Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹസിന്റെ കള്ളക്കളികള്‍ പൊളിയുന്നു, ഷമി ബാങ്ക് അക്കൗണ്ട് രേഖകള്‍ പുറത്തുവിട്ടു! കൈപറ്റിയത് ഒരു ലക്ഷം!

ഷമി പുറത്തുവിട്ട ബാങ്ക് രേഖകകളില്‍ ഹസിന്‍ പണം കൈപറ്റിയതായി തെളിഞ്ഞിട്ടുണ്ട്

ദില്ലി: ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്ക് ദിവസങ്ങളായി ഭാര്യ ഹസിന്‍ ജഹാന്‍ നിരന്തരം പണികൊടുത്ത് കൊണ്ടിരിക്കുകയാണ്. ഷമിക്ക് അവിഹിത ബന്ധമുണ്ടെന്നും ഒത്തുകളിച്ചെന്നും അവരെ ഹസിന്‍ ആരോപണമുന്നയിച്ചിരിക്കുകയാണ്. ഒരു ഭാര്യയെന്ന രീതിയിലുള്ള അവകാശങ്ങളൊന്നും ഷമി തനിക്ക് നല്‍കുന്നില്ലെന്ന് അവര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ അതിനൊക്കെ തിരിച്ചടി നല്‍കിയിരിക്കുകയാണ് ഷമി

താന്‍ അടുത്തിടെ ഹസിന് ബാങ്ക് അക്കൗണ്ട് വഴി ഒരു ലക്ഷം രൂപ കൈമാറിയിട്ടുണ്ടെന്ന് ഷമി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അക്കൗണ്ടില്‍ നിന്ന് തുക ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ രേഖകകളും ഷമി പുറത്തുവിട്ടിട്ടുണ്ട്. ഇതോടെ യഥാര്‍ത്ഥത്തില്‍ ആരാണ് കുറ്റക്കാര്‍ എന്നതില്‍ ആശയക്കുഴപ്പമുണ്ടായിരിക്കുകയാണ്.

പണം നല്‍കി

പണം നല്‍കി

തനിക്ക് കടുത്ത പീഡനമാണ് ഷമി വീട്ടില്‍ നേരിടുന്നതെന്ന് ഹസിന്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യ എന്ന പരിഗണന ഷമി നല്‍കുന്നില്ലെന്ന് ഇവര്‍ പറഞ്ഞത്. എന്നാല്‍ ഇവര്‍ തമ്മില്‍ പണമിടപാട് നടക്കാറുണ്ടെന്നാണ് ഹസിന്റെ അക്കൗണ്ടുകള്‍ സൂചിപ്പിക്കുന്നത്. ഷമി തന്റെ വരുമാനത്തെ കുറിച്ചുള്ള കാര്യങ്ങള്‍ താനുമായി പങ്കുവെക്കാറില്ലെന്ന് നേരത്തെ ഇവര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ നല്‍കിയ ചെക്ക് നമ്പര്‍ 03718 വഴിയാണ് ഹസിന് പണം ലഭിച്ചിരിക്കുന്നത്. ഷമി പുറത്തുവിട്ട ബാങ്ക് രേഖകള്‍ പ്രകാരം ഇക്കാര്യം വ്യക്തമാക്കാണ്. മാര്‍ച്ച് 20നാണ് പണം ഹസിന് ലഭിച്ചിരിക്കുന്നത്. അതേസമയം ഇത്രയും ദിവസം പ്രശ്‌നം ഉണ്ടായതിനാല്‍ ഇവര്‍ തമ്മില്‍ പരസ്പരം സംസാരിക്കാറുണ്ടായിരുന്നില്ല. ഷമിയുമായി യാതൊരു ഇടപാടും ഇല്ലെന്ന് ഹസിനും പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ പണത്തിന്റെ ഇടപാട് ദുരൂഹതയുണ്ടാക്കുന്നതാണ്.

