Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയാകാൻ മോദി തന്നെ, രാഹുലും മമതയും ഏറെ പിന്നിൽ; മൂഡ് ഓഫ് ദ നേഷന്‍ സര്‍വേ

ദില്ലി: രാജ്യത്ത് അടുത്ത പ്രധാനമന്ത്രിയാകാന്‍ അനുയോജ്യന്‍ നരേന്ദ്ര മോദി തന്നെയെന്ന് ഇന്ത്യ ടുഡെ മൂഡ് ഓഫ് ദ നേഷന്‍ സര്‍വേ. ജനുവരിയില്‍ നടത്തിയ സര്‍വ്വേയില്‍ 52.5 ശതമാനം പേരാണ് നരേന്ദ്ര മോദിക്ക് അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുളള കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മോദിയുടെ സമീപത്തെങ്ങും എത്തിയിട്ടില്ല. മോദിയേക്കാള്‍ 46 ശതമാനം പിന്നിലാണ് ആ സര്‍വ്വേ പ്രകാരം രാഹുല്‍ ഗാന്ധി. 6.8 ശതമാനം പേര്‍ മാത്രമാണ് അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയാകണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.

2021 ജനുവരിയില്‍ നടത്തിയ സര്‍വ്വേയില്‍ 38 ശതമാനം പേരാണ് മോദിക്കൊപ്പം നിന്നത്. ഒരു വര്‍ഷം കഴിയുമ്പോള്‍ വലിയ കുതിപ്പാണ് മോദിക്കുണ്ടായിരിക്കുന്നത് എന്നതാണ് മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വേയുടെ കണ്ടെത്തല്‍. 2021 ഓഗസ്റ്റില്‍ നടത്തിയ സര്‍വ്വേയില്‍ 24 ശതമാനമായി മോദിയുടെ പിന്തുണ ഇടിഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയ്ക്കുളള പിന്തുണയില്‍ ഒരു വര്‍ഷത്തിനിടെ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

ഫ്രോക്കിൽ ഗ്ലാമർ നൃത്തം, ഇൻസ്റ്റഗ്രാമിൽ വരവറിയിച്ച് മീരാ ജാസ്മിൻ, ചിത്രങ്ങൾ

77

2021 ജനുവരിയില്‍ നടത്തിയ മൂഡ് ഓഫ് ദ നാഷന്‍ സര്‍വ്വേയില്‍ 7 ശതമാനം പേരാണ് പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ ഗാന്ധി യോഗ്യനാണെന്ന് അഭിപ്രായപ്പെട്ടത്. ഓഗസ്റ്റില്‍ നടത്തിയ സര്‍വ്വേയില്‍ അത് 10 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ ജനുവരിയില്‍ അത് 6.8 ശതമാനമായി ഇടിഞ്ഞു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് മൂന്നാം സ്ഥാനത്ത്. 5.7 ശതമാനം പേരാണ് യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത്. 2021 ജനുവരിയിലും ഓഗസ്റ്റിലും നടത്തിയ സര്‍വ്വേകളില്‍ യഥാക്രമം 10 ശതമാനവും 11 ശതമാനവും ആണ് യോഗിക്ക് കിട്ടിയ പിന്തുണ.

Recommended Video

cmsvideo
    ബിജെപിയെ തടയാനാവുക അവര്‍ക്ക് മാത്രം| Oneindia Malayalam

    യോഗി ആദിത്യനാഥിന് പിന്നിലെത്തിയിരിക്കുന്നത് ആഭ്യന്തര മന്ത്രി അമിത് ഷാ ആണ്. 3.5 ശതമാനം പേരാണ് അമിത് ഷാ അടുത്ത പ്രധാനമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. തൊട്ട് പിറകിലുളള പ്രിയങ്ക ഗാന്ധിക്ക് ലഭിച്ചിരിക്കുന്നത് 3.3 ശതമാനം പേരുടെ പിന്തുണയാണ്. നിതിന്‍ ഗഡ്കരി, അരവിന്ദ് കെജ്രിവാള്‍, സോണിയാ ഗാന്ധി, മമത ബാനര്‍ജി, പി ചിദംബരം എന്നിവരാണ് പട്ടികയിലുളള മറ്റുളളവര്‍. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കുന്ന മമത ബാനര്‍ജിക്ക് ഈ സര്‍വ്വേയില്‍ ലഭിച്ചിരിക്കുന്നത് 2.6 ശതമാനം പിന്തുണ മാത്രമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+