മോഡല്‍ നടുറോഡില്‍ മരിച്ച സംഭവം.. പ്രമുഖ നടന്‍ കുടുങ്ങിയേക്കുമെന്ന് സൂചന.. സംഭവം മദ്യലഹരിയില്‍?

  • By: Kishor
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: മോഡല്‍ സോണികാ സിംഗ് മരിക്കാനിടയായ റോഡ് ആക്‌സിഡന്റില്‍ പ്രമുഖ ബെംഗാളി നടനായ വിക്രം ചാറ്റര്‍ജിയെ പോലീസ് ചോദ്യം ചെയ്യും. ഏപ്രില്‍ 29 ശനിയാഴ്ചയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. പുലര്‍ച്ചെ നാലരയോടെ ഒരു പബ്ബില്‍ നിന്നും തിരിച്ചുവരുമ്പോഴാണ് വിക്രം ചാറ്റര്‍ജി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്.

അപകടം പബ്ബില്‍ നിന്നും വരുമ്പോള്‍

അപകടം പബ്ബില്‍ നിന്നും വരുമ്പോള്‍

വിക്രം ചാറ്റര്‍ജിയും മോഡലായ സോണികാ സിംഗും കൂട്ടുകാരും പബ്ബില്‍ നിന്നും തിരിച്ചുവരുമ്പോളാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ ഓടിച്ചിരുന്നത് വിക്രം ചാറ്റര്‍ജിയായിരുന്നു. പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം സംഭവിച്ചത്.

മദ്യലഹരിയിലെന്ന് സംശയം

മദ്യലഹരിയിലെന്ന് സംശയം

കാറോടിച്ചിരുന്ന വിക്രം ചാറ്റര്‍ജി മദ്യലഹരിയിലായിരുന്നോ എന്നാണ് സംശയിക്കപ്പെടുന്നത്. പബ്ബില്‍ നിന്നാണ് ഇവര്‍ വന്നതെന്നും ഈ സംശയത്തിന് ആക്കം കൂട്ടുന്നു. പുലര്‍ച്ചെ നാലരയോടെ കൊല്‍ക്കത്തയിലെ റാഷ്ബെഹാരി റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

പോലീസില്‍ പരാതി

പോലീസില്‍ പരാതി

വിക്രം ചാറ്റര്‍ജിക്കെതിരെ സോണികാ സിംഗിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നടന്‍ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്നും ഇത് കാരണമാണ് തങ്ങള്‍ക്ക് സോണികയെ നഷ്ടമായത് എന്നുമാണ് പരാതി. പോലീസ് ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.

പോലീസിന്റെ പ്രതികരണം

പോലീസിന്റെ പ്രതികരണം

സംഭവത്തെക്കുറിച്ച് തങ്ങള്‍ വിശദമായി അന്വേഷിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിക്രം ചാറ്റര്‍ജിയെ തങ്ങള്‍ ചോദ്യം ചെയ്യാനിരിക്കുകയാണ്. അപടകത്തില്‍ പരിക്കേറ്റ ചാറ്റര്‍ജി ഇപ്പോള്‍ ആശുപത്രിയിലാണ്.

സോണിക തല്‍ക്ഷണം മരിച്ചു

സോണിക തല്‍ക്ഷണം മരിച്ചു

അപകടത്തില്‍പ്പെട്ട് മോഡല്‍ സോണികാ സിംഗ് ചൗഹാന്‍ തല്‍ക്ഷണം മരിച്ചു. സംഭവസ്ഥലത്ത് നിന്നും രണ്ട് പേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. സോണിക സിംഗിനെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

വിക്രം ചാറ്റര്‍ജി ആശുപത്രിയില്‍

വിക്രം ചാറ്റര്‍ജി ആശുപത്രിയില്‍

അപകടത്തില്‍ നടന്‍ വിക്രം ചാറ്റര്‍ജിക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഇദ്ദേഹത്തെയും ആദ്യം തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്കൊന്നുമില്ല എന്ന് കണ്ട് അഡ്മിറ്റ് ചെയ്തിരുന്നില്ല. പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

റാഷ്ബെഹാരി റോഡില്‍

റാഷ്ബെഹാരി റോഡില്‍

വിക്രം ചാറ്റര്‍ജി തന്നെയാണ് കാര്‍ ഓടിച്ചിരുന്നത് എന്ന് ദൃക്സാക്ഷികള്‍ പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്. ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിടുകയായിരുന്നു. കാര്‍ തലകീഴായി മറിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു കാറുമായി കൂട്ടിയിടി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് നടന്റ് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ സി സി ടി വി ദൃശ്യങ്ങളില്‍ അങ്ങനെയൊരു വാഹനം ഉളളതായി പോലീസിന് തെളിവ് കിട്ടിയിട്ടില്ല.

ഓവര്‍ സ്പീഡിലായിരുന്നു

ഓവര്‍ സ്പീഡിലായിരുന്നു

അമിത വേഗതയില്‍ വന്ന കാര്‍ ഡീവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് അടുത്തുള്ള കടയില്‍ ഇടിച്ചാണ് തലകീഴായി മറിഞ്ഞത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാറില്‍ ഉണ്ടായിരുന്നവരെ ആശുപത്രിയില്‍ എത്തിച്ചത്. രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ സോണിക സിംഗിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

English summary
Model Sonika Singh's kin lodge FIR against actor.
Please Wait while comments are loading...