ഷമിയുടെ അമ്മാവന്‍

ഷമിയുടെ അമ്മാവന്‍

അടുത്തിടെ ഷമിയുടെ അമ്മാവന്‍ ഖുര്‍ഷിദ് അഹമ്മദ് നടത്തിയ പരാമര്‍ശമാണ് ഇതോടെ സത്യമായിരിക്കുന്നത്. ഹസിന്‍ ജഹാന് പണത്തോട് ആര്‍ത്തിയാണെന്നായിരുന്നു ഖുര്‍ഷിദ് പറഞ്ഞിരുന്നത്. ലക്ഷണകണക്കിന് രൂപയ്ക്കാണ് ഹസിന്‍ ഷോപ്പിങ് നടത്തിയതെന്നും അവര്‍ക്ക് പണം എന്നുള്ള ആവശ്യം മാത്രമേ ഉള്ളൂവെന്നും ഖുര്‍ഷിദ് പറഞ്ഞിരുന്നു. നേരത്തെ തന്റെ നേതൃത്വത്തില്‍ പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചപ്പോള്‍ അവരുടെ പേരില്‍ സ്ഥലം വാങ്ങിത്തരണമെന്നായിരുന്നു ആവശ്യമെന്ന് ഖുര്‍ഷിദ് പറയുന്നു. അതേസമയം ഷമി ബാങ്ക് അക്കൗണ്ട് രേഖകള്‍ പുറത്തുവിട്ടതോടെ കുടുങ്ങിയിരിക്കുന്നത് ഹസിന്‍ ജഹാനാണ്. പണം എന്തിന് വാങ്ങി എന്ന് ഹസിന്‍ പറയേണ്ടി വരും. അതോടൊപ്പം ഷമി തനിക്ക് ഒന്നും തന്നില്ല എന്ന ആരോപണത്തിന്റെ ശക്തി ഇതോടെ ഇല്ലാതാവും. കുടുംബത്തില്‍ നിന്ന് പിന്തുണ ഇല്ലാത്തത് പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും അഭിഭാഷകന്‍ മാത്രമേ സഹായിക്കുന്നുള്ളൂ എന്നുമാണ് ഹസിന്‍ പറയുന്നത്.

പുതിയ ആരോപണങ്ങള്‍

പുതിയ ആരോപണങ്ങള്‍

നേരത്തെയുള്ള ആരോപണങ്ങള്‍ ഷമിയുടെ ക്രിക്കറ്റ് ജീവിതത്തില്‍ വിലങ്ങായി നില്‍ക്കെ പുതിയതുമായി രംഗത്തെത്തിയിട്ടുണ്ട് ഹസിന്‍. മറ്റൊരു സ്ത്രീയുമായി ഷമിക്ക് അടുപ്പമുണ്ടെന്ന് വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ടുകളും ഇതിനൊപ്പം ഇവര്‍ പുറത്തുവിട്ടു. മഞ്ജു മിശ്ര എന്ന സ്ത്രീയുമായുള്ള ചാറ്റാണ് പുറത്തുവിട്ടത്. ഇവര്‍ക്ക് ബ്രിട്ടനിലുള്ള മുഹമ്മദ് ഭായിയുമായി ബന്ധമുണ്ടെന്നാണ് പറയുന്നത്. ഷമിക്ക് സ്ത്രീകളെ എത്തിച്ച് നല്‍കുന്നതും വാതുവെപ്പിനുള്ള പണം നല്‍കുന്നതും ഇയാളാണെന്നാണ് ഹസിന്‍ ആരോപിച്ചിരുന്നത്. അതേസമയം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ പാസ്‌വേര്‍ഡ് ഹസിന് അറിയാമെന്നും അതുകൊണ്ടാണ് ഇത്തരം ചാറ്റുകള്‍ അവര്‍ ഉണ്ടാക്കുന്നതെന്നും ഷമി പറയുന്നു. അതേസമയം അകന്‍ഷ എന്ന പെണ്‍കുട്ടിയുമായി ഷമിക്ക് ബന്ധമുണ്ടെന്നും ഹസിന്‍ ആരോപിക്കുന്നു. എന്നാല്‍ ഇപ്പോഴത്തെ ആരോപണങ്ങളും ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഷമിക്ക് തിരിച്ചടിയാവില്ലെന്നാണ് സൂചന. അതേസമയം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഹസിനെ കാണുമെന്ന് ഉറപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+