കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ മന്ത്രി രാമന്റെ പേരില്‍ വോട്ട് ചോദിക്കുന്നു

Google Oneindia Malayalam News

ദില്ലി: രാമന്റെ അനുയായികളുടെ സര്‍ക്കാര്‍ വേണോ അവിഹിതമായി ഭരിക്കുന്നവരുടെ സര്‍ക്കാര്‍ വേണോ - നരേന്ദ്ര മോദി സര്‍ക്കാരിലെ സഹമന്ത്രിയായ സാധ്വി നിരഞ്ജന്‍ ജ്യോതി ദില്ലിയിലെ ജനങ്ങള്‍ക്ക് കൊടുക്കുന്ന ഓപ്ഷനുകളാണ് ഇത്. ദില്ലിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ വിവാദമായ ഈ ചോദ്യം.

ശ്രീരാമന്റെ പേരില്‍ വോട്ട് ചോദിക്കുന്നതില്‍ ഒരു തെറ്റുമില്ല എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് നിരഞ്ജന്‍ ജ്യോതി. പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് വിശദീകരണം ചോദിച്ചപ്പോഴാണ് ഞാന്‍ പറഞ്ഞതിലെന്താണ് തെറ്റെന്ന് മന്ത്രി തിരിച്ചു ചോദിച്ചത്. ഞാന്‍ വര്‍ഗീയമായി ഒന്നും പറഞ്ഞിട്ടില്ല. ശ്രീരാമനില്‍ വിശ്വാസമില്ലാത്തവരോടും രാജ്യത്തിന്റെ ഐക്യത്തില്‍ വിശ്വാസമില്ലാത്തവരോടുമാണ് ഞാന്‍ പറഞ്ഞത്.

sadhvi-niranjan-jyoti.

ഏതെങ്കിലും വ്യക്തിയുടെയോ ജാതിയുടെയോ പാര്‍ട്ടിയുടെയോ പേര് ഞാന്‍ പറഞ്ഞിട്ടില്ല. ശ്രീരാമനെ കുറിച്ച് പറയാന്‍ പാടില്ലേ ഇവിടെ. രാമന്റെ പേര് പറയുന്നത് എങ്ങനയാണ് വര്‍ഗീയമാകുന്നത് - അവര്‍ ചോദിച്ചു. എന്തായാലും സാധ്വിയുടെ പ്രസ്താവനയെ വെറുതെ വിടാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. രാജ്യസഭയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടി പാര്‍ട്ടി നോട്ടീസ് കൊടുത്തു.

രാജ്യസഭയില്‍ ചൂടേറിയ വാഗ്വാദത്തിന് സാധ്വിയുടെ പ്രസ്താവന കാരണമായി. പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് സാധ്വി നിരഞ്ജന്‍ ജ്യോതി തന്റെ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചു. സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും അഴിമതിക്കാരാണ് എന്നും സാധ്വി പറഞ്ഞിരുന്നു. സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്ര പണക്കാരനായത് എങ്ങനെയെന്നും അന്വേഷിക്കണം.

English summary
Minister of State for Food Processing Industries Sadhvi Niranjan Jyoti kicked off campaigning for Delhi Assembly polls on controversial note.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X