മകന്റെ സഹപാഠിയെ എംഎല്‍എ ക്ലാസില്‍ കയറി തല്ലി
ലഖ്‌നൊ: സ്‌കൂളില്‍ കുട്ടികള്‍ തമ്മില്‍ വഴക്കുണ്ടാകുന്നത് സാധാരണമാണ്. കളി കാര്യമായാല്‍ ചിലപ്പോള്‍ വീട്ടില്‍ നിന്നും അച്ഛനെയോ അമ്മയെയോ വിളിച്ചുകൊണ്ടു വരേണ്ടിയും വരും. എന്നാല്‍ കുട്ടികളുടെ അടിപിടി അച്ഛനമ്മമാര്‍ ഏറ്റൈടുത്താലോ. മകന്റെ സഹപാഠിയെ അച്ഛനും അമ്മയും ചേര്‍ന്ന് ക്ലാസില്‍ കയറിയാല്‍ എങ്ങനെയിരിക്കും. അതും ഒരു എല്‍ എയും ഭാര്യയും.
ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സംഭവം. സംസ്ഥാനം ഭരിക്കുന്ന സമാജ് വാദി പാര്‍ട്ടിയുടെ എം എല്‍ എയായ ഷാസില്‍ ഇസ്ലാമാണ് മകന്റെ സഹപാഠിയെ സ്‌കൂളില്‍ കയറി മര്‍ദ്ദിച്ച് വിവാദത്തിലായത്. ഭോജിപുര അസംബ്ലി മണ്ഡലത്തിലെ എം എല്‍ എയാണ് ഷാസില്‍ ഇസ്ലാം. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ നോക്കി നില്‍ക്കേയാണ് എം എല്‍ എയും ഭാര്യ ആയിഷ ഇസ്ലാമും ചേര്‍ന്ന് മര്‍ദ്ദിച്ചത്.

ഹാര്‍ട്ട്മാന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് അലിക്കാണ് എം എല്‍ എയുടെ മര്‍ദ്ദനമേറ്റത്. എം എല്‍ എയുടെ മകന്‍ ഷരീഫിന്റെ കൂട്ടുകാരനാണ് മുഹമ്മദ് അലി എന്ന് അലിയുടെ അമ്മ സുല്‍ത്താന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്തിനാണ് ഇവര്‍ സ്‌കൂളില്‍ വന്നതെന്നും മകനെ ഭീഷണിപ്പെടുത്തിയതെന്നും അറിയില്ല എന്നാണ് സുല്‍ത്താന പറയുന്നത്.
എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടേ ഇല്ല എന്നും തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ വേണ്ടി കെട്ടിച്ചമച്ച ആരോപണമാണ് ഇതെന്നും എം എല്‍ എയുടെ ഭാര്യ ആയിഷ പ്രതികരിച്ചു. ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബറേലിയിലെ എസ് പി സ്ഥാനാര്‍ഥിയായിരുന്നു ആയിഷ ഇസ്ലാം. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ സ്‌കൂള്‍ അധികൃതരും തയ്യാറായിട്ടില്ല.












Click it and Unblock the Notifications