ബിജെപി എംഎല്‍എക്ക് അനധികൃതമായി യാത്രപാസ്; കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
പട്‌ന: കൊറോണ വൈറസ് രോഗം വ്യാപിച്ച പശ്ചാത്തലത്തില്‍ രാജസ്ഥാനിലെ കോട്ടയില്‍ കുടുങ്ങിയ മകളെ തിരികെയെത്തിക്കുന്നതിനായി ബിജെപി എംഎല്‍എക്ക് അനധികൃതമായി പാസ് അനുവദിച്ച നടപടിയില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി.
ബീഹാറിലെ ഹിസ്വ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ അനില്‍ സിങിനായിരുന്നു അന്തര്‍ സംസ്ഥാന യാത്രക്ക് സൗകര്യമൊരുക്കി പാസ് അനുവദിച്ച് നല്‍കിയത്. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അസാധാരണമായ സാഹചര്യങ്ങളില്‍ അല്ലാതെ ഇത്തരം പാസുകള്‍ അനുവദിച്ച് നല്‍കാന്‍ പാടുള്ളതല്ല.

സംഭവത്തില്‍ നവാദ ജില്ലയിലെ സബ്ഡിവിഷണല്‍ ഓഫീസറെ സസ്‌പെന്റ് ചെയ്തിരുന്നു. പിന്നാലെ ഡ്രൈവറെയും രണ്ട് പൊലീസ് സെക്യൂരിറ്റി ഗാര്‍ഡിനേയുമാണ് സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ഡ്രൈവറായ ശിവ മംഗള്‍ ചൗധരിയെയും സുരക്ഷാ ഉദ്യോഗസ്ഥരായ ശശി കുമാര്‍ രാജേഷ് കുമാര്‍ എന്നിവരേയുമാണ് സസ്‌പെന്റ് ചെയ്തത്.
സെക്രട്ടറിയേറ്റിന്റെ അനുമതിയില്ലാതെ വാഹനം സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ട് പോയതില്‍ ഡ്രൈവര്‍ക്കും കാരണം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.ഇതില്‍ വ്യക്തമായ മറുപടി നല്‍കാത്തതിനാണ് ഡ്രൈവറെ സസ്‌പെന്റ് ചെയ്തത്. എന്നാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനത്തിലല്ല, മറിച്ച തന്റെ സ്വകാര്യ വാഹനമാണ് യാത്രക്കുപയോഗിച്ചതെന്നാണ് സിംഗിന്റെ വാദം.
അധികൃതരെ അറിയിക്കാതെ അതിര്‍ത്തി കടന്നുപോയതിനാണ് സുരക്ഷാ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തത്. ഏപ്രില്‍ 15 നായിരുന്നു അനില്‍ സിംഗ് പാസ് വാങ്ങി 17 വയസുള്ള മകളെ തിരിച്ചെത്തിക്കുന്നതിനായി രാജസ്ഥാനിലേക്ക് പോയത്. മെഡിക്കല്‍ കോച്ചിംഗ് വിദ്യാര്‍ത്ഥിയായിരുന്ന മകള്‍ ഹോസ്റ്റലില്‍ കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെല്ലാം വീട്ടില്‍ പോയതൊടെ തനിച്ചാവുകയും അത് കൂടതല്‍ മാനസിക പ്രയാസത്തിലേക്ക് എത്തിച്ചെന്നും എംഎല്‍എ വ്യക്തമാക്കി.
സംസ്ഥാന നിയമസഭയില്‍ ബിജെപി ചീഫ് വിപ്പ് കൂടിയാണ് സിംഗ്. അദ്ദേഹത്തിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനം നല്‍കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാജസ്ഥാനിലെ കോട്ട നഗരത്തില്‍ കുടുങ്ങി കിടക്കുന്ന പതിനായിരത്തോളം വിദ്യാര്‍ത്ഥികളെ സംസ്ഥാന സര്‍ക്കാര്‍ തിരിച്ചെത്തിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.












Click it and Unblock the Notifications