക്ക് കൈമാറുകയാണ് ചെയ്തത്. രാഷ്ട്രപതി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മൂന്ന് പതിറ്റാണ്ടായി ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ പറഞ്ഞറിയിക്കാവുന്നതിലും അപ്പുറം സഹിച്ചിട്ടുണ്ടെന്ന് സ്റ്റാലിന് കത്തില്‍ ചൂണ്ടിക്കാട്ടി.
കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയാണ് നളിനി. ശിക്ഷ കുറച്ച് പിന്നീട് ജീവപര്യന്തമാക്കി. 2000ത്തില്‍ ഡിഎംകെ അധികാരത്തിലുള്ളപ്പോഴാണ് ശിക്ഷ കുറച്ചത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റു രണ്ടു പ്രതികളായ മുരുകന്, സന്താന് എന്നിവരുടെ ശിക്ഷ 2014ല്‍ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. 1991ലാണ് രാജീവ് ഗാന്ധി തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. തമിഴ് പുലികളാണ് സ്ഫോടനം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications