ഫ്‌ളാറ്റില്‍ അമ്മയുടെയും കുട്ടിയുടെയും കത്തികരിഞ്ഞ മൃതദേഹം,മരിക്കുന്നതിന് മുന്‍പ് ചുവരില്‍ എഴുതിയത്
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സര്‍വ്വേ പാര്‍ക്കിലുള്ള അപാര്‍ട്ട്‌മെന്റില്‍ യുവതിയുടെയും കുട്ടിയുടെയും കത്തികരിഞ്ഞ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. അര്‍പിത(35)യും ഏഴുവയസ്സുള്ള കുട്ടിയുമാണ് മരിച്ചത്. യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗനമം.
അപാര്‍ട്ട്‌മെന്റിലെ കോറിഡോറിലാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ളാറ്റിന്റെ താഴത്തെ നിലയിലെ ഡോര്‍ പൊള്ളിച്ചാണ് പോലീസ് അകത്ത് കയറിയത്. മരിക്കുന്നതിന് മുന്‍പായി ചുവരില്‍ മരണത്തിന് ഉത്തരവാദി ഭര്‍ത്താവ് എന്ന് കുറിച്ചിരുന്നു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് തുഷാര്‍ ഗോഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

ഫ്ളാറ്റില്‍ നിന്ന് പുകയും മാംസം കരിയുന്ന മണവും വന്നതിനെ തുടര്‍ന്നാണ് പോലീസില്‍ അറിയിച്ചത്. യുവതിയുടെ മരണം കൊലപാതകമാണോ എന്നും സംശയമുണ്ട്. ചുവരില്‍ എഴുതിയിരിക്കുന്നത് യുവതിയുടെ കൈയക്ഷരമാണോ എന്നും സംശയിക്കുന്നു. ഫഌറ്റില്‍ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്താനായിട്ടില്ല. പോലീസ് ഫ്ളാറ്റില്‍ പ്രവേശിക്കുമ്പോള്‍ മുറിയില്‍ മണ്ണെണ ഒഴുകിയതായി കണ്ടിരുന്നു. എന്നാല്‍ മൃതശരീരം കിടന്നിരുന്നത് കോറിഡോറിലായിരുന്നു.
അര്‍പിതയുടെ വീട്ടുക്കാര്‍ തുഷാറിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണത്തില്‍ തുഷാര്‍ സഹകരിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. അപകടത്തില്‍ മൂന്നാമതൊരാള്‍ ഇടപ്പെട്ടതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.












Click it and Unblock the Notifications