ചൈനയിൽ നിന്നും മടങ്ങിവന്ന അമ്മയ്ക്കും കുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു, ഹോം ഐസൊലേഷനില്‍
ചെന്നൈ: കൊളംബോ വഴി ചൈനയില്‍ നിന്നും മടങ്ങി എത്തിയ അമ്മയ്ക്കും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. വിരുധുനഗര്‍ സ്വദേശിയായ യുവതിക്കും ആറ് വയസ്സുകാരിയായ മകള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. മധുരൈ വിമാനത്താവളത്തില്‍ വെച്ച് നടത്തിയ ആര്‍ടി-പിസിആര്‍ പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയത് എന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് ഇവര്‍ ചെന്നൈയില്‍ എത്തിയത്.
അമ്മയേയും മകളേയും വിരുധുനഗറിലെ വീട്ടില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജീന്‍ സീക്വന്‍സിംഗിന് വേണ്ടി ഇവരുടെ സാമ്പിളുകള്‍ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ചൊവ്വാഴ്ച തമിഴ്‌നാട്ടില്‍ 10 കൊവിഡ് പോസിറ്റീവ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകള്‍ 51 ആണ്. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യമുണ്ടായാല്‍ അതിനെ നേരിടാന്‍ ആരോഗ്യവകുപ്പ് എല്ലാ തരത്തിലും തയ്യാറാണ് എന്ന് ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യന്‍ പ്രതികരിച്ചു.

ചൈനയില്‍ നിന്നും തിരിച്ചെത്തിയ ഉത്തര്‍പ്രദേശുകാരനായ യുവാവിനും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആഗ്രയിലെ താജ്‌നഗരി സ്വദേശിയായ 40കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചൈനയില്‍ നിന്നും തിരിച്ച് എത്തിയതിന് ശേഷം സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയില്‍ ആണ് കൊവിഡ് ബാധ തിരിച്ചറിഞ്ഞത്. ഇയാളുടെ വീട് സീല്‍ ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 188 പേരിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 5,30,696 മരണങ്ങളാണ് കൊവിഡ് ബാധിച്ച് ഇതുവരെ സ്ഥിരീകരിച്ചിട്ടുളളത്. രാജ്യത്ത് നിലവില്‍ 3468 കൊവിഡ് ആക്ടീവ് കേസുകളാണ് ഉളളത്. ചൈനയില്‍ അടക്കം കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്യം അതീവ ജാഗ്രതയിലാണ്. ചൊവ്വാഴ്ച രാജ്യത്തെ ആശുപത്രികളില്‍ മോക് ഡ്രില്ലുകള്‍ സംഘടിപ്പിച്ചിരുന്നു. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യമുണ്ടായാല്‍ പ്രതിരോധിക്കാന്‍ ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമാണെന്ന് ഉറപ്പ് വരുത്താനായിരുന്നു മോക്ക്ഡ്രില്‍.

20,000 ആശുപത്രികളിലാണ് മോക്ക്ഡ്രില്‍ സംഘടിപ്പിച്ചത്. 11,000 ഓക്‌സിജന്‍ പ്ലാന്റുകളും 2.8 ലക്ഷം ഐസൊലേഷന്‍ ബെഡുകളും സജ്ജമാണ്. അടുത്ത 40 ദിവസം രാജ്യത്തിന് നിര്‍ണായകമാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ജനുവരി പകുതിയോടെ രാജ്യത്തെ കൊവിഡ് കേസുകള്‍ ഉയരാനുളള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തെ കിഴക്കന്‍ ഏഷ്യയില്‍ കൊവിഡ് തരംഗമുണ്ടായി 30-35 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ കേസുകള്‍ വ്യാപിച്ചത്. അത് പ്രകാരം ജനുവരിയില്‍ കൊവിഡ് തരംഗത്തിന് സാധ്യതയുണ്ട്്. പുതിയ കൊവിഡ് വകഭേദം അത്ര ഗുരുതരമല്ലെന്നും തരംഗമുണ്ടായാ്ല്‍ പോലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണവും മരണവും കുറവായിരിക്കുമെന്നാണ് ആരോഗ്യമന്ത്രാലയം വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Click it and Unblock the Notifications