Get Updates
Get notified of breaking news, exclusive insights, and must-see stories!

കളിച്ചാല്‍ കളി പഠിപ്പിക്കും..... അമ്മയും മകനും സൂക്ഷിച്ചോ!! കരുതിയിരുന്നോ, അതിരുവിട്ട് പ്രധാനമന്ത്രി

കോണ്‍ഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തി പ്രധാനമന്ത്രി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലികള്‍ എപ്പോഴും ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ്. പതിഞ്ഞ താളത്തില്‍ തുടങ്ങി എതിരാളികള്‍ ഒന്നൊന്നായി വീഴ്ത്തി മുന്നേറുന്ന തന്ത്രം കൂടിയാണ് അത്. ഒരിക്കല്‍ പോലും അദ്ദേഹത്തിന് ചുവടുപിഴക്കുന്നതോ അതിരുവിടുന്നതോ ആരും കണ്ടിട്ടില്ല. പ്രധാന പ്രശ്‌നമായി അദ്ദേഹത്തെ കുറിച്ച് പറയുന്നത് എന്തിനും ഏതിനും കോണ്‍ഗ്രസിനെ കുറ്റം പറയുന്നു എന്നതായിരുന്നു. പക്ഷേ കര്‍ണാടകയില്‍ മോദിക്ക് പിഴച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് റാലിയില്‍ അതിരുവിട്ട പരാമര്‍ശങ്ങളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.

തനിക്കെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഉന്നയിച്ചാല്‍ കോണ്‍ഗ്രസ് അതിന് വില നല്‍കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുക കൂടി ചെയ്തു മോദി. ഇതാദ്യമായിട്ടാണ് അദ്ദേഹം പൊതുവേദിയില്‍ ദേഷ്യപ്പെട്ട് സംസാരിക്കുന്നത്. സംഭവം വന്‍വിവാദമായിട്ടും നിലപാടില്‍ നിന്ന് പിന്നോക്കം പോവാന്‍ മോദി തയ്യാറായിട്ടില്ല.

അമ്മയും മകനും

അമ്മയും മകനും

രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ തകര്‍പ്പന്‍ പ്രചാരണം നടത്തുന്നുവെന്ന അറിഞ്ഞത് മുതല്‍ മോദി ആശങ്കയിലാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. തന്റെ പ്രചാരണങ്ങളൊന്നും വേണ്ട വിധത്തില്‍ എത്താത്തതും അദ്ദേഹത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഹൂബ്ലിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ വച്ചായിരുന്നു കോണ്‍ഗ്രസിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ അദ്ദേഹം നടത്തിയത്. കോണ്‍ഗ്രസിലെ അമ്മയും മകനും സൂക്ഷിച്ചിരുന്നോ എന്നായിരുന്നു മോദിയുടെ പരാമര്‍ശം. ഇത് സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ലക്ഷ്യമിട്ടുള്ളതായിരുന്നു.

പരിധി വിടരുത്....

പരിധി വിടരുത്....

കോണ്‍ഗ്രസിനോട് തനിക്കുള്ള അനിഷ്ടം അദ്ദേഹം വേദിയില്‍ വച്ച് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഇത് കടുത്ത ബിജെപി പ്രവര്‍ത്തകരെ പോലും ഞെട്ടിക്കുന്നതായിരുന്നു. പരിധിവിട്ടാല്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും വലിയ വില നല്‍കേണ്ടി വരുമെന്നും മോദി പറഞ്ഞു. ഹൂബ്ലിയില്‍ നിന്ന് കൊണ്ട് ഞാന്‍ കോണ്‍ഗ്രസ് നേതാക്കളോട് ചോദിക്കുകയാണ് എന്തുകൊണ്ടാണ് ബിജെപിക്കെതിരെ നിങ്ങള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടിരിക്കുന്നത്. ഇതെല്ലാം വെറും കള്ളങ്ങളാണെന്ന് ജനങ്ങള്‍ക്കറിയാം. തന്റെ ക്ഷമ പരീക്ഷിക്കാന്‍ കോണ്‍ഗ്രസ് മുതിരരുതെന്നും മോദി ഭീഷണിപ്പെടുത്തി.

