Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ജീ.. മടങ്ങി വരൂ...; രാഹുലിനെ അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് പ്രമേയവുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണം എന്ന് ആവശ്യപ്പെട്ട് കൂടുതല്‍ സംസ്ഥാന ഘടകങ്ങള്‍ രംഗത്ത്. രാഹുല്‍ ഗാന്ധിക്കായി രാജസ്ഥാന്‍ പ്രമേയം പാസാക്കിയതിന് പിന്നാലെ ഗുജറാത്ത്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളും പ്രമേയം പാസാക്കി.

പാര്‍ട്ടിയെ വീണ്ടും നയിക്കാനുള്ള സാധ്യത രാഹുല്‍ ഗാന്ധി പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിട്ടില്ലെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, സംസ്ഥാന കോണ്‍ഗ്രസ് ഘടകം ഈ വിഷയത്തില്‍ പ്രമേയം അംഗീകരിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

1

മാധ്യമങ്ങള്‍ പറയുന്നു രാഹുലിന് കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ താല്‍പ്പര്യമില്ലെന്ന്. എന്നാല്‍ രാഹുല്‍ ഒന്നും പറഞ്ഞില്ല. പാര്‍ട്ടി അധ്യക്ഷനായി ചുമതലയേല്‍ക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് സംസ്ഥാനങ്ങള്‍ ഇതുവരെ പ്രമേയം അംഗീകരിച്ചിട്ടുണ്ട്. കൂടുതല്‍ സംസ്ഥാനങ്ങള്‍ അങ്ങനെ ചെയ്താല്‍ രാഹുല്‍ജി ഒന്നുകൂടി ആലോചിക്കും.

2

പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്ത് രാഹുല്‍ ഈ ആവശ്യം അംഗീകരിക്കുമെന്ന് താന്‍ വിശ്വസിക്കുന്നു എന്നും ബാഗേല്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവിന്റെ യോഗത്തില്‍ രാഹുലിനെ പ്രസിഡന്റായി തിരികെ കൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ന്നതായി കോണ്‍ഗ്രസ് ഗുജറാത്ത് ഘടകം അറിയിച്ചു.

3

ഏകദേശം 490 അംഗങ്ങള്‍ ഈ ആവശ്യം അംഗീകരിച്ചതായി ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു. രാഹുലിനെ 'ഇന്ത്യയുടെ ഭാവിയും യുവാക്കളുടെ ശബ്ദവും' എന്നാണ് ഗുജറാത്ത് ഘടകം വിശേഷിപ്പിച്ചത്. അദ്ദേഹം പ്രസിഡന്റായി മടങ്ങിവരണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ എക്‌സിക്യൂട്ടീവിലെ എല്ലാ അംഗങ്ങളും കരഘോഷത്തോടെയാണ് പിന്തുണച്ചത് എന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

4

പാര്‍ട്ടിയുടെ ഏറ്റവും വലിയ ജനസമ്പര്‍ക്ക പരിപാടിയായ 'ഭാരത് ജോഡോ യാത്ര' രാഹുല്‍ ഗാന്ധി നയിക്കുന്ന സമയത്താണ് പുതിയ സംഭവവികാസങ്ങള്‍. അതിനിടെ പാര്‍ട്ടി കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനായി ഒരുങ്ങുകയുമാണ്. പാര്‍ട്ടി അധ്യക്ഷനായി രാഹുലിനെ അനുനയിപ്പിക്കാന്‍ മാസങ്ങളായി ശ്രമം നടക്കുന്നുണ്ടെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല.

5

താന്‍ മത്സരിക്കുമോ ഇല്ലയോ എന്ന് തിരഞ്ഞെടുപ്പ് വരുമ്പോള്‍ ആളുകള്‍ക്ക് അറിയാമെന്നായിരുന്നു അദ്ദേഹം കഴിഞ്ഞ ആഴ്ച പറഞ്ഞത്. അതേസമയം ഞായറാഴ്ച പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പി ചിദംബരവും രാഹുലിന് മുന്നില്‍ എല്ലാ ഓപ്ഷനുകളും തുറന്നിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ അംഗീകരിക്കപ്പെട്ട നേതാവാണ്.

6

അദ്ദേഹത്തെ പ്രസിഡന്റാക്കണമെന്നാണ് അവരുടെ ആവശ്യം. ഇതുവരെ, അദ്ദേഹം നിരസിച്ചു. എന്നാല്‍ ഇനിയും മനസ് മാറ്റാന്‍ സമയവും സാധ്യതയുമുണ്ട് എന്നായിരുന്നു ചിദംബരം പറഞ്ഞത്. ജയറാം രമേശും എഐസിസിയുടെ പുതിയ തലവനെ തിരഞ്ഞെടുക്കുന്നതില്‍ സമവായം വേണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. 2019 ജൂലായ് 3 ന് തുടര്‍ച്ചയായ രണ്ടാം പൊതുതെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ ദയനീയ പരാജയത്തിന് ശേഷമാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്.

7

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷനായി ഏതെങ്കിലും പ്രത്യേക നേതാവിനെ പിന്തുണയ്ക്കുന്ന സംസ്ഥാന യൂണിറ്റുകള്‍ പാസാക്കിയ പ്രമേയങ്ങള്‍ അനൗപചാരിക സ്വഭാവമുള്ളതായിരിക്കുമെന്നും അതിന് ഒക്ടോബര്‍ 17 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ നേരിട്ട് സ്വാധീനമില്ലെന്നും കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍പേഴ്സണ്‍ മധുസൂദന്‍ മിസ്ത്രി നേരത്തെ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+