കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്കുകൾ വിലക്കി ജനപ്രതിനിധികളുടെ വായടപ്പിക്കുവാനുള്ള നീക്കം അപഹാസ്യം; വിമർശനവുമായി വി ശിവദാസന്‍

Google Oneindia Malayalam News

ദില്ലി: പാര്ലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 18ന് തുടങ്ങാനിരിക്കെ അറുപത്തിയഞ്ചോളം വാക്കുകൾ വിലക്കിക്കൊണ്ടുള്ള ലോക് സഭ സെക്രെട്ടറിയേറ്റിന്റെ നടപടി വിചിത്രവും പ്രതിഷേധാര്ഹവുമാണെന്ന് സി പി എം നേതാവും രാജ്യസഭാംഗവുമായ വി ശിവദാസന്‍. അതിൽ തന്നെയും 'അഴിമതി', 'ആത്മവഞ്ചന', 'വഞ്ചിക്കപ്പെടുക', 'നാടകം', 'ലജ്ജിക്കുക', 'ദുരുപയോഗം ചെയ്യുക' തുടങ്ങിയ വാക്കുകൾ നിരോധിച്ചത് അങ്ങേയറ്റം പരിഹാസ്യമായ നടപയാണ്. ഇക്കഴിഞ്ഞ കാലയളവിൽ തങ്ങളുടെ പ്രവർത്തികൾക്ക് അനുഗുണമായി ഈ വാക്കുകളാണ് ജനങ്ങളിൽ നിന്ന് ഉയർന്നു വരുന്നത് എന്ന് യൂണിയൻ സർക്കാർ മനസ്സിലാക്കിയിരിക്കുന്നു എന്ന് വേണം ഇതിൽ നിന്ന് മനസ്സിലാക്കാൻ. ജനാധിപത്യ വാഴ്ച പരിപോഷിപ്പിക്കുന്നതിനു ആവശ്യമായ ചർച്ചകളുടെയും സംവാദങ്ങളുടെയും പരമോന്നത വേദിയായ പാര്ലമെന്റിനകത്ത് പോലും ഇത്തരത്തിൽ അംഗങ്ങളുടെ വായടപ്പിക്കാനുള്ള ശ്രമം നടക്കുന്നു എന്നത് ജനാധിപത്യ ഇന്ത്യക്ക് ഒരിക്കലും ഭൂഷണമല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

'പകയുള്ള ഒരു നടി, അവരുടെ വാക്ക് പിണറായി വിശ്വസിച്ചതുകൊണ്ടാണ് ദിലീപ് ജയിലില്‍ കിടക്കേണ്ടി വന്നത്''പകയുള്ള ഒരു നടി, അവരുടെ വാക്ക് പിണറായി വിശ്വസിച്ചതുകൊണ്ടാണ് ദിലീപ് ജയിലില്‍ കിടക്കേണ്ടി വന്നത്'

വാക്കുകൾ വിലക്കിയ നടപടിയിലൂടെ സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ലെജിസ്ലേച്ചറിന്റെ ഭാഗമായ ലോക് സഭ സെക്രട്ടേറിയറ്റ് യൂണിയൻ സർക്കാരിന് കീഴ്പ്പെട്ടു പ്രവർത്തിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഇത് ജനാധിപത്യ ഇന്ത്യ വിഭാവനം ചെയ്യുന്ന ജുഡീഷ്യറി, എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചർ എന്നിവയുടെ സ്വതന്ത്രമായ പ്രവർത്തനം അട്ടിമറിക്കും വിധമുള്ള നടപടി കൂടിയാണ്. ലെജിസ്ലേറ്ററിന്റെ ഭാഗമായ പുതിയ പാര്ലമെന്റ് മന്ദിരം എക്സിക്യൂട്ടീവിന്റെ തലവനായ പ്രധാനമന്ത്രി യാതൊരു പ്രതിപക്ഷ പങ്കാളിത്തവുമില്ലാതെ ഉദ്‌ഘാടനം നടത്തിയ കാഴ്ച കഴിഞ്ഞ ദിവസം നാം കണ്ടതാണ്. ഇതിന്റെ തുടർച്ചയെന്നോണം ഇപ്പോൾ ലെജിസ്ലേറ്ററിന്റെ ഭാഗമായ ലോക് സഭ സെക്രെട്ടറിയേറ്റിനെ വരുതിയിൽ നിർത്താനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

vsivda

പാര്ലമെന്റിന്റെ കഴിഞ്ഞ ബഡ്ജറ്റ് സമ്മേളനം മുതൽ ഈ വരുന്ന വർഷകാല സമ്മേളനം വരെ കേന്ദ്ര സർക്കാരിന് തിരിച്ചടിയാവുന്ന നിരവധി വിഷയങ്ങളാണ് ഉയർന്നു വന്നിട്ടുള്ളത്. അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള രാജ്യവ്യാപകമായ ജനരോഷം നാം കണ്ടതാണ്. ജനങ്ങൾ സർവ്വ മേഖലയിലുമുള്ള വിലക്കയറ്റം കാരണം പൊറുതി മുട്ടിയിരിക്കുകയാണ്. തൊഴിലില്ലായ്മ ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ അവസ്ഥയിലാണ്. ഇതിനെല്ലാം പുറമെ ലോകത്തിനു മുന്നിൽ നമ്മുടെ രാജ്യത്തെ ഇകഴ്ത്തിക്കെട്ടും വിധമുള്ള ബിജെപി സംഘ പരിവാർ നേതാക്കളുടെ വർഗീയ പ്രസ്താവനകളും അതെ തുടർന്നുണ്ടായ വർഗീയ തീവ്രവാദ പ്രവർത്തനങ്ങളും ഇക്കാലയളവിൽ നാം കാണുകയുണ്ടായി.

മറ്റാരേയും കുറിച്ചല്ല, എല്ലാം എന്നെക്കുറിച്ച് മാത്രം: പുത്തന്‍ ചിത്രങ്ങളുമായി അഭയ ഹിരണ്‍മയി

അതോടൊപ്പം തന്നെയാണ് തങ്ങൾക്കെതിരായി സംസാരിക്കുന്ന സാമൂഹ്യ പ്രവർത്തകരെയും മുൻകാല ഉദ്യാഗസ്ഥരെയും വേട്ടയാടുന്ന നടപടിയും. പാര്ലമെന്റ് സമ്മേളന കാലത്ത് തങ്ങൾ നേരിടേണ്ടി വരുന്ന ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടുവാനാണ് ഇപ്പോൾ വാക്കുകൾ നിരോധിച്ചുകൊണ്ടുള്ള അഭ്യാസം പുറത്തെടുത്തിരിക്കുന്നത്. എന്നാൽ ഈ നടപടികൾ കൊണ്ടൊന്നും ജനപ്രതിനിധികളുടെ വായടപ്പിക്കാൻ കഴിയില്ലെന്ന കാര്യം യൂണിയൻ സർക്കാർ ഓർക്കണമെന്നും വി ശിവദാസന്‍ എംപി കൂട്ടിച്ചേർക്കുന്നു.

English summary
move to silence people's representatives by banning words is a travesty; V Sivadasan with criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X