രാഹുലിന്റെ ആരോപണങ്ങള്‍

രാഹുലിന്റെ ആരോപണങ്ങള്‍

രാഹുല്‍ ഉന്നയിച്ച ആരോപണങ്ങള്‍ ജനങ്ങള്‍ ഗൗരവമായി സ്വീകരിക്കുന്നു എന്ന് മോദി ഭയപ്പെടുന്നതാണ് ഇപ്പോഴത്തെ പരിധി വിടലിന് കാരണം. യെദ്യൂരപ്പയ്‌ക്കെതിരെ നിരന്തരം ഉന്നയിക്കുന്ന ആരോപണങ്ങളും മോദി തീരെ ഇഷ്ടപ്പെട്ടില്ലെന്ന് സൂചന. അതോടൊപ്പം നീരവ് മോദി ഛോട്ടാ മോദിയായും ബിജെപി നേതാക്കളെ ഗബ്ബര്‍ സിംഗ് ഗ്യാങായും രാഹുല്‍ ചിത്രീകരിച്ചിരുന്നു. യെദ്യൂരപ്പയ്‌ക്കെതിരെയുള്ള കേസ് കോടതിയില്‍ വച്ച് തീര്‍ന്നതാണെന്നും അദ്ദേഹം കുറ്റവിമുക്തനായി തിരിച്ചെത്തിയതാണെന്നും മോദി പറയുന്നു. രാഹുല്‍ തനിക്ക് മുകളിലേക്ക് വളരുന്നു എന്ന തോന്നലാണ് മോദിയുടെ ദേഷ്യത്തിന് കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.

മഹാകള്ളന്‍മാര്‍

മഹാകള്ളന്‍മാര്‍

കോണ്‍ഗ്രസിലെ അമ്മയും മകനും മഹാകള്ളന്‍മാരാണെന്ന് വരെ മോദി ഒരു ഘട്ടത്തില്‍ ആരോപിച്ചു. താനൊരിക്കലും പരിധിവിട്ട് സംസാരിക്കാറില്ല. അങ്ങനെ ആഗ്രഹിക്കുന്നുമില്ല. എന്നാല്‍ നിങ്ങള്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍ ഞാന്‍ ചോദിക്കുന്നിനും ഉത്തരം പറയാന്‍ നിങ്ങള്‍ ബാധ്യസ്ഥമായിരിക്കണം. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കഷ്ടപ്പെട്ട് ജാമ്യത്തിലിറങ്ങിവരാണ് കോണ്‍ഗ്രസിന്റെ അമ്മയും മകനും. കോടതിയില്‍ നിന്ന് തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ ജാമ്യമെടുത്തത് എന്തിനാണെന്ന് അവര്‍ വ്യക്തമാക്കണം. എന്ത് കാര്യത്തിനാണ് നിങ്ങള്‍ക്കെതിരെ എഫ്‌ഐആര്‍ ചുമത്തിയത്. ചെയ്ത കുറ്റങ്ങളെന്തൊക്കെയാണെന്ന് വ്യക്തമാക്കണമെന്നും മോദി ആവശ്യപ്പെട്ടു. യെദ്യൂരപ്പയെ കള്ളനാക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങളുടെ കള്ളത്തരം മറച്ചുവയ്ക്കാനാവില്ലെന്നും മോദി ആരോപിച്ചു.

ഇത് മോദിയാണ്

ഇത് മോദിയാണ്

ഇത്തരം കള്ളത്തരങ്ങള്‍ അഴിച്ചുവിട്ട് പരിധി ലംഘിക്കുമ്പോള്‍ നിങ്ങള്‍ ഒരു കാര്യം എപ്പോഴും ഓര്‍ക്കണം. ഇത് മോദിയാണ്. ഒരാളെയും വെറുതെ വിടില്ല. എല്ലാവരും ഇതിന് വലിയ വില നല്‍കേണ്ടി വരും. കോണ്‍ഗ്രസുകാര്‍ കരുതിയിരിക്കണമെന്നും മോദി ഭീഷണി മുഴക്കി. അതേസമയം കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ സര്‍ക്കാരിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഒന്നുപോലും ഫലം കാണാതിരിക്കുന്ന നിരാശയിലാണ് ഇത്തരം ഭീഷണികള്‍ വരുന്നതെന്നാണ് സൂചന. ഇത് തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് തിരിച്ചടിയാവുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ തന്നെ കരുതുന്നു. എന്നാല്‍ മോദിയുടെ വാക്കുകള്‍ ബിജെപി പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് എടുത്തത്. റാലിയില്‍ നിറയെ കൈയ്യടികളും ഉയര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+