ഫോണ്‍ റീചാർജ് ഇനി പോകറ്റ് കീറും: തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടാകാന്‍ പോകുന്നത് 25 ശതമാനം വർധവ്
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ ഫോൺ റീചാർജുകൾക്കായി നിങ്ങൾ കൂടുതൽ പണം ചിലവഴിക്കേണ്ടി വന്നേക്കും. രാജ്യത്തെ ടെലികോം സ്ഥാപനങ്ങൾ താരിഫ് വർദ്ധനയുടെ നാലാം ഘട്ടത്തിന് തയ്യാറെടുക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. മത്സരാധിഷ്ഠിത അന്തരീക്ഷം, കനത്ത 5G നിക്ഷേപങ്ങൾക്ക് ശേഷം ലാഭം വർദ്ധിപ്പിക്കേണ്ടതിൻ്റെ ആവശ്യകത, നിലവിലുള്ള സർക്കാറിന്റെ പിന്തുണ തുടങ്ങിയ നിരവധി കാരണങ്ങളാല്‍ ഓപ്പറേറ്റർമാർ വർനവിന് തയ്യാറെക്കുന്നുവെന്നാണ് റിപ്പോർട്ട്.
ഏകദേശം 25% വർദ്ധനവിന്റെ വർധനവ് ഉണ്ടായേക്കുമെന്ന് ബ്രോക്കറേജ് ആക്സിസ് ക്യാപിറ്റൽ പറയുന്നത്. ഈ വർദ്ധനവ് നഗര, ഗ്രാമീണ ഉപയോക്താക്കളെ ഒരുപോലെ ബാധിക്കുമെന്നും നഗര ഉപഭോക്താക്കൾക്ക് ടെലികോം ചെലവ് 3.2% ൽ നിന്ന് 3.6% ആയി ഉയരാനും ഗ്രാമീണ ഉപഭോക്താക്കൾക്ക് 5.2% ൽ നിന്ന് 5.9% ലേക്ക് വർധനവ് ഉണ്ടാകുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

25% വർദ്ധനവിലൂടെ ഓരോ ഉപയോക്താവിനും ശരാശരി വരുമാനത്തിൽ (ARPU) 16% വളർച്ചയാണ് ആക്‌സിസ് ക്യാപിറ്റൽ പ്രതീക്ഷിക്കുന്നത്. റിലയൻസ് ജിയോ മാർച്ചിൽ അവസാനിക്കുന്ന പാദത്തിൽ 181.7 രൂപയുടെ എആർപിയു (ആവറേജ് റവന്യൂ പെർ യൂസർ) റിപ്പോർട്ട് ചെയ്തിരുന്നു. ഭാരതി എയർടെലും വോഡഫോൺ ഐഡിയയും അവരുടെ മാർച്ച് പാദ നമ്പറുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 2023 ഒക്ടോബർ-ഡിസംബർ കാലയളവിൽ അവരുടെ എആർപിയു യഥാക്രമം ₹208, ₹145 എന്നിങ്ങനെയായിരുന്നു.
കൂടാതെ, 24 സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തിൽ ജിയോയുടെ മൊത്തം ആസ്തി 487405 കോടി രൂപയായപ്പോൾ ജനുവരി മുതൽ മാർച്ച് വരെയുള്ള അറ്റാദായം ഒരു വർഷം മുമ്പുള്ള 4716 കോടി രൂപയിൽ നിന്ന് 5337 കോടി രൂപയായി ഉയർന്നിട്ടുമുണ്ട്. ഭാരതി എയർടെല്ലിൻ്റെ ഏകീകൃത നാലാപംദ വരുമാനം 37599 കോടി രൂപയാണ്. അതായാത് അറ്റാദായം ഒരു വർഷം മുമ്പത്തെ അപേക്ഷിച്ച് 31.1% കുറഞ്ഞു.
പുതിയ വർധനവില്‍ ഏറ്റവും നേട്ടമുണ്ടാക്കാന്‍ പോകുന്നത് ഭാരതി എയർടെല്‍ ആയിരിക്കുമെന്നും റിപ്പോർട്ടുകള്‍ പറയുന്നു. രണ്ട് വര്‍ഷത്തിന് ശേഷമാണ് താരിഫ് നിരക്കുകള്‍ ഉയര്‍ത്തുന്നത്. 2021 ഡിസംബറിലാണ് അവസാനമായി താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. 20 ശതമാനത്തോളമായിരുന്നു അന്നത്തെ താരിഫി വർധനവ്. അതായത് നിലവില്‍ 300 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്നത് 17 ശതമാനം വര്‍ധിപ്പിക്കുമ്പോള്‍ 351 രൂപയാകും.
രാജ്യത്തെ മൊബൈല്‍ നെറ്റ് വർക്ക് വ്യവസായത്തിന്റെ വളര്‍ച്ച പ്രതിവര്‍ഷം ഒരു ശതമാനം മാത്രമാണ്. വോഡഫോണ്‍-ഐഡിയയുടെ വിപണി വിഹിതം 2018 സെപ്റ്റംബറില്‍ 37.2 ശതമാനമായിരുന്നത് ഏകദേശം പകുതിയോളം ഇടിഞ്ഞ് 2023 ഡിസംബറില്‍ 19.3 ശതമാനമായിരുന്നു. ഇതേകാലയളവില്‍ എയര്‍ടെല്ലിന്റെ വിപണി വിഹിതം 29.4 ശതമാനത്തില്‍ നിന്ന് 33 ശതമാനമായും ജിയോയുടെ വിപണി വിഹിതം ഇതേകാലയളവില്‍ 21.6 ശതമാനത്തില്‍ നിന്ന് 39.7 ശതമാനമായും വര്‍ധിച്ചിട്ടുമുണ്ട്.












Click it and Unblock the Notifications