കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി തന്നെ പറഞ്ഞു, റെയില്‍വേ സ്വകാര്യവല്‍ക്കരിക്കില്ല

Google Oneindia Malayalam News

വാരാണസി: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ നാള്‍ മുതല്‍ പലരും ഒളിഞ്ഞും തെളിഞ്ഞും പറയുന്ന കാര്യമാണ് റെയില്‍വേ സ്വകാര്യവല്‍ക്കരണം. എന്നാല്‍ ഇക്കാര്യത്തില്‍ ഇനി ആശങ്കകള്‍ വേണ്ട. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ എന്‍ ഡി എ സര്‍ക്കാരിന്റെ നയം വ്യക്തമാക്കിക്കഴിഞ്ഞു. റെയില്‍വേ സ്വകാര്യവല്‍ക്കരിക്കുന്ന പ്രശ്‌നമില്ല. അതോര്‍ത്ത് ആര്‍ക്കും വിഷമം വേണ്ട.

സ്വന്തം മണ്ഡലമായ വാരാണസിയില്‍ വെച്ചാണ് മോദി ഈ ഉറപ്പ് നല്‍കിയത്. കുട്ടിക്കാലത്ത് റെയില്‍വേ സ്റ്റഷനുകളിലും തീവണ്ടികളിലും ചായ വിറ്റ് നടന്ന അനുഭവം മോദി ഓര്‍മിച്ചു. റെയില്‍വേയുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. റെയില്‍വേയില്‍ ജോലി ചെയ്യുന്ന മിക്ക ആളുകളെക്കാളും പഴയതാണ് ഈ ബന്ധം - പ്രധാനമന്ത്രി വാരാണസിയില്‍ പറഞ്ഞു.

modi

റെയില്‍വേ സ്വകാര്യവല്‍ക്കരിക്കാന്‍ പോകുന്നു എന്നൊരു തെറ്റിദ്ധാരണ പരന്നിട്ടുണ്ട്. ഇക്കാര്യം ഞാന്‍ വ്യക്തമാക്കുകയാണ്. റെയില്‍വേ സ്വകാര്യവല്‍ക്കരിക്കുന്നില്ല. നമ്മള്‍ക്കത് ചെയ്യാനാവില്ല. നിങ്ങളാരും വിഷമിക്കേണ്ട. തങ്ങള്‍ അങ്ങനെ ഒരു കാര്യം ചിന്തിക്കുന്നേയില്ല. യുവ ജനങ്ങള്‍ക്ക് തൊഴില്‍ കണ്ടെത്താനുള്ള പ്രധാനപ്പെട്ട ഇടമാണ് റെയില്‍വേയെന്നും മോദി പറഞ്ഞു.

രാജ്യത്തിന്റെ വികസനത്തിന് ഏറ്റവും പ്രധാനപ്പെട്ടതായി താന്‍ കാണുന്നത് റെയില്‍വേയെ ആണ്. കേവലം യാത്ര ചെയ്യാനുള്ള ഉപാധി മാത്രമല്ല തീവണ്ടികള്‍. എന്റെ ജീവിതം തന്നെ രക്ഷിച്ചിട്ടുണ്ട് റെയില്‍വേ. മറ്റാരെക്കാളും ഞാന്‍ റെയില്‍വേയെ സ്‌നേഹിക്കുന്നു. രാജ്യത്തിന്റെ നാല് മൂലകളിലിലും റെയില്‍വേ യൂണിവേഴ്‌സിറ്റികള്‍ തുടങ്ങാനും കേന്ദ്ര സര്‍ക്കാരിന് പദ്ധതിയുണ്ട്.

English summary
Prime Minister Narendra Modi rules out privatisation of Railways
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X