സിബിഎസ്ഇ പരീക്ഷ: റദ്ദാക്കണമെന്ന് മഹാരാഷ്ട്രയും ദില്ലിയും, തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു
ദില്ലി: സിബിഎസ്ഇ പരീക്ഷ സംബന്ധിച്ച തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു. പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾക്കും പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകൾക്കുമുള്ള നിർദേശങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ചേര്‍ന്ന യോഗമാണ് തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടത്. പരീക്ഷ ഉപേക്ഷിക്കണമെന്ന് ദില്ലിയും മഹാരാഷ്ട്രയും ആവശ്യപ്പെട്ടപ്പോള്‍ ചില പരീക്ഷകള്‍ മാത്രം നടത്താമെന്ന നിര്‍ദേശമാണ് കേന്ദ്രം മുന്നോട്ടുവെച്ചത്. അതേസമയം സിബിഎസ്ഇ പരീക്ഷ ഉപേക്ഷിക്കേണ്ടതില്ലെന്ന നിലപാടാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളും സ്വീകരിച്ചത്. പരീക്ഷാ സമയം കുറയ്ക്കുന്നത്, സെപ്തംബറിന് ശേഷം നടത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി.
സംസ്ഥാനങ്ങളിലെയും , കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർ, വിദ്യാഭ്യാസ സെക്രട്ടറിമാർ, സംസ്ഥാന പരീക്ഷാ ബോർഡുകളുടെ ചെയർപേഴ്‌സൺമാർ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷത വഹിച്ച യോഗത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊഖ്രിയാൽ 'നിഷാങ്ക്', കേന്ദ്ര വനിതാ-ശിശു മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ എന്നിവരും പങ്കെടുത്തു.

സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ്, വിദ്യാഭ്യാസ മന്ത്രാലയം, സിബിഎസ്ഇ എന്നിവ പരീക്ഷകൾ നടത്തുന്നത് സംബന്ധിച്ച സാധ്യതകൾ പരിശോധിക്കുന്നുണ്ടെന്ന് രമേശ് പൊഖ്രിയാല്‍ നേരത്തെ സംസ്ഥാനങ്ങളെ അറിയിച്ചിരുന്നു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷയും സംരക്ഷണവും കണക്കിലെടുത്താകും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പരീക്ഷകളുടെയും തീയതിക്ക് അന്തിമരൂപം നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കോറോണ രക്ഷക് ബോധവത്ക്കരണവുമായി ദില്ലി പോലീസ്- ചിത്രങ്ങള്‍
നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, മിക്കവാറും എല്ലാ സംസ്ഥാന വിദ്യാഭ്യാസ ബോർഡുകളും സിബിഎസ്ഇയും ഐസിഎസ്ഇയും അവരുടെ ഇക്കൊല്ലത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചിരിക്കുകയാണ്. അതുപോലെ, ദേശീയ ടെസ്റ്റിംഗ് ഏജൻസിയും (എൻടിഎ) മറ്റ് ദേശീയ പരീക്ഷ നടത്തുന്ന സ്ഥാപനങ്ങളും പ്രൊഫഷണൽ കോഴ്‌സുകൾക്കുള്ള പ്രവേശന പരീക്ഷയും മാറ്റിവച്ചിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ നടത്തിപ്പ് രാജ്യത്തുടനീളമുള്ള സംസ്ഥാന ബോർഡ് പരീക്ഷകളെയും മറ്റ് പ്രവേശന പരീക്ഷകളെയും ബാധിക്കുകയും വിദ്യാർത്ഥികൾക്കിടയിലെ അനിശ്ചിതത്വം കുറയ്ക്കുകയും ചെയ്യുമെന്നതിനാൽ വിവിധ സംസ്ഥാന ഗവൺമെന്റുകളുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി പൊതു തീരുമാനം എടുക്കാനാണ് ആലോചിക്കുന്നത്.
വെക്കേഷൻ മൂഡിൽ കരിഷ്മ തന്ന; ഗ്ലാമറസ് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications