ഷമി-ഹസിന്‍ പോരാട്ടത്തില്‍ ഗംഭീര ട്വിസ്റ്റ്, ഇതുവരെ ഉണ്ടായതല്ല പ്രശ്‌നം, കാരണം ഞെട്ടിക്കുന്നത്!

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ ഷമിയുമായി യാതൊരു ഒത്തുതീര്‍പ്പിനില്ലെന്ന് ഹസിന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിനെതിരെ പോലീസ് കേസെടുക്കുകയും ബിസിസിഐയോട് ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിന് ശേഷം ഷമിയുടെ മൊബൈലും പോലീസ് പിടിച്ചെടുത്തു. എന്നാല്‍ വിഷയത്തില്‍ പുതിയ അതിഗംഭീര ട്വിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്. ഇതുവരെ പറഞ്ഞ ആരോപണങ്ങളൊന്നുമല്ല ഇപ്പോഴത്തെ പ്രശ്‌നത്തിന് യഥാര്‍ത്ഥ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പണമാണ് പ്രശ്‌നം

പണമാണ് പ്രശ്‌നം

ഷമിയുടെ കൈവശമുള്ള പണവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴുള്ള തര്‍ക്കം. ഹസിന്‍ ജഹാനുമായി ഇക്കാര്യത്തില്‍ വാക്കുതര്‍ക്കം വരെയുണ്ടായിരുന്നു. ഷമി വമ്പന്‍ തുക കൊടുത്ത് ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലെ അലിനഗര്‍ ഗ്രാമത്തില്‍ 60 എക്കര്‍ സ്ഥലം വാങ്ങിയിരുന്നു. ഇവിടെ സ്‌പോര്‍ട്‌സ് അക്കാദമി തുടങ്ങാനാണ് ഷമി ആലോചിച്ചിരുന്നത്. ഈ സ്ഥലത്തിനായി 12 കോടിയാണ് ഷമി ചെലവിട്ടത്. ഈ സ്ഥലം ഹസിന്‍ ഫാം ഹൗസ്, ഷമി പ്രോപ്പര്‍ട്ടീസ് എന്ന പേരിലാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഈ സ്ഥലം വാങ്ങുന്നതിനോട് ഹസിന് യോജിപ്പില്ലായിരുന്നു. പണം മുഴുവന്‍ ധൂര്‍ത്തടിച്ച് കളയുകയാണ് ഷമിയെന്നും തനിക്കും മകള്‍ക്കും ഒന്നും നല്‍കുന്നില്ലെന്നായിരുന്നു ഹസിന്‍ ആരംഭിച്ചത്.

ഭൂമി വാങ്ങണം

ഭൂമി വാങ്ങണം

സ്‌പോര്‍ട്‌സ് അക്കാദമി കൊണ്ട് കുടുംബത്തിന് ഒരു ഗുണവുമില്ലെന്നാണ് ഹസിന്‍ വാദിച്ചിരുന്നത്. അക്കാദമി വഴി നിരവധി പേരെ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കാമെന്നായിരുന്നു ഷമി കണക്കുകൂട്ടിയത്. എന്നാല്‍ ഇതിനെ നിരന്തരം ഹസിന്‍ എതിര്‍ത്ത് കൊണ്ടിരുന്നു. ബംഗാളില്‍ സ്ഥലം വാങ്ങാന്‍ ഹസിന്‍ ആഗ്രഹിച്ചിരുന്നു. ഇതിനെ ഷമി എതിര്‍ത്തിരുന്നു. ഇതോടെ ഇവര്‍ തമ്മില്‍ തെറ്റിയെന്ന് ഇരുവരുടെയും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്നാണ് ഷമിക്ക് അവിഹിത ബന്ധം ആരോപിച്ച് ഹസിന്‍ രംഗത്തെത്തിയത്. എന്നാല്‍ ഹസിന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സത്യമുണ്ടോ എന്ന് അറിയില്ലെന്നും ഇവര്‍ പറയുന്നു. അതേസമയം ബന്ധുക്കളുടെ ഈ വെളിപ്പെടുത്തല്‍ പോലീസിനെയും ഞെട്ടിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

സത്യം വളച്ചൊടിക്കുന്നു

സത്യം വളച്ചൊടിക്കുന്നു

ബംഗാളില്‍ ഭൂമി വാങ്ങാന്‍ താല്‍പര്യമുണ്ടായിരുന്നുവെന്ന വാദത്തെ ഹസിന്‍ ജഹാന്‍ തള്ളിയിട്ടുണ്ട്. സത്യത്തെ വളച്ചൊടിക്കാനാണ് ഷമി ശ്രമിക്കുന്നത്. സ്വന്തം ഇമേജ് അതുവഴി മികച്ചതാക്കാനും ഇന്ത്യന്‍ ടീമിന്റെ തണലില്‍ രക്ഷപ്പെടാനുമാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും ഹസിന്‍ പറഞ്ഞു. ഷമിയുടെ മൊബൈല്‍ എന്നു താന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയോ അന്ന് മുതലാണ് തന്നോടുള്ള പെരുമാറ്റം കൂടുതല്‍ മോശമായത്. താന്‍ ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ തന്നെ ഒഴിവാക്കാനായി ശ്രമം. ഇത് പുറത്തുപറയുമോ എന്ന് ഭയന്നായിരുന്നു. പിന്നീട് പലതവണ ശാരീരികയമായി ഉപദ്രവിച്ചു. ഒടുവില്‍ ഗതികെട്ടാണ് ഇപ്പോള്‍ സത്യം പറയേണ്ടി വന്നതെന്ന് ഹസിന്‍ ജഹാന്‍ പറയുന്നു.

വികാരനിര്‍ഭരനായി

വികാരനിര്‍ഭരനായി

ആരോപണത്തില്‍ അങ്ങേയറ്റം തകര്‍ന്നുപോയതായി ഷമി പറഞ്ഞു. കഴിഞ്ഞ ദിവസം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ മകളുടെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ചോക്ലേറ്റ് ലവര്‍..മിസ് യൂ ബെബോ എന്ന് ക്യാപ്ഷനും നല്‍കിയിരുന്നു. ചോക്ലേറ്റുകള്‍ക്ക് മുന്നില്‍ മകള്‍ ഇരിക്കുന്ന ചിത്രമായിരുന്നു ട്വീറ്റ് ചെയ്തത്. അതേസമയം ഷമിക്കെതിരെ കടുത്ത നടപടിയുമായി മുന്നോട്ടു പോവുകയാണ് കൊല്‍ക്കത്ത പോലീസ്. താരത്തിന്റെ മൊബൈല്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബിസിസിഐയോട് ഷമിയുടെ ദുബായ് യാത്രയെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നിയമവിധേയമായിട്ടാണോ എന്നും പോലീസ് അന്വേഷിക്കും. അതേസമയം പാകിസ്താന്‍ യുവതിയായ അലിഷ്ബ ആരാണെന്ന ചോദ്യവും പോലീസിനെ കുഴക്കുന്നുണ്ട്.

ഷമിയുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തു; താരത്തിന്റെ നില പരുങ്ങലില്‍, ഹസിന്‍ ജഹാന്റെ രഹസ്യമൊഴി

ജീവിതവും കരിയറും ത്രിശങ്കുവില്‍.. കളി കൈവിട്ടതോടെ ഷമി പരുങ്ങലിൽ, കോടതിക്ക് പുറത്ത് നീക്കങ്ങൾ!

കേരളത്തിൽ ശക്തമായ ചുഴലിക്കാറ്റിന് സാദ്ധ്യത! തിരുവനന്തപുരത്ത് അടിയന്തര യോഗം, ജാഗ്രതാ നിർദേശം...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
money not infidelity behind mohammed shami hasin jahan marital strife

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്