'മുകളിലോ താഴെയോ, എവിടെയാ ചോരയുണ്ടായിരുന്നത്',വിദ്യാര്‍ത്ഥിനികളോട് എംഎല്‍എയുടെ അശ്ലീല ചോദ്യം;വീഡിയോ

  • By: Afeef Musthafa
Subscribe to Oneindia Malayalam

പാറ്റ്‌ന: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് അശ്ലീലച്ചുവയുള്ള ചോദ്യങ്ങള്‍ ചോദിച്ച എംഎല്‍എ വിവാദത്തില്‍. ബീഹാറിലെ പ്രതിപക്ഷ എംഎല്‍എയും രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി നേതാവുമായ ലല്ലന്‍ പാസ്വാനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. വൈശാലി ജില്ലയിലെ അംബേദ്ക്കര്‍ സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളോടാണ് പാസ്വാന്‍ അശ്ലീലച്ചുവയിലുള്ള ചോദ്യങ്ങള്‍ ചോദിച്ചത്.

Read Also: കൂട്ട ബലാത്സംഗത്തിനിരയായ പതിനാറുകാരി പ്രസവിച്ചു; ഉത്തരവാദികളായ രണ്ടു പേര്‍ പോലീസ് പിടിയില്‍...

സ്‌കൂളിലെ ഒരു പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടിരുന്നു. ബലാത്സംഗത്തിനിരയായാണ് പെണ്‍കുട്ടി മരണപ്പെട്ടതായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ നേരിട്ട് മനസിലാക്കാനായി സ്‌കൂളിലെത്തിയ എംഎല്‍എയാണ് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ സഹപാഠികളോട് അശ്ലീലത കലര്‍ന്ന ചോദ്യങ്ങള്‍ പരസ്യമായി ചോദിച്ചത്.

മുകളിലോ അതോ താഴെയോ...

മുകളിലോ അതോ താഴെയോ...

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ ശരീരത്തിലെ ഏത് ഭാഗത്താണ് ചോരയൊലിച്ചിരുന്നത്? മുകളിലാണോ അതോ താഴെയോ? എംഎല്‍എ വിദ്യാര്‍ത്ഥിനികളോട് ചോദിച്ച ചോദ്യങ്ങളില്‍ ഒന്ന് ഇതായിരുന്നു.

പെണ്‍കുട്ടികളെല്ലാം പിന്നോട്ട് മാറി...

പെണ്‍കുട്ടികളെല്ലാം പിന്നോട്ട് മാറി...

എംഎല്‍എയുടെ വൃത്തികെട്ട ചോദ്യങ്ങള്‍ കേട്ട പെണ്‍കുട്ടികള്‍ മറുപടി പറയാതെ അറപ്പോടെ പിന്നോട്ട് മാറി നില്‍ക്കുകയായിരുന്നു. പിന്നീട് എംഎല്‍എ ശാസിച്ചപ്പോഴാണ് വിദ്യാര്‍ത്ഥിനികള്‍ മറുപടി പറയാന്‍ തയ്യാറായത്.

നാളെ നിങ്ങളും പീഡിപ്പിക്കപ്പെട്ടാല്‍ മിണ്ടാതിരിക്കുമോ

നാളെ നിങ്ങളും പീഡിപ്പിക്കപ്പെട്ടാല്‍ മിണ്ടാതിരിക്കുമോ

ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരുന്ന പെണ്‍കുട്ടികളോട് ദേഷ്യപ്പെട്ട എംഎല്‍എ, സത്യം പുറത്ത് പറയാന്‍ നിങ്ങള്‍ എന്തിനാണ് മടിക്കുന്നതെന്നും, നാളെ നിങ്ങളും ഹോസ്റ്റലില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടാല്‍ മിണ്ടാതിരിക്കുമോ എന്നും ചോദിച്ചു.

കൂട്ട ബലാത്സംഗത്തിനിരയായി...

കൂട്ട ബലാത്സംഗത്തിനിരയായി...

കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തകയായിരുന്നുവെന്നാണ് ആരോപണം. സ്‌കൂളിലെ പ്രധാന ഗേറ്റിന് സമീപമായിരുന്നു രക്തത്തില്‍ കുളിച്ച മൃതദേഹം കണ്ടെത്തിയത്.

എംഎല്‍എ ചോദിച്ചത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോട്...

എംഎല്‍എ ചോദിച്ചത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോട്...

സുഹൃത്തിന്റെ വേര്‍പാടില്‍ മാനസികമായി തളര്‍ന്നിരുന്ന പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളോടാണ് എംഎല്‍എ അപക്വമായ രീതിയില്‍ ചോദ്യങ്ങള്‍ ചോദിച്ചത്.

പാര്‍ട്ടി ശകാരിച്ചു...

പാര്‍ട്ടി ശകാരിച്ചു...

പെണ്‍കുട്ടികളോട് അപമര്യാദയായി ചോദ്യങ്ങള്‍ ചോദിച്ച എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ലല്ലന്‍ പാസ്വാനെ ശകാരിച്ചതായി രാഷ്ട്രീയ ലോക് സാമത പാര്‍ട്ടി നേതാവ് ഉപേന്ദ്ര ഖുശ്വ പ്രതികരിച്ചു.

English summary
MLA in Bihar from the Rashtriya Lok Samata Party asked students at Ambedkar Government Girls High School uncomfortable questions about the rape and murder of one of their classmates.
Please Wait while comments are loading...