കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ നെഹ്‌റുവിനെപ്പോലെ... പ്രസംഗങ്ങള്‍ പ്രകമ്പനമുണ്ടാക്കുന്നു; പ്രശംസിച്ച് സ്റ്റാലിന്‍

Google Oneindia Malayalam News

ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗങ്ങള്‍ പ്രകമ്പനം സൃഷ്ടിക്കുന്നു എന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയും തന്റെ മുത്തച്ഛനുമായ ജവഹര്‍ലാല്‍ നെഹ്റുവിനെ പോലെ ആണ് രാഹുല്‍ ഗാന്ധി ചിലപ്പോള്‍ സംസാരിക്കുന്നത് എന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ ഗോപണ്ണ എഴുതിയ ജവഹര്‍ലാല്‍ നെഹ്റുവിനെ കുറിച്ചുള്ള 'മാമനിതാര്‍ നെഹ്റു' എന്ന പുസ്തകം ചെന്നൈയില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു എം കെ സ്റ്റാലിന്‍. നെഹ്റു യഥാര്‍ത്ഥ ജനാധിപത്യവാദിയായിരുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പ്രതീകമായിരുന്നു, അതുകൊണ്ടാണ് എല്ലാ ജനാധിപത്യ ശക്തികളും അദ്ദേഹത്തെ വാഴ്ത്തുന്നത് എന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.

1

മതേതരത്വവും സമത്വവും പോലുള്ള മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനേയും മഹാത്മാ ഗാന്ധിയെയും പോലുള്ള നേതാക്കളെ രാജ്യത്തിന് ആവശ്യമാണ് എന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യം നമുക്ക് നെഹ്റുവിന്റെ യഥാര്‍ത്ഥ മൂല്യം കാണിച്ചുതരുന്നു. തമിഴ്‌നാടിന് (ഇ വി ആര്‍) പെരിയാര്‍, അണ്ണാ (സി എന്‍ അണ്ണാദുരൈ), കലൈഞ്ജര്‍ (എം കരുണാനിധി) എന്നിവരെ ആവശ്യമുള്ളതുപോലെ.

പുത്തന്‍വീടും, വാഹനവും... സ്വര്‍ണം കുമിഞ്ഞ് കൂടും; പുതുവര്‍ഷത്തിലെ ഭാഗ്യരാശിക്കാര്‍ ഇവരാണ്..പുത്തന്‍വീടും, വാഹനവും... സ്വര്‍ണം കുമിഞ്ഞ് കൂടും; പുതുവര്‍ഷത്തിലെ ഭാഗ്യരാശിക്കാര്‍ ഇവരാണ്..

2

ഫെഡറലിസവും സമത്വവും മതേതരത്വവും സാഹോദര്യവും സ്ഥാപിക്കാന്‍ ഇന്ത്യയ്ക്ക് ഗാന്ധിയും നെഹ്റുവും ആവശ്യമാണ് എന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. പാന്‍-ഇന്ത്യ ഭാരത് ജോഡോ യാത്ര ഏറ്റെടുത്തതിന് രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച സ്റ്റാലിന്‍, കോണ്‍ഗ്രസ് നേതാവ് തെരഞ്ഞെടുപ്പ് രാഷ്ട്രീയമോ കക്ഷിരാഷ്ട്രീയമോ അല്ല, പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയമാണ് സംസാരിക്കുന്നത് എന്നും കൂട്ടിച്ചേര്‍ത്തു.

റോബിന്‍ ഇനി രാഷ്ട്രീയത്തിലേക്കോ...? ' ഏത് പാര്‍ട്ടിയെ തെരഞ്ഞെടുക്കും എന്നുള്ളത് പ്രയാസം..'റോബിന്‍ ഇനി രാഷ്ട്രീയത്തിലേക്കോ...? ' ഏത് പാര്‍ട്ടിയെ തെരഞ്ഞെടുക്കും എന്നുള്ളത് പ്രയാസം..'

3

രാഹുലിന്റെ പ്രസംഗങ്ങള്‍ രാജ്യത്ത് പ്രകമ്പനം സൃഷ്ടിക്കുന്നു. അതുകൊണ്ടാണ് ചില വ്യക്തികള്‍ അദ്ദേഹത്തെ ശക്തമായി എതിര്‍ക്കുന്നത്. അദ്ദേഹത്തിന്റെ സംസാരം ചിലപ്പോള്‍ നെഹ്റുവിനെപ്പോലെയാണ്. മഹാത്മാഗാന്ധിയുടെയും നെഹ്റുവിന്റെയും അനന്തരാവകാശികള്‍ നടത്തുന്ന ചര്‍ച്ചകളില്‍ ഗോഡ്സെയുടെ പിന്‍ഗാമികള്‍ക്ക് കയ്‌പേ തോന്നൂ എന്നും അത് സ്വാഭാവികമാണ് എന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു.

അന്ന് ഞാന്‍ കോണ്‍ഗ്രസായി... ഇന്ദിരാഗാന്ധിക്ക് ജയ് വിളിക്കുകയും ചെയ്തു; ഓര്‍മ പങ്കുവെച്ച് ഇന്നസെന്റ്അന്ന് ഞാന്‍ കോണ്‍ഗ്രസായി... ഇന്ദിരാഗാന്ധിക്ക് ജയ് വിളിക്കുകയും ചെയ്തു; ഓര്‍മ പങ്കുവെച്ച് ഇന്നസെന്റ്

4

തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര മൂന്ന് മാസങ്ങള്‍ത്ത് മുന്‍പ് ആരംഭിച്ചത്. എം കെ സ്റ്റാലിനും ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടനത്തില്‍ എത്തിയിരുന്നു. അതേസമയം നിലവില്‍ ഭാരത് ജോഡോ യാത്ര കുറച്ച് ദിവസത്തെ ഇടവേളയെടുത്തിരിക്കുകയാണ്. റിപ്പബ്ലിക് ദിനത്തില്‍ കശ്മീരില്‍ വെച്ചാണ് ഭാരത് ജോഡോ യാത്ര അവസാനിക്കുന്നത്.

English summary
MK Stalin said that Rahul Gandhi talks like Jawaharlal Nehru and make tremors